'ചാമ്പ്യന്‍സ് ലീഗ് വേണമെങ്കില്‍ പി എസ് ജി വിട്ടോ', പോകും മുമ്പ് എംബാപ്പെക്ക് മെസിയുടെ ഉപദേശം

കരിയറിന്‍റെ അവസാനകാലം സമ്മർദമില്ലാതെ കളിക്കുകയാണ് തന്‍റെ ലക്ഷ്യമെന്നും മെസി വ്യക്തമാക്കുന്നു. എംബാപ്പേ, നെയ്മർ കൂട്ടുകെട്ടിനൊപ്പം രണ്ടുവർഷം കളിച്ചിട്ടും മെസിക്ക് പിഎസ്‌ജിയെ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്ക് നയിക്കാന്‍ കഴിഞ്ഞിരുന്നില്ല.

Lionel Messi tells Kylian Mbappe to leave PSG if you want to win Champions League title gkc

പാരീസ്: കിലിയൻ എംബാപ്പേയോട് മറ്റൊരു ക്ലബിലേക്ക് മാറാൻ ആവശ്യപ്പെട്ട് ലിയോണൽ മെസി. പി എസ് ജി വിടും മുൻപായിരുന്നു എംബാപ്പെക്ക് മെസിയുടെ ഉപദേശം. പി എസ് ജിയിലെ കരാർ പൂർത്തിയായപ്പോൾ ബാഴ്സലോണ, പ്രീമിയർ ലീഗ് ക്ലബുകൾ, സൗദി ക്ലബ് അൽ ഹിലാൽ എന്നിവരുടെ വമ്പന്‍ ഓഫറുകൾ നിരസിച്ചാണ് ലിയോണൽ മെസി, ഡേവിഡ് ബെക്കാമിന്‍റെ ഉടമസ്ഥതയിലുള്ള അമേരിക്കൻ ക്ലബ് ഇന്‍റർ മയാമിയിലേക്ക് ചേക്കേറാൻ തീരുമാനിച്ചത്.

കരിയറിന്‍റെ അവസാനകാലം സമ്മർദമില്ലാതെ കളിക്കുകയാണ് തന്‍റെ ലക്ഷ്യമെന്നും മെസി വ്യക്തമാക്കുന്നു. എംബാപ്പേ, നെയ്മർ കൂട്ടുകെട്ടിനൊപ്പം രണ്ടുവർഷം കളിച്ചിട്ടും മെസിക്ക് പിഎസ്‌ജിയെ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്ക് നയിക്കാന്‍ കഴിഞ്ഞിരുന്നില്ല. പിഎസ്‌ജിയുടെയും എംബാപ്പേയുടേയും ഏറ്റവും വലിയ ലക്ഷ്യം ചാമ്പ്യൻസ് ലീഗ് കിരീടമാണ്. ഈ ലക്ഷ്യത്തിലെത്താൻ പി എസ് ജി വിട്ട് എംബാപ്പേ മറ്റൊരു ക്ലബിലേക്ക് മാറണമെന്നാണ് മെസിയുടെ ഉപദേശം.

വിജയിക്കാൻ കഴിയുന്നൊരു ടീം എംബാപ്പേ അർഹിക്കുന്നുണ്ട്. ഇതുകൊണ്ടുതന്നെ ബാഴ്സലോണയിലേക്ക് പോകുന്നതാണ് എംബാപ്പേയ്ക്ക് നല്ലത്. ഇതല്ല റയൽ മാഡ്രിഡിൽ ചേരാനാണ് ആഗ്രഹമെങ്കിൽ അങ്ങനെ ചെയ്യുക. കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുന്ന ടീം പരിഗണിക്കണമെന്നും പി എസ് ജി വിടും മുൻപ് മെസി 24കാരനായ എംബാപ്പേയോട് പറഞ്ഞു. ഇത്തവണ ചാന്പ്യൻസ് ലീഗിൽ പിഎസ്‌ജി പ്രീക്വാർട്ടറിൽ പുറത്തായിരുന്നു. 2024വരെയാണ് പിഎസ്‌ജിയുമായി എംബാപ്പേയ്ക്ക് കരാറുള്ളത്. ഈ കരാർ പുതുക്കില്ലെന്നും അടുത്ത സീസണോടെ ടീം വിടുമെന്നും എംബാപ്പേ പിഎസ്‌ജി മാനേജ്മെന്‍റിനെ അറിയിച്ചിട്ടുണ്ട്.

'എനിക്ക് തെറ്റുപറ്റി'; ഗർഭിണിയായ കാമുകിയെ വഞ്ചിച്ചുവെന്ന വാർത്തയില്‍ പരസ്യമായി മാപ്പ് പറഞ്ഞ് നെയ്മർ

എംബാപ്പെയെ സ്വന്തമാക്കാന്‍ റയല്‍ മാഡ്രിഡ് കഴിഞ്ഞ കുറെ സീസണുകളായി ശ്രമിക്കുന്നുണ്ടെങ്കിലും വിട്ടുകൊടുക്കാന്‍ പി എസ് ജി തയാറായിരുന്നില്ല. എന്നാല്‍ അടുത്ത സീസണോടെ കരാര്‍ കഴിയുമ്പോള്‍ ഫ്രീ ഏജന്‍റാവുന്ന എംബാപ്പെയെ വിട്ടുകൊടുക്കുന്നതിനെക്കാള്‍ നല്ലത് കരാറുള്ളപ്പോള്‍ കൈവിടുന്നതാണെന്ന് പി എസ് ജി  നിലപാടെടുത്താല്‍ ഇത്തവണ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ തന്നെ എംബാപ്പെ ക്ലബ്ബ് വിടാനുള്ള സാധ്യതയുണ്ട്. ട്രാന്‍സ്ഫര്‍ ഫീ ആയി വന്‍തുക സ്വന്തമാക്കാം എന്നതിനാല്‍ പി എസ് ജിക്കും സാമ്പത്തികമായി ഇതാകും ഗുണകരമാകുക. എന്നാല്‍ പുതിയ പരിശീലകന്‍ ലൂയിസ് എന്‍‌റിക്വെയ്ക്ക് കീഴില്‍ വീണ്ടും ചാമ്പ്യന്‍സ് ലീഗ് സ്വപ്നം കാണുന്ന പി എസ് ജി എംബാപ്പെയെ കൈവിടരുതെന്നാണ് ആരാധകരുടെ പക്ഷം.

Latest Videos
Follow Us:
Download App:
  • android
  • ios