എംബാപ്പയെ തരൂ, ചോദിക്കുന്ന തുക തരാം! ഹാലണ്ടിന് മറുപടി നല്‍കാന്‍ ഇറങ്ങിത്തിരിച്ച് ലിവര്‍പൂള്‍
തുകയുടെ കാര്യത്തില്‍ നീക്കുപോക്കിന് എംബാപ്പയുടെ അമ്മയും ഏജന്റുമായ ഫയാസ ലമാറി പിഎസ്ജി ഉടമയുമായി ചര്‍ച്ചകളിലാണ്. ഇതിനിടെയാണ് പിഎസ്ജി ചോദിക്കുന്ന മുഴുവന്‍ തുകയും നല്‍കാന്‍ തയ്യാറായി ഇംഗ്ലീഷ് ടീം ലിവര്‍പൂള്‍ രംഗത്തെത്തിയത്.
ലണ്ടന്‍: ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയ്ക്കായി ലിവര്‍പൂള്‍ രംഗത്ത്. പിഎസ്ജി ചോദിക്കുന്ന റെക്കോര്‍ഡ് പ്രതിഫലം നല്‍കാന്‍ ഒരുക്കമാണെന്ന് ലിവര്‍പൂള്‍ അറിയിച്ചു. ഇതോടെ പ്രീമിയര്‍ ലീഗില്‍ എംബാപ്പെ - ഹാലണ്ട് പോരിന് കളമൊരുങ്ങുമോയെന്ന ആകാംഷയിലാണ് ആരാധകര്‍. 300 മില്ല്യണ്‍ യൂറോയെന്ന സര്‍വ്വകാല റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകയാണ് കിലിയന്‍ എംബാപ്പെക്കായി ഫ്രഞ്ച് ക്ലബ് പിഎസ്ജി ആവശ്യപ്പെടുന്നത്. എംബാപ്പക്കായി കാലങ്ങളായി രംഗത്തുള്ള റയല്‍ മാഡ്രിഡ് 220 മില്ല്യണ്‍ യൂറോ വരെ നല്‍കാമെന്നും അറിയിച്ചു.
തുകയുടെ കാര്യത്തില്‍ നീക്കുപോക്കിന് എംബാപ്പയുടെ അമ്മയും ഏജന്റുമായ ഫയാസ ലമാറി പിഎസ്ജി ഉടമയുമായി ചര്‍ച്ചകളിലാണ്. ഇതിനിടെയാണ് പിഎസ്ജി ചോദിക്കുന്ന മുഴുവന്‍ തുകയും നല്‍കാന്‍ തയ്യാറായി ഇംഗ്ലീഷ് ടീം ലിവര്‍പൂള്‍ രംഗത്തെത്തിയത്. പ്രീമിയര്‍ ലീഗിലെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ അപ്രമാതിത്വം അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് ലിവര്‍പൂള്‍. എര്‍ലിംഗ് ഹാലണ്ടിന്റെ മികവിലാണ് സിറ്റി ഇത്തവണ പ്രീമിയര്‍ ലീഗും ചാംപ്യന്‍സ് ലീഗും നേടിയത്.
ഹാലണ്ടിന്റെ എതിരാളിയായി എല്ലാവരും പറയുന്ന എംബാപ്പയെ തന്നെ എത്തിച്ച് തിരിച്ചടിക്കാനാണ് ലിവര്‍പൂളിന്റെ പദ്ധതി. ട്രാന്‍സ്ഫര്‍ നടന്നാല്‍ ലിയോണല്‍ മെസി - ക്രിസ്റ്റിയാനോ റൊണാള്‍ഡോ പോരാട്ടം പോലെ എംബാപ്പെ - ഹാലണ്ട് പോരിനായിരിക്കും ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിക്കുക. ഈ സീസണില്‍ ഗോള്‍ വേട്ടയില്‍ ഹാലണ്ടും എംബാപ്പെയുമാരുന്നു മുന്നില്‍. ഹാലണ്ട് 56 ഗോള്‍ നേടിയപ്പോള്‍, 54 ഗോളായിരുന്നു എംബാപ്പെ അടിച്ചുകൂട്ടിയത്. ലോക ഫുട്‌ബോളിലെ രണ്ട് മിന്നും താരങ്ങള്‍ നേര്‍ക്ക് നേര്‍ വന്നാല്‍ ഈ മത്സരം കൂടുതല്‍ ആവേശകരമാകുമെന്നുറപ്പ്.
ലോകകപ്പ് ഞങ്ങളുടെ മുറ്റത്താണ്, ഇത്തവണ കളിമാറും! എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കി രോഹിത് ശര്‍മ
ടോട്ടനം സ്‌ട്രൈക്കര്‍ ഹാരി കെയ്‌നെ സ്വന്തമാക്കാന്‍ വമ്പന്‍ ക്ലബുകളുടെ മത്സരം. യൂറോപ്പിലെ പ്രധാന ടീമുകളെല്ലാം കെയ്‌നെ ടീമിലെത്തിക്കാന്‍ രംഗത്തുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വിശ്വസ്തനായ ഗോള്‍ വേട്ടക്കാരനാണ് ഹാരി കെയ്ന്‍. ടോട്ടനത്തിന്റെ കുതിപ്പും കിതുപ്പുമെല്ലാം കെയ്‌ന്റെ കാലുകളെ ആശ്രയിച്ചാണ്. വരുന്ന സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ഏറ്റവും കൂടുതല്‍ ടീമുകള്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്ന താരമാണ് കെയ്ന്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, പിഎസ്ജി, റയല്‍ മാഡ്രിഡ് ക്ലബുകള്‍ക്കൊപ്പം ജര്‍മന്‍ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്കും കെയ്‌നെ സ്വന്തമാക്കാന്‍ രംഗത്തുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം