യുവേഫ ചാംപ്യന്‍സ് ലീഗ്: ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിട്ട് മാഞ്ചസ്റ്റര്‍ സിറ്റി; ഇന്റര്‍ മിലാനും ഇന്നിറങ്ങും

പ്രധാനതാരങ്ങളുടെ പരിക്കാണ് സിറ്റിയുടെ ആശങ്ക. അതി നിര്‍ണായക മത്സരമായതിനാല്‍ കെവിന്‍ ഡിബ്രുയ്ന്‍ അടക്കമുള്ളവരെ റിസ്‌കെടുത്ത് കളത്തിലിറക്കാനാണ് കോച്ച് പെപ് ഗാര്‍ഡിയോളയുടെ തീരുമാനം.

manchester city vs rb leipzig champions league per quarter match preview saa

മാഞ്ചസ്റ്റര്‍: യുവേഫ ചാംപ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിട്ട് മാഞ്ചസ്റ്റര്‍ സിറ്റി ഇന്നിറങ്ങും. ജര്‍മ്മന്‍ ക്ലബ് ലൈപ്‌സിഷാണ് എതിരാളികള്‍. ഇന്റര്‍ മിലാന്‍ പോര്‍ട്ടോയുമായി ഏറ്റുമുട്ടും. സ്വന്തം കാണികള്‍ക്ക് മുന്നില്‍ അവസാന 23 കളിയിലും തോറ്റിട്ടില്ലെന്ന ആത്മവിശ്വാസത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി. ഏത് വമ്പന്‍മാരെയും വിറപ്പിക്കാന്‍ കെല്‍പുള്ള ആര്‍ ബി ലൈപ്‌സിഷ്. ജര്‍മ്മന്‍ ക്ലബിന്റെ മൈതാനത്ത് നടന്ന ആദ്യപാദത്തില്‍ ഇരുടീമും ഓരോഗോള്‍ നേടി സമനില പാലിക്കുകയായിരുന്നു. 

പ്രധാനതാരങ്ങളുടെ പരിക്കാണ് സിറ്റിയുടെ ആശങ്ക. അതി നിര്‍ണായക മത്സരമായതിനാല്‍ കെവിന്‍ ഡിബ്രുയ്ന്‍ അടക്കമുള്ളവരെ റിസ്‌കെടുത്ത് കളത്തിലിറക്കാനാണ് കോച്ച് പെപ് ഗാര്‍ഡിയോളയുടെ തീരുമാനം. എര്‍ലിംഗ് ഹാലന്‍ഡ്, റിയാദ് മെഹറസ്, ജാക്ക് ഗ്രീലിഷ് മുന്നേറ്റനിരയിലേക്കാണ് സിറ്റി ഉറ്റുനോക്കുന്നത്. ക്രിസ്റ്റഫര്‍ എന്‍കുന്‍കുവിന്റെ പരിക്ക് ലൈപ്‌സിഷിനും തിരിച്ചടിയാണ്. രണ്ടുവര്‍ഷം മുന്‍പ് ലൈപ്‌സിഷിന്റെ മൈതാനത്ത് ആദ്യപാദത്തില്‍ തോറ്റ സിറ്റി സ്വന്തം തട്ടകത്തില്‍ വമ്പന്‍ ജയംനേടിയിരുന്നു. ഈ മികവ് ആവര്‍ത്തിക്കുയാവും സിറ്റിയുടെ ലക്ഷ്യം. 

ഒരുഗോള്‍ ലീഡുമായാണ് ഇന്റര്‍ മിലാന്‍, എഫ്‌സി പോര്‍ട്ടോയുടെ മൈതാനത്ത് ഇറങ്ങുക. റൊമേലു ലുക്കാകുവിന്റെ ഗോളാണ് ഇന്ററിന് നിര്‍ണായക ലീഡ് നല്‍കിയത്. സമനില നേടിയാലും ഇന്ററിന് ക്വാര്‍ട്ടറിലേക്ക് മുന്നേറാം. രണ്ട് കളിയും തുടങ്ങുക രാത്രി ഒന്നരയ്ക്ക്.

ഹക്കിമിയെ പിന്തുണച്ച് മൊറോക്കന്‍ കോച്ച് 

റബാദ്: ബലാത്സംഗക്കുറ്റം ചുമത്തപ്പെട്ട മൊറോക്കന്‍ താരം അഷ്‌റഫ് ഹക്കിമിയെ പിന്തുണച്ച് ദശീയ ടീം പരിശീലകന്‍ വാലിദ് റെഗ്റാഗി. മൊറോക്കയിലെ എല്ലാവരും ഹക്കിമിക്ക് ഒപ്പമുണ്ടെന്ന് റെഗ്റാഗി പറഞ്ഞു. ബ്രസീലിനും പെറുവിനും എതിരായ സൗഹൃദ മത്സരങ്ങള്‍ക്കുള്ള മൊറോക്കോ ടീമില്‍ ഹക്കീമിയെയും ഉള്‍പ്പെടുത്തിയതിന് പിന്നാലെയാണ് പ്രതികരണം. കുറ്റം തെളിയും വരെ ഹക്കീമി നിരപരാധിയാണെന്നും പരിശീലകന്‍ പറഞ്ഞു. ഫെബ്രുവരിയില്‍ ഫ്രാന്‍സിലെ വീട്ടില്‍ വച്ച് ഹക്കീമി പീഡിപ്പിച്ചതായി 24കാരിയായ യുവതി പരാതിപ്പെട്ടിരുന്നു. ലോകകപ്പ് സെമിയിലെത്തി ചരിത്രം കുറിച്ച ശേഷം മൊറോക്കോയുടെ ആദ്യ മത്സരമാണ് ബ്രസീലിനെതിരെ ഈ മാസം 25ന് നടക്കുന്നത്.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ഐപിഎല്ലിനിടെ പേസര്‍മാര്‍ക്ക് പ്രത്യേക പരിശീലനത്തിന് വമ്പന്‍ നീക്കം

Latest Videos
Follow Us:
Download App:
  • android
  • ios