വലവിരിച്ച് സൗദി ക്ലബുകള്‍ മെസിക്കായി കാത്തിരിക്കുന്നു! പണക്കൊഴുപ്പില്‍ മെസി വീഴില്ല, കാരണം വ്യക്തം
കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ക്കിടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പേരും മെസിയുമായി ബന്ധപ്പെട്ട് കേട്ടുകഴിഞ്ഞു. എന്നാല്‍ മെസിയെ സൗദിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് അല്‍ ഹിലാലും അല്‍ ഇത്തിഹാദും. അതും വന്‍തുകയാണ് ക്ലബ് മുന്നോട്ടുവച്ചിട്ടുള്ളത്.
ബാഴ്‌സലോണ: ഇതിഹാസ ഫുട്‌ബോളര്‍ ലിയോണല്‍ മെസി ബാഴ്‌സലോണയില്‍ തിരിച്ചെത്തുമെന്നാണ് പൊതുവെയുള്ള കണക്കുകൂട്ടല്‍. നിലവില്‍ കളിക്കുന്ന ഫ്രഞ്ച് ക്ലബ് പിഎസ്ജിയുമായി മെസി കരാര്‍ പുതുക്കാനുള്ള സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചിട്ടുണ്ട്. മെസി ബാഴ്‌സയില്‍ തിരിച്ചെത്തണമെന്നാണ് ആരാധകരും ആഗ്രഹിക്കുന്നത്. എന്നാല്‍ മെസിക്ക് പിന്നാലെ നിരവധി ക്ലബുകളുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ മെസിയെ സ്വന്തമാക്കാനുള്ള ആഗ്രഹം നേരത്തെ പ്രകടിപ്പിച്ചിരുന്നു.
കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ക്കിടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പേരും മെസിയുമായി ബന്ധപ്പെട്ട് കേട്ടുകഴിഞ്ഞു. എന്നാല്‍ മെസിയെ സൗദിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് അല്‍ ഹിലാലും അല്‍ ഇത്തിഹാദും. അതും വന്‍തുകയാണ് ക്ലബ് മുന്നോട്ടുവച്ചിട്ടുള്ളത്. പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് അല്‍ നസര്‍ നല്‍കിയതിന്റെ ഇരട്ടി തുകയാണ് അല്‍ ഹിലാലിന്റെ ഓഫര്‍. 1723 കോടി രൂപയാണ് അല്‍ നസര്‍ ക്രിസ്റ്റ്യാനോയ്ക്ക് നല്‍കിയത്. ഇരു ടീമുകളും 400 മില്യണ്‍ യൂറോ മെസിക്ക് വേണ്ടി ഒരുക്കാന്‍ തയ്യാറാണ്. അതായത്, ഏതാണ്ട് 3500 കോടിയോളം രൂപ. ലോക ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇങ്ങനെയൊന്ന് ഇതിനു മുന്‍പ് ഉണ്ടായിട്ടില്ല. ഫുട്‌ബോള്‍ നിരീക്ഷകനായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ക്രിസ്റ്റ്യാനോയെ അല്‍ നസര്‍ കൊണ്ടുവന്നത് മുതല്‍ മെസിക്ക് പിന്നാലെയാണ് അല്‍ ഹിലാല്‍. എന്നാല്‍ മെസി ഓഫര്‍ സ്വീകരിക്കില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. യൂറോപ്പില്‍ തന്നെ തുടരുന്നതിനാണ് മെസ്സി മുന്‍ഗണന നല്‍കുന്നത്. 2024 കോപ്പ അമേരിക്ക ആവുന്നത് കൂടുതല്‍ നിലവാരമുള്ള ഫുട്‌ബോള്‍ കളിക്കാനാണ് മെസി ആഗ്രഹിക്കുന്നത്. ബാഴ്‌സയുടെ പരിശീലകനായ സാവി മെസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ബാഴ്‌സയിലേക്ക് തിരിച്ചെത്താന്‍ വേണ്ടി തന്നെയാണ് മെസി ആഗ്രഹിക്കുന്നത്.
അതേസമം, പിഎസ്ജി മുന്‍ ബാഴ്‌സലോണ താരത്തെ നിലനിര്‍ത്താനുള്ള ആഗ്രഹവും പ്രകടിപ്പിച്ചിട്ടുണ്ട്. നിലവില്‍ ലഭിക്കുന്ന പ്രതിഫലം ലഭിക്കുമെന്നും പറയുന്നു. എന്നാല്‍ മെസി പിഎസ്ജിയില്‍ തൃപ്തനല്ല. മാത്രമല്ല, യുവേഫ ചാംപ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായതിന് ശേഷം ആരാധകരുടെ രോഷവുമുണ്ട്. ഇതെല്ലാം സഹിച്ച് മെസി പിഎസ്ജിയില്‍ നില്‍ക്കില്ല.
ബുള്ളറ്റ് വേഗത്തില്‍ ആഡം മില്‍നെയുടെ ഒരു പന്ത്! നിസ്സങ്കയുടെ ബാറ്റ് തകന്നു- വൈറല്‍ വീഡിയോ കാണാം