പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ ഇന്നിറങ്ങും! ആസ്റ്റണ്‍ വില്ലയ്‌ക്കൊപ്പം എമി മാര്‍ട്ടിനെസും ഇന്ന് കളത്തില്‍
രാത്രി 10 മണിക്കാണ് വെസ്റ്റ് ഹാം യുണൈറ്റഡ് - ആസ്റ്റണ്‍ വില്ല പോരാട്ടം.
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് കരുത്തര്‍ കളത്തില്‍. സീസണിലെ ആദ്യ മത്സരത്തില്‍ ലിവര്‍പൂള്‍ ഇപ്‌സ്വിച് ടൗണിനെ നേരിടും. വൈകിട്ട് അഞ്ച് മണിക്കാണ് ലിവര്‍പൂളിന്റെ എവേ മത്സരം. രാത്രി എട്ടുമണിക്ക് ആഴ്‌സണല്‍ വോള്‍വര്‍ ഹാംടണെ നേരിടും. അവസാന സീസണില്‍ കൈ അകലെ നഷ്ടമായ കിരീടം ഇത്തവണ തിരിച്ചുപിടിക്കാന്‍ ഉറച്ചാണ് ആഴ്‌സണല്‍ എത്തുന്നത്. എവര്‍ട്ടണ്‍, ന്യൂകാസില്‍ യുണൈറ്റഡ്, നോട്ടിംങാം ഫോറസ്റ്റ് തുടങ്ങിയ ടീമികള്‍ക്കും ഇന്ന് മത്സരമുണ്ട്.
രാത്രി 10 മണിക്കാണ് വെസ്റ്റ് ഹാം യുണൈറ്റഡ് - ആസ്റ്റണ്‍ വില്ല പോരാട്ടം. നിലവിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി നാളെ രാത്രി 9 മണിക്ക് ചെല്‍സിയെ നേരിടും. അതേസമയം, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയത്തോടെ തുടങ്ങി. ഫുള്‍ഹാമിനെ എതിരില്ലാത്ത ഒരുഗോളിന് തോല്‍പ്പിച്ചു. 86- മിനിറ്റില്‍ ഡച്ച് താരം ജോഷ്വാ സിര്‍ക്‌സീയാണ് ഗോള്‍ നേടിയത്. ഗര്‍നാചോയുടെ ക്രോസില്‍ നിന്നായിരുന്നു ഗോള്‍. അരങ്ങേറ്റ മത്സരത്തിലാണ് സിര്‍ക്‌സി ഗോള്‍ നേടുന്നത്.
ബാഴ്‌സലോണ ഇന്നിറങ്ങും
ലാലീഗയില്‍ എഫ്‌സി ബാഴ്‌സലോണ ഇന്ന് പുതിയ സീസണിന് തുടക്കമിടും. വലന്‍സിയയാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരു മണിക്കാണ് മത്സരം തുടങ്ങുക. വലന്‍സിയയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം. യൂറോകപ്പില്‍ മിന്നും പ്രകടനം പുറത്തെടുത്ത സ്പാനിഷ് സൂപ്പര്‍ താരം ലാമിന്‍ യമാലാണ് ബാഴ്‌സലോണയുടെ ശ്രദ്ധാ കേന്ദ്രം. ബാഴ്‌സലോണയുടെ ഈ സമ്മര്‍ വിന്‍ഡോയിലെ വലിയ സൈനിംഗ് ആയ സ്‌പെയിനിന്റെ ഡാനി ഒല്‍മോ ഇന്ന് കളിക്കാന്‍ സാധ്യതയില്ല.
വിങ്ങിപ്പൊട്ടി വിനേഷ് ഫോഗട്ട്! ദില്ലിയില്‍ ആവേശ സ്വീകരണം; താരത്തെ സ്വീകരിക്കാന്‍ ജനാവലി
ഒല്‍മോയെ ലാലിഗ സ്‌ക്വാഡില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. താരം പൂര്‍ണ ഫിറ്റ്‌നെസില്‍ എത്തിയിട്ടില്ലെന്ന് ബാഴ്‌സലോണ കോച്ച് ഹാന്‍സി ഫ്‌ലിക്ക് പറഞ്ഞു. അവസാന സീസണില്‍ കിരീടം നേടിയ റയല്‍ മാഡ്രിഡിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ബാഴ്‌സലോണ ഫിനിഷ് ചെയ്തത്.