കഴിഞ്ഞ ആഴ്ച്ചവരെ മെസിയായിരുന്നു! ഇപ്പോള്‍ കൂട്ടിന് ഹാലന്‍ഡും; ബാലോണ്‍ ഡി ഓര്‍ പ്രഖ്യാപനം കടുക്കും

മാഞ്ചസ്റ്റര്‍ സിറ്റിയെ തന്റെ ആദ്യ സീസണില്‍ തന്നെ ഹാട്രിക് കിരീടത്തിലേക്ക് നയിച്ച ഹാലന്‍ഡിന്റെ പേരിനൊപ്പമുള്ളത് 53 ഗോളും ഒന്‍പത് അസിസ്റ്റും. പ്രീമിയര്‍ ലീഗ്, എഫ് എ കപ്പ് കിരീടങ്ങള്‍ക്കൊപ്പം ചാംപ്യന്‍സ് ലീഗിലും ഹാലന്‍ഡ് കാല്‍മുദ്ര പതിപ്പിപ്പിച്ചു

lionel messi or erling haaland? football fans for ballon d'or declaration saa

സൂറിച്ച്: മാഞ്ചസ്റ്റര്‍ സിറ്റി ചാംപ്യന്‍സ് ലീഗ് കിരീടം നേടിയതോടെ ഇത്തവണത്തെ ബാലോണ്‍ ഡി ഓര്‍ പോരാട്ടവും കടുത്തു. ഒക്ടോബര്‍ മുപ്പതിനാണ് ബാലോണ്‍ ഡി ഓര്‍ ജേതാവിനെ പ്രഖ്യാപിക്കുക. ലിയോണല്‍ മെസിയോ, എര്‍ലിംഗ് ഹാലന്‍ഡോ? ബാലോണ്‍ ഡി ഓര്‍ ജേതാവിനെ പ്രഖ്യാപിക്കാന്‍ നാല് മാസം ബാക്കിയുണ്ടെങ്കിലും സാധ്യതകള്‍ രണ്ടുപേരിലേക്ക് ചുരുങ്ങി കഴിഞ്ഞു. കഴിഞ്ഞ ആഴ്ച്ച വരെ ലോകകപ്പ് ജേതാവായ മെസിക്കായിരുന്നു മുന്‍തൂക്കം. മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം ഹാട്രിക് കിരീടം സ്വന്തമാതോടെ യുവതാരം എര്‍ലിംഗ് ഹാലന്‍ഡ് മെസ്സിക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തിക്കഴിഞ്ഞു.

മാഞ്ചസ്റ്റര്‍ സിറ്റിയെ തന്റെ ആദ്യ സീസണില്‍ തന്നെ ഹാട്രിക് കിരീടത്തിലേക്ക് നയിച്ച ഹാലന്‍ഡിന്റെ പേരിനൊപ്പമുള്ളത് 53 ഗോളും ഒന്‍പത് അസിസ്റ്റും. പ്രീമിയര്‍ ലീഗ്, എഫ് എ കപ്പ് കിരീടങ്ങള്‍ക്കൊപ്പം ചാംപ്യന്‍സ് ലീഗിലും ഹാലന്‍ഡ് കാല്‍മുദ്ര പതിപ്പിപ്പിച്ചു. പ്രീമിയര്‍ ലീഗിലെയും ചാംപ്യന്‍സ് ലീഗിലെയും ടോപ് സ്‌കോററായ ഹാലന്‍ഡ് പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരവും സ്വന്തമാക്കി. ഖത്തര്‍ ലോകകപ്പ് കിരീടവും ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡണ്‍ ബോളുമാണ് മെസിയെ എട്ടാം ബാലോണ്‍ ഡി ഓറിലേക്ക് അടുപ്പിക്കുന്നത്.

സഞ്ജു ഉള്‍പ്പെടെയുള്ള താരങ്ങള്‍ പ്രതീക്ഷയില്‍! ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിന്റെ മുഴുവന്‍ ഷെഡ്യൂള്‍ പുറത്ത്

പിഎസ്ജിക്കൊപ്പം ലീഗ് വണ്‍, ഫ്രഞ്ച് കപ്പ് കിരീടങ്ങള്‍ നേടിയ മെസിയുടെ പേരിനൊപ്പം 38 ഗോളും 25 അസിസ്റ്റുമുണ്ട്. മെസിക്കും ഹാലന്‍ഡിനും വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യതയുള്ള മൂന്നുതാരങ്ങള്‍ കിലിയന്‍ എംബാപ്പേയും വിനിഷ്യ ജുനിയറും കെവിന്‍ ഡിബ്രൂയ്‌നും. സെപ്റ്റംബര്‍ ആറിന് ബാലോണ്‍ ഡി ഓറിനുള്ള മുപ്പത് താരങ്ങളുടെ ചുരുക്കപ്പട്ടിക പ്രഖ്യാപിക്കും. കരീം ബെന്‍സേമയാണ് നിലവിലെ ബാലോണ്‍ ഡി ഓര്‍ ജേതാവ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം
 

Latest Videos
Follow Us:
Download App:
  • android
  • ios