94-ാം മിനിറ്റില്‍ മഴവില്‍ ഫ്രീ കിക്ക്; അമേരിക്കയിൽ വിജയഗോളോടെ അരങ്ങേറി ലിയോണൽ മെസി-വീഡിയോ

മെസിയെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഇറക്കാതെയാണ് ഇന്‍റര്‍ മയാമി ഗ്രൗണ്ടിലിറങ്ങിയത്. ആദ്യ പകുതി തീരുന്നതിന് തൊട്ടു മുമ്പ് 44-ാം മിനിറ്റില്‍ റോബര്‍ട്ട് ടെയ്‌ലറിലൂടെ ഇന്‍റര്‍ മയാമി ലീഡെടുക്കുകയും ചെയ്തു.

Lionel Messi scores Free Kick Goal on his debut, Inter Miami beat Cruz Azul in MLS gkc

ന്യൂയോര്‍ക്ക്: ലിയോണല്‍ മെസിയുടെ അമേരിക്കന്‍ അരങ്ങേറ്റത്തിന് ഇതിലും വലിയൊരു തുടക്കം ലഭിക്കാനില്ല. ലീഗ്സ് കപ്പില്‍ ഇന്‍റര്‍ മയാമിയെ 94-ാം മിനിറ്റില്‍ നേടിയൊരു മഴവില്‍ ഫ്രീ കിക്കിലൂടെ ലിയോണല്‍ മെസി വിജയപാതയില്‍ തിരിച്ചെത്തിച്ചു. പെനല്‍റ്റി ബോക്സിന് പുറത്തു നിന്ന് മെസി നേടിയ ഫ്രീ കിക്ക് ഗോളില്‍ ക്രൂസ് അസൂലിനെയാണ് ഇന്‍റര്‍ മയാമി ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ചത്. ഇഞ്ചുറി ടൈമില്‍ ബോക്സിന് പുറത്ത് മെസിയെ ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീ കിക്കാണ് ഇന്‍റര്‍ മയാമിയുടെ വിജയഗോളില്‍ കലാശിച്ചത്.

മെസിയെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഇറക്കാതെയാണ് ഇന്‍റര്‍ മയാമി ഗ്രൗണ്ടിലിറങ്ങിയത്. ആദ്യ പകുതി തീരുന്നതിന് തൊട്ടു മുമ്പ് 44-ാം മിനിറ്റില്‍ റോബര്‍ട്ട് ടെയ്‌ലറിലൂടെ ഇന്‍റര്‍ മയാമി ലീഡെടുക്കുകയും ചെയ്തു. ടെന്നീസ് ഇതിഹാസം സെറീന വില്യംസ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ മെസിയുടെ അരങ്ങേറ്റം കാണാനെത്തിയിരുന്നു. രണ്ടാം പകുതിയില്‍ 54-ാം മിനിറ്റില്‍ ബെഞ്ചമിന്‍ ക്രെമാസ്ചിക്ക് പകരക്കാരനായാണ് ഇന്‍റര്‍ മയാമിയുടെ പത്താം നമ്പര്‍ കുപ്പായത്തില്‍ മെസി ഇറങ്ങിയത്. മെസി ഇറങ്ങി പത്ത് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ക്രൂസ് അസൂല്‍ യൂറിയല്‍ അന്‍റൂനയിലൂടെ സമനില പിടിച്ചു.

മണിപ്പൂരിലെ സംഭവങ്ങളില്‍ വേദനയുണ്ട്! നിലപാട് വ്യക്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് താരം ജീക്‌സണ്‍ സിംഗ്

പിന്നീട് ഇരു ടീമുകള്‍ക്കും നിരവധി അവസരം ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാനായില്ല. മെസി ഓരോ തവണ പന്ത് തൊടുമ്പോഴും ഗ്യാലറിയില്‍ ആരാധകര്‍ മെസി ചാന്‍റ് ഉയര്‍ത്തി. കളി സമനിലയില്‍ അവസാനിക്കുമെന്ന് കരുതിയിരിക്കെയാണ് 94-ാം മിനിറ്റില്‍ ബോക്സിന് പുറത്തുവെച്ച് ക്രൂസ് അസൂല്‍ മിഡ്ഫീല്‍ഡര്‍ ജീസസ് ഡ്യൂനസ് മെസിയെ ഫൗള്‍ ചെയ്യുന്നത്. ഫൗളിന് റഫറി ഇന്‍റര്‍ മിയാമിക്ക് അനുകൂലമായി ഫ്രീ കിക്ക് അനുവദിച്ചു. കിക്ക് എടുക്കാനെത്തിയ മെസി ലക്ഷ്യം തെറ്റാതെ ശക്തമായൊരു ഇടങ്കാലനടിയിലൂടെ ഗോളിയുടെ നീട്ടിപ്പിടിച്ച നീണ്ട ഡൈവിനെയും മറികടന്ന് പന്ത് വലയിലാക്കി അമേരിക്കന്‍ അരങ്ങേറ്റം അതിഗംഭീരമാക്കി.

 

Latest Videos
Follow Us:
Download App:
  • android
  • ios