മാഞ്ചസ്റ്റര്‍ സിറ്റി പിന്നോട്ടില്ല; ഹാരി കെയ്‌നെ റാഞ്ചാന്‍ തീവ്രശ്രമം
മൂന്ന് വര്‍ഷത്തെ കരാര്‍ ബാക്കിയുള്ള കെയ്‌ന് 150 ദശലക്ഷം പൗണ്ടെങ്കിലും മൂല്യമുണ്ടെന്നാണ് ടോട്ടനത്തിന്‍റെ മനസിലിരുപ്പ്
ലണ്ടന്‍: ടോട്ടനം വഴങ്ങുന്നില്ലെങ്കിലും ഹാരി കെയ്‌നെ റാഞ്ചാനുള്ള നീക്കം സജീവമാക്കി മാഞ്ചസ്റ്റര്‍ സിറ്റി. അതേസമയം യൂറോപ്പാ കോൺഫ്രന്‍സ് ലീഗ് മത്സരത്തിനുള്ള ടീമിൽ ഉള്‍പ്പെടുത്തിയിട്ടും കെയ്‌ന്‍ പോര്‍ച്ചുഗലിലേക്ക് പോയില്ല. ഇംഗ്ലണ്ടിൽ തുടരാനാണ് താരത്തിന്‍റെ തീരുമാനം.
മാഞ്ചസ്റ്റര്‍ സിറ്റിയെ ഞെട്ടിച്ച് ടോട്ടനം സീസണിന് തുടക്കമിടുമ്പോള്‍ ഹാരി കെയ്‌ന്‍ കാണുന്നുണ്ടോയെന്ന ചോദ്യമാണ് ആരാധകര്‍ ഉയര്‍ത്തിയത്. യൂറോ കപ്പിന് ശേഷം ടോട്ടനം ടീമിനൊപ്പമുള്ള പരിശീലനം തുടങ്ങാന്‍ വൈകിയതാണ് കെയ്‌ന്‍റെ അഭാവത്തിന് കാരണമെന്ന് പരിശീലകന്‍ വിശദീകരിച്ചെങ്കിലും സൂപ്പര്‍ താരത്തിന്‍റെ കൂടുമാറ്റത്തിനുള്ള സാധ്യത വീണ്ടും സജീവമാവുകയാണ്.
ട്രാന്‍സ്‌ഫര്‍ വിന്‍ഡോ അവസാനിക്കാന്‍ ഇനി ബാക്കിയുള്ളത് 14 ദിവസം മാത്രമാണ്. മൂന്ന് വര്‍ഷത്തെ കരാര്‍ ബാക്കിയുള്ള കെയ്‌ന് 150 ദശലക്ഷം പൗണ്ടെങ്കിലും മൂല്യമുണ്ടെന്നാണ് ടോട്ടനത്തിന്‍റെ മനസിലിരുപ്പ്. റഹീം സ്റ്റെര്‍ലിംഗ്, ഗബ്രിയേല്‍ ജീസസ്, ബെര്‍ണാഡോ സില്‍വ, ബെഞ്ചമിന്‍ മെന്‍ഡി എന്നിവരിലൊരാളെ ഒഴിവാക്കി കെയ്‌നെ സ്വന്തമാക്കുന്നതും പരിഗണനയിലുണ്ട്. നേരത്തെ ജാക്ക് ഗ്രീലിഷിനെ സ്വന്തമാക്കാന്‍ 100 കോടി പൗണ്ട് സിറ്റി മുടക്കിയിരുന്നു.
ചര്‍ച്ചകള്‍ മുറുകുമ്പോള്‍ ടോട്ടനം ജേഴ്‌സിയിൽ സീസണിലാദ്യമായി ഇറങ്ങാന്‍ ഒരുങ്ങുകയാണ് കെയ്‌ന്‍.യൂറോപ്പാ കോൺഫ്രന്‍സ് ലീഗില്‍ പോര്‍ച്ചുഗീസ് ക്ലബിനെതിരെ മറ്റന്നാള്‍ നടക്കുന്ന എവേ മത്സരത്തിൽ കെയ്‌ന്‍ കളിക്കുമെന്നാണ് സൂചന.
ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റ്; ടീമിനെ അഴിച്ചുപണിത് ഇംഗ്ലണ്ട്, ഡേവിഡ് മലനെ തിരിച്ചുവിളിച്ചു
ശാസ്‌ത്രിക്ക് പകരം ദ്രാവിഡ് ഇന്ത്യന്‍ പരിശീലകനാകില്ല? ഏറ്റവും പുതിയ വിവരങ്ങള്‍
ടി20 ലോകകപ്പില്‍ ആരാവും വിജയി; പ്രവചനവുമായി ദിനേശ് കാര്‍ത്തിക്
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona