അര്‍ജന്റീനയുടെ കുതിപ്പിന് പിന്നിലെ ഇന്ധനം ലിയോണല്‍ മെസിയോ? ഒടുവില്‍ രഹസ്യം വ്യക്തമാക്കി കോച്ച് സ്‌കലോണി

പലതവണ ഫൈനലില്‍ ചുവടുപിഴച്ച അര്‍ജന്റീനയുടെയും മെസിയുടെയും തലവര മാറുന്നത് ലിയോണല്‍ സ്‌കലോണി പരിശീലകനായി എത്തിയതോടെ. ലോകകപ്പിന് ശേഷമുള്ള രണ്ട് സന്നാഹമത്സരത്തിലും അര്‍ജന്റീന ആധികാരിക വിജയം നേടിയിരുന്നു. ഇതോടെ ഫിഫ റാങ്കിംഗില്‍ ഒന്നാമതെത്താനും അര്‍ജന്റീനയ്ക്കായി.

Lionel Scaloni on secret behind Argentina success in recent times saa

ബ്യൂണസ് ഐറിസ്: അടുത്തകാലത്തായി ഗംഭീര ഫോമിലാണ് ലിയോണല്‍ സ്‌കലോണിക്ക് കീഴിലുള്ള അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ടീം. തുടര്‍ച്ചയായി മൂന്ന് കിരീടങ്ങള്‍ അവര്‍ സ്വന്തമാക്കി. ഖത്തര്‍ ലോകകപ്പിന് പുറമെ കോപ്പ അമേരിക്ക, ഫൈനലിസിമ കിരീടങ്ങളാണ് അദ്ദേഹത്തിന് കീഴില്‍ അര്‍ജന്റീന നേടിയത്. ലോകകപ്പിനായുള്ള അര്‍ജന്റീനയുടെ മുപ്പത്തിയാറ് വര്‍ഷത്തെ കാത്തിരിപ്പിനും ഖത്തറില്‍ അവസാനമായി. അര്‍ജന്റീന ഇത്രത്തോളം മികവ് പുറത്തെടുക്കുന്നതിന്റെ കാരണം വ്യക്തമാക്കുകയാണ് കോച്ചി സ്‌കലോണിയിപ്പോള്‍.

താരങ്ങളുടെ പോരാട്ടവീര്യമാണ് ടീമിന്റെ മുന്നേറ്റത്തിന് കാരണമെന്നാണ് സ്‌കലോണി പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ലിയോണല്‍ മെസിക്കായി ജീവന്‍ നല്‍കാനും തയ്യാറായ കളിക്കാരുടെ പോരാട്ടവീര്യമാണ് അര്‍ജന്റീനയുടെ ഈ വിജയക്കുതിപ്പിന് പിന്നില്‍. സമാനതകളില്ലാത്ത ഫുട്‌ബോള്‍ വിസ്മയമാണ് മെസി. മെസിക്കൊപ്പം കളിക്കുന്നത് ഓരോ അര്‍ജന്റൈന്‍ താരവും അഭിമാനനേട്ടമായി കരുതുന്നു. ഇതിഹാസതാരത്തിനായി എന്തുംചെയ്യാന്‍ തയ്യാറാവുമ്പോള്‍ മറ്റൊരു ടീമിലും പുറത്തെടുക്കാത്ത മികവ് അവരുടെ കാലുകളിലേക്ക് എത്തും. മെസിയുടെ ഇന്ദ്രജാലം കൂടിയാവുമ്പോള്‍ വിശേഷണങ്ങള്‍ക്ക് അതീതമായൊരു ഒത്തൊരുയും പോരാട്ടവീര്യവും അര്‍ജന്റൈന്‍ ടീമില്‍ നിറയും.'' സ്‌കലോണി പറഞ്ഞു. 

ക്ലബ് ഫുട്‌ബോളില്‍ സാധ്യമായ ട്രോഫികളും പുരസ്‌കാരങ്ങളുമെല്ലാം സ്വന്തമാക്കിയപ്പോഴും മെസി ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ടത് അന്താരാഷ്ട്ര കിരീടത്തിന്റെ അഭാവം ചൂണ്ടിക്കാട്ടിയാണ്. പലതവണ ഫൈനലില്‍ ചുവടുപിഴച്ച അര്‍ജന്റീനയുടെയും മെസിയുടെയും തലവര മാറുന്നത് ലിയോണല്‍ സ്‌കലോണി പരിശീലകനായി എത്തിയതോടെ. ലോകകപ്പിന് ശേഷമുള്ള രണ്ട് സന്നാഹമത്സരത്തിലും അര്‍ജന്റീന ആധികാരിക വിജയം നേടിയിരുന്നു. ഇതോടെ ഫിഫ റാങ്കിംഗില്‍ ഒന്നാമതെത്താനും അര്‍ജന്റീനയ്ക്കായി.

ബ്രസീലിനെ മറികടന്നാണ് അര്‍ജന്റീന ഒന്നാമതെത്തിയത്. ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന കിരീടം നേടിയെങ്കിലും ഫിഫ റാങ്കിംഗിലെ ഒന്നാം സ്ഥാനം ബ്രസീല്‍ കൈവിട്ടിരുന്നില്ല. എന്നാല്‍ ഏപ്രിലില്‍ പുതിയ റാങ്കിംഗ് വന്നപ്പോള്‍ ബ്രസീലിനെ മറികടന്ന് അര്‍ജന്റീന ഒന്നാം സ്ഥാനത്തെത്തി. ഖത്തറില്‍ നടന്ന ഫുട്‌ബോള്‍ ലോകകപ്പിന് ശേഷമുള്ള ആദ്യ മത്സരത്തില്‍ മൊറോക്കോയോട് രണ്ടിനെതിരെ ഒരു ഗോളിന് തോറ്റതാണ് ബ്രസീലിന് തിരിച്ചടിയായത്. പനാമയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ചതോടെ അര്‍ജന്റീന മുന്നേറി.

മുണ്ടുടുത്ത് ഹെറ്റ്‌മെയറും ചഹലും; രാജസ്ഥാന്‍ റോയല്‍സ് സഞ്ജു മയം- ചിത്രങ്ങള്‍ വൈറല്‍

Latest Videos
Follow Us:
Download App:
  • android
  • ios