'അമ്പോ, കിടിലൻ ഷോട്ട്', 35.7 കോടി കാഴ്ചക്കാർ, റെക്കോർഡ് നേട്ടവുമായി മലപ്പുറത്തിന്‍റെ ഫ്രീസ്റ്റൈൽ ഫുട്ബോളർ !
റിസ്‍വാന്‍റെ റീൽ ഇതുവരെ കണ്ടത് 35,73,04,327 പേരാണ്. വീഡിയോ 51 ലക്ഷത്തിലേറെ പേർ ലൈക്കും ചെയ്തിട്ടുണ്ട്. ഇതോടെ ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ആളുകണ്ട റീൽസിന് ഉടമായായിരിക്കുകയാണ് ഈ ഫ്രീ സ്‌റ്റൈൽ ഫുട്‌ബോൾ താരം.
മലപ്പുറം: മലപ്പുറത്തെ ഫ്രീസ്റ്റൈൽ ഫുട്ബോൾ താരമാണ് അരീക്കോട് മാങ്കടവ് സ്വദേശി മുഹമ്മദ് റിസ്‌വാൻ. തന്‍റെ അനായാസ പ്രകടനം കൊണ്ടും പന്തടക്കം കൊണ്ടും ഇൻസ്റ്റഗ്രാമിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും റിസ്‍വാന് വലിയ ആരാധക നിരയുണ്ട്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച റീലിന് ലോക കാഴ്ചക്കാരുടെ റെക്കോർഡിനെ മറികടക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് റിസ്‌വാനിപ്പോൾ. മലപ്പുറം ജില്ലയിലെ കേരളാകുണ്ട് വെള്ളച്ചാട്ടത്തിന് താഴെ നിന്ന് മുഹമ്മദ് റിസ്‌വാൻ ഉതിർത്ത ഷോട്ട് എത്തിയത് വമ്പൻ റെക്കോർഡ് നേട്ടത്തിലാണ്.
റിസ്‍വാന്‍റെ റീൽ ഇതുവരെ കണ്ടത് 35,73,04,327 പേരാണ്. വീഡിയോ 51 ലക്ഷത്തിലേറെ പേർ ലൈക്കും ചെയ്തിട്ടുണ്ട്. ഇതോടെ ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ആളുകണ്ട റീൽസിന് ഉടമായായിരിക്കുകയാണ് ഫ്രീ സ്‌റ്റൈൽ ഫുട്‌ബോൾ താരം റിസ്‌വാൻ. നിലവിൽ ഇൻസ്റ്റഗ്രാമിൽ കൂടുതൽ കാഴ്ചക്കാർ വീക്ഷിച്ച റീൽ ഫ്രീസ്‌റ്റൈൽ വിഡിയോ ഉൾപ്പെടെ ചെയ്യുന്ന ഇറ്റലിക്കാരൻ കാബിയുടെതാണെന്നാണ് ഗൂഗിൾ പറയുന്നത്. അദ്ദേഹത്തിന്റെ ഏറ്റവും കൂടുതൽ പേർ കണ്ട വിഡിയോ (ലേൺ ഫ്രം കാബി) ഇതിനകം 289 മില്യൺ (28.9 കോടി) കാഴ്ചക്കാരിലേക്കാണ് എത്തിയത്.
എന്നാൽ ഈ റെക്കോർഡുകളെല്ലാം റിസ്‌വാൻ മറികടന്നു. ദിവസങ്ങൾക്ക് മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോക്ക് 5.7 മില്യണിലധികം ലൈക്കും 110 കെ ഷെയറും ലഭിച്ചിട്ടുണ്ട്. മൂന്നുവർഷം മുമ്പാണ് വിദേശ രാജ്യങ്ങളിൽ പ്രധാനമായി കണ്ടുവരുന്ന ഫ്രീ ൽ ഫുട്ബാളിലേക്ക് റിസ്‌വാൻ എത്തുന്നത്. തുടർന്ന് മികച്ച രീതിയിലുള്ള കഠിന പരിശ്രമമാണ് റിസ്‌വാൻ എന്ന ഈ 21 വയസ്സുകാരനെ ഫ്രീസ്‌റ്റൈൽ ഫുട്ബാൾ താരമാക്കി മാറ്റിയത്. പന്തടക്കം കൊണ്ട് പ്രൊഫഷണൽ ഫുട്‌ബോൾ താരങ്ങളെ വരെ ഈ മിടുക്കൻ മറികടക്കും. ഫുട്ബാൾ കൈകൊണ്ട് മാത്രമല്ല മൊബൈൽ ഫോൺ ഒറ്റക്കൈയിൽ വെച്ചു കൊണ്ട് കറക്കും. ചാലിയാറിന് കുറുകെയുള്ള പെരുങ്കടവ് പാലത്തിൽ കയറിയിരുന്ന് റിസ്വാൻ പുഴയിലേക്ക് കാലിട്ടും പന്ത് തട്ടും. ഈ വീഡോയകളെല്ലാം നിരവധി ആളുകളാണ് ഇൻസ്റ്റഗ്രാമിലുടെ കണ്ടത്.
Read More : സൂപ്പർ കിങായി ചെന്നൈ, മിന്നിത്തിളങ്ങി മിന്നുമണി, സച്ചിനെ മറികടന്ന കോലി, ഒടുവിൽ ലോകകപ്പിൽ ഇന്ത്യൻ കണ്ണീർ