ബയേണ്‍ പുറത്ത്! ചാംപ്യന്‍സ് ലീഗ് സെമിയില്‍ സിറ്റി- റയല്‍ പോര്; മറ്റൊരു സെമിയില്‍ മിലാന്‍ ഡാര്‍ബി
ബെന്‍ഫിക്കയെ പിന്തള്ളി ഇന്റര്‍ മിലാന്‍ സെമിയില്‍. ആദ്യപാദത്തില്‍ 2-0 ജയിച്ച ഇന്റര്‍ മിലാന്‍ രണ്ടാം പദത്തില്‍ ബെന്‍ഫിക്കയോട് 3-3ന് സമനില വഴങ്ങുകയായിരുന്നു. പക്ഷേ 5-3 എന്ന അഗ്രിഗേറ്റ് സ്‌കോറിന്റെ മികവില്‍ സെമി ഉറപ്പിക്കുകയായിരുന്നു.
മ്യൂണിക്ക്: ബയേണ്‍ മ്യൂണിക്കിനെ പുറത്താക്കി മാഞ്ചസ്റ്റര്‍ സിറ്റി ചാംപ്യന്‍സ് ലീഗ് സെമിയില്‍. രണ്ടാം പാദ മത്സരം സമനിലയിലായെങ്കിലും ഇരുപാദങ്ങളിലുമായി 4-1ന്റെ വന്പന്‍ ജയവുമായാണ് സിറ്റിയുടെ മുന്നേറ്റം. രണ്ടാം പകുതിയില്‍ 57-ാം മിനിറ്റില്‍ എര്‍ലിംഗ് ഹാളണ്ടാണ് സിറ്റിക്കായി ഗോള്‍ നേടിയത്. 82 ആം മിനിറ്റില്‍ പെനാള്‍ട്ടിയിലൂടെ കിമിച്ച് സമനില പിടിച്ചു. സെമിയില്‍ റയല്‍ മാഡ്രിഡിഡാണ് സിറ്റിയുടെ എതിരാളി.
മറ്റൊരു മത്സരത്തില്‍ ബെന്‍ഫിക്കയെ പിന്തള്ളി ഇന്റര്‍ മിലാന്‍ സെമിയില്‍. ആദ്യപാദത്തില്‍ 2-0 ജയിച്ച ഇന്റര്‍ മിലാന്‍ രണ്ടാം പദത്തില്‍ ബെന്‍ഫിക്കയോട് 3-3ന് സമനില വഴങ്ങുകയായിരുന്നു. പക്ഷേ 5-3 എന്ന അഗ്രിഗേറ്റ് സ്‌കോറിന്റെ മികവില്‍ സെമി ഉറപ്പിക്കുകയായിരുന്നു. നിക്കോളോ ബരെല്ല, ജോക്വിന്‍ കൊറേയ എന്നിവരാണ് ഇന്ററിന്റെ ഗോള്‍ നേടിയത്. സെമിയില്‍ മിലാന്‍ ഡാര്‍ബിക്കാണ് ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിക്കുക. മെയ് ഒമ്പതിനാണ് എ സി മിലാന്‍- ഇന്റര്‍ മിലാന്‍ മത്സരം.
യൂറോപ്പ ലീഗ് സെമിഫൈനലിസ്റ്റുകളെ ഇന്നറിയാം
മാഡ്രിഡ്: സ്വന്തം കാണികള്‍ക്ക് മുന്നില്‍ കൈവിട്ട രണ്ടുഗോള്‍ ലീഡുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രണ്ടാംപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ സെവിയയുടെ മൈതാനത്ത്. അവസാനമിനിറ്റുകളിലെ ഓണ്‍ഗോളുകളാണ് ആദ്യപാദത്തില്‍ യുണൈറ്റഡിന് തിരിച്ചടിയായത്. സസ്‌പെന്‍ഷനിലായ ബ്രൂണോ ഫെര്‍ണാണ്ടസിന്റെയും പരിക്കേറ്റ് പുറത്തായ ലിസാന്‍ഡ്രോ മാര്‍ട്ടിനസിന്റെയും റാഫേല്‍ വരാന്റെയും അഭാവം യുണൈറ്റഡിന് തിരിച്ചടിയാവും. മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ലൂക് ഷോ, സ്‌കോട്ട് മക് ടോമിനേ എന്നിവരുടെ കാര്യത്തിലും ഉറപ്പില്ല. ഇതോടെ ജേഡേന്‍ സാഞ്ചോ, ആന്തണി മാര്‍ഷ്യാല്‍, ആന്റണി എന്നിവരിലേക്കാണ് യുണൈറ്റഡ് ഉറ്റുനോക്കുന്ത്.
മധ്യനിരയില്‍ കാസിമിറോ, ഫ്രെഡ്, എറിക്‌സന്‍ എന്നിവരുടെ പ്രകടനവും നിര്‍ണായകമാവും. യൂറോപ്യന്‍ പോരാട്ടവേദിയില്‍ അവസാന നാല് കളിയിലും യുണൈറ്റഡിനോട് തോറ്റിട്ടില്ലെന്ന ആത്മവിശ്വാസത്തോടെയാണ് സെവിയ ഇറങ്ങുന്നത്. സ്‌പോര്‍ട്ടിംഗിനെതിരെ ആദ്യപാദത്തില്‍ നേടിയ ഒറ്റഗോള്‍ ലീഡുമായാണ് യുവന്റസ് ഇറങ്ങുന്നത്. ഇതേസമയം റോമ ഒരുഗോള്‍ കചവുമായി ഫെയനൂര്‍ദിനെ സ്വന്തം തട്ടകത്തില്‍ നേരിടും.ബയര്‍ ലെവര്‍ക്യൂസന് ബെല്‍ജിയും ക്ലബ് യുണിയനാണ് എതിരാളികള്‍. ആദ്യപാദത്തില്‍ ഇരുടീമും ഓരോഗോള്‍ നേടി സമനില പാലിക്കുകയായിരുന്നു.