35 വാര അകലെ നിന്ന് മെസിയുടെ വണ്ടര്‍ ഗോള്‍, ഫിലാഡല്‍ഫിയയെ തകര്‍ത്ത് ഇന്‍റര്‍ മയാമി ഫൈനലില്‍-വീഡിയോ
20ാം മിനിറ്റില്‍ മെസി മയാമിയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. മൈതാന മധ്യത്തില്‍ നിന്ന് ജോസഫ് മാര്‍ട്ടിനെസ് നല്‍കി പാസ് സ്വീകരിച്ച മെസി സ്ഥാനം തെറ്റി നില്‍ക്കുന്ന ഗോളിയെ ഒന്ന് നോക്കി തനിക്കു ചുറ്റുമുണ്ടായിരുന്ന മൂന്ന് ഡിഫന്‍ഡര്‍മാരെ കാഴ്ചക്കാരാക്കി 35വാര അകലെ നിന്ന് നേരെ പോസ്റ്റിലേക്ക് നിലംപറ്റെ പന്ത് പായിച്ചു.
ഫിലാഡല്‍ഫിയ: ഇന്‍റര്‍ കോണ്ടിനെന്‍റൽ ലീഗ്‌സ് കപ്പിൽ ഫിലാഡല്‍ഫിയയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്‍റര്‍ മയാമി ഫൈനലില്‍. ഇന്‍റര്‍ മയാമിക്കുവേണ്ടി തുടര്‍ച്ചയായ ആറാം മത്സരത്തിലും മെസി ഗോളടിച്ചപ്പോള്‍ അര്‍ജന്‍റൈന്‍ നായകന്‍ എത്തിയ ശേഷം തോറ്റിട്ടില്ലെന്ന റെക്കോര്‍ഡും മയാമി കാത്തുസൂക്ഷിച്ചു. മയാമി കുപ്പായത്തില്‍ മെസിയുടെ ഒമ്പതാം ഗോളാണ് ഇന്ന് ഫിലാഡല്‍ഫിയക്കെതിരെ പിറന്നത്. ഇതോടെ ടൂര്‍ണമെന്‍റിലെ ടോപ് സ്കോറര്‍ പട്ടവും മെസി ഉറപ്പിച്ചു.
ക്ലബ് ചരിത്രത്തിലെ തന്നെ ആദ്യ കിരീടം ലക്ഷ്യമിടുന്ന ഇന്‍റര്‍ മയാമി ഫിലാഡല്‍ഫിയക്കെതിരെ മൂന്നാം മിനിറ്റില്‍ തന്നെ ലക്ഷ്യം കണ്ടു. ജോസഫ് മാര്‍ട്ടിനെസായിരുന്നു സ്കോറര്‍. 20ാം മിനിറ്റില്‍ മെസി മയാമിയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. മൈതാന മധ്യത്തില്‍ നിന്ന് ജോസഫ് മാര്‍ട്ടിനെസ് നല്‍കി പാസ് സ്വീകരിച്ച മെസി സ്ഥാനം തെറ്റി നില്‍ക്കുന്ന ഗോളിയെ ഒന്ന് നോക്കി തനിക്കു ചുറ്റുമുണ്ടായിരുന്ന മൂന്ന് ഡിഫന്‍ഡര്‍മാരെ കാഴ്ചക്കാരാക്കി 35വാര അകലെ നിന്ന് നേരെ പോസ്റ്റിലേക്ക് നിലംപറ്റെ പന്ത് പായിച്ചു. ഇടത് ഭാഗത്തേക്ക് മുഴുനീള ഡൈവ് ചെയ്തിട്ടും ഫിലാഡല്‍ഫിയ ഗോള്‍ കീപ്പര്‍ക്ക് അത് വലയില്‍ കയറുന്നത് തടുക്കാനായില്ല. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ജോര്‍ഡി ആല്‍ബ മയാമിയുടെ ജയം ഉറപ്പിച്ച മൂന്നാം ഗോളും നേടി.
പണക്കരുത്തില്‍ സ്പാനിഷ് ലീഗിനെ മറികടന്നു; സൗദി പ്രോ ലീഗിന് പ്രതിരോധം ഒരുക്കാനാവാതെ യൂറോപ്യൻ ക്ലബുകൾ
രണ്ടാം പകുതിയില്‍ 73-ാം മിനിറ്റില്‍ അലജാന്ദ്രോ ബെഡോയയിലൂടെ ഫിലാഡല്‍ഫിയ ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും 84-ാം മിനിറ്റില്‍ ഡേവിഡ് റൂയിസ് മയാമിയുടെ ഗോള്‍ പട്ടിക തികച്ച് നാലാം ഗോളും നേടിയതോടെ മേജര്‍ സോക്കര്‍ ലീഗിലെ കരുത്തുറ്റ ടീമുകളിലൊന്നായ ഫിലാഡൽഫിയ തോല്‍വി അറിഞ്ഞു. സീസണിൽ ഈസ്റ്റേണ്‍ കോണ്‍ഫറൻസിൽ മൂന്നാം സ്ഥാനത്തുള്ള ടീമാണ് ഫിലാഡൽഫിയ.
നെയ്മര്‍ ബാഴ്‌സലോണയില്‍ വരാന്‍ ആഗ്രഹിച്ചു! വേണ്ടെന്ന് പറഞ്ഞത് സാവി; വ്യക്തമായ കാരണമുണ്ട്
ലീഗ്സ് കപ്പില്‍ ഫൈനലിലെത്തിയതോടെ അടുത്തവര്‍ഷം നടക്കുന്ന കോണ്‍കകാഫ് ചാമ്പ്യന്‍സ് കപ്പിനും ഇന്‍റര്‍ മയാമി യോഗ്യത നേടി. ഇതാദ്യമായാണ് കോണ്‍കകാഫ് ചാമ്പ്യന്‍സ് കപ്പിന് മയാമി യോഗ്യത നേടുന്നത്.