മെസി ബാഴ്സയിലേക്ക് തിരിച്ചുപോകണമെങ്കില്‍ ലപ്പോര്‍ട്ടയെ പുറത്താക്കണമെന്ന് സഹോദരന്‍
ബാഴ്സക്കായി മെസി ചെയ്ത കാര്യങ്ങളോട് യാതൊരു ബഹുമാനവുമില്ലാത്ത ലപ്പോര്‍ട്ടയെ ബാഴ്സലോണ ആരാധകര്‍ പോലും പിന്തുണക്കുന്നില്ലെന്നും മെസിയെ ബാഴ്സയില്‍ തിരിച്ചെത്തിക്കണമെങ്കില്‍ ലപ്പോര്‍ട്ടയെ പുറത്താക്കാനായി ആരാധകര്‍ ബാഴ്സ ആസ്ഥാനത്തേക്ക് മാര്‍ച്ച് ചെയ്യണമെന്നും മത്തിയാസ് പറഞ്ഞു.
ബാഴ്സലോണ: സൂപ്പർതാരം ലിയോണൽ മെസിയുടെ സഹോദരന്‍റെ ബാഴ്സലോണ പ്രസിഡന്‍റിനെതിരായ പരാമർശം വിവാദത്തിൽ. മെസി ബാഴ്സലോണയിലേക്ക് തിരിച്ചു പോകില്ലെന്നും അഥവാ പോകുന്നുണ്ടെങ്കിൽ ബാഴ്സലോണ പ്രസിഡന്‍റ് യുവാൻ ലപ്പോർട്ടയെ പുറത്താക്കിയാൽ മാത്രമേ അത് സാധ്യമാകൂവെന്നായിരുന്നു മത്തിയാസ് മെസിയുടെ പരാമർശം.
ബാഴ്സക്കായി മെസി ചെയ്ത കാര്യങ്ങളോട് യാതൊരു ബഹുമാനവുമില്ലാത്ത ലപ്പോര്‍ട്ടയെ ബാഴ്സലോണ ആരാധകര്‍ പോലും പിന്തുണക്കുന്നില്ലെന്നും മെസിയെ ബാഴ്സയില്‍ തിരിച്ചെത്തിക്കണമെങ്കില്‍ ലപ്പോര്‍ട്ടയെ പുറത്താക്കാനായി ആരാധകര്‍ ബാഴ്സ ആസ്ഥാനത്തേക്ക് മാര്‍ച്ച് ചെയ്യണമെന്നും മത്തിയാസ് പറഞ്ഞു. സ്പെയിന്‍കാര്‍ ചതിയന്‍മാരാണ്. അല്ലെങ്കില്‍ അവര്‍ മെസിയെക്കുറിച്ചുള്ള ലപ്പോര്‍ട്ടയുടെ വിടുവായിത്തം കേട്ടിരിക്കില്ലല്ലോ എന്നും മത്തിയാസ് വീഡിയോയില്‍ ചോദിച്ചിരുന്നു.
മെസിയും നെയ്മറും കളിച്ചിട്ടും ഫ്രഞ്ച് കപ്പില്‍ പിഎസ്‌ജിക്ക് ഞെട്ടിക്കുന്ന തോല്‍വി
എന്നാൽ വീഡിയോ പിന്നീട് മത്തിയാസ് ഡിലീറ്റ് ചെയ്തു. ഇത് വ്യക്തിപരമായ പരാമർശമാണെന്നും ലിയോണൽ മെസിയുടെ അറിവോടെയല്ലെന്നും മെസ്സിയുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. പരാമർശം അത്ഭുതപ്പെടുത്തിയെന്ന് പ്രതികരിച്ച ബാഴ്സലോണ ക്ലബ്ബ് കൂടുതൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. പതിമൂന്നാം വയസ്സിൽ ബാഴ്സലോണയിലെത്തിയ മെസ്സി, 2021ലാണ് കരാർ പുതുക്കാത്തതിനെത്തുടര്‍ന്ന് പിഎസ്ജിയിലേക്ക് പോയത്.
രണ്ട് വര്‍ഷ കരാറില്‍ പി എസ് ജിയിലെത്തിയ മെസിയുടെ കരാര്‍ ഈ സീസണൊടുവില്‍ പൂര്‍ത്തിയാകും. മെസിയുമായുള്ള കരാര്‍ പുതുക്കാന്‍ പി എസ് ജി ശ്രമിക്കുന്നുണ്ടെങ്കിലും ലോകകപ്പ് നേട്ടത്തിനുശേഷം മെസി ഇക്കാര്യത്തില്‍ മനസു തുറന്നിട്ടില്ല. മെസിയെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ബാഴ്സയില്‍ മെസിയുടെ മുന്‍ പരിശീലകനായ പെപ് ഗ്വാര്‍ഡിയോളയാണ് സിറ്റിയെ പരിശീലിപിക്കുന്നത്. ഇതിനിടെ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ പാത പിന്തുടര്‍ന്ന് മെസി സൗദി പ്രോ ലീഗിലേക്ക് മാറുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. അര്‍ജന്‍റീനയുടെ ലോകകപ്പ് നേട്ടത്തിനുശേഷം ഒരുമാസം അവധിയെടുത്ത മെസി ഫ്രഞ്ച് ലീഗില്‍ പി എസ് ജിയില്‍ തിരിച്ചെത്തിയെങ്കിലും ഇതുവരെ താരത്തിന് തിളങ്ങാനായിട്ടില്ല.