ചരിത്ര നേട്ടത്തിനരികെ ലിയോണല്‍ മെസി! ലക്ഷ്യം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ റെക്കോര്‍ഡ്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേരിലുള്ള ഗോള്‍വേട്ടയുടെ റെക്കോര്‍ഡുകളാണ് ഇനി മെസിക്ക് മറികടക്കാനുള്ളത്. പിഎസ്ജിക്കായി ഒരു ഗോള്‍ കൂടി നേടിയാല്‍ ക്ലബ്ബ് കരിയറില്‍ 700 ഗോളെന്ന നാഴികകല്ലും മെസി പേരിലെഴുതും.
പാരിസ്: ക്ലബ്ബ് കരിയറില്‍ മറ്റൊരു നേട്ടത്തിരികെയാണ് സൂപ്പര്‍ താരം ലിയോണല്‍ മെസി. നാളെ മാഴ്‌സെയ്‌ക്കെതിരെ സ്‌കോര്‍ ചെയ്താല്‍ യൂറോപ്യന്‍ ഫുട്‌ബോളില്‍ 700 ഗോള്‍ തികയ്ക്കുന്ന രണ്ടാമത്തെ താരമാകും മെസി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോര്‍ഡും മെസിക്ക് മുന്നിലുണ്ട്. ഏറ്റവുമധികം ബാലണ്‍ ഡി ഓര്‍, ഏറ്റവുമധികം ഗോള്‍ഡന്‍ ബൂട്ട്. മെസി സ്വന്തമാക്കാത്ത വ്യക്തിഗത നേട്ടങ്ങള്‍ ചുരുക്കം. ക്ലബ്ബിലും ദേശീയ ജേഴ്‌സിയിലും നേടാവുന്നതെല്ലാം മെസി പേരിലെഴുതി.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേരിലുള്ള ഗോള്‍വേട്ടയുടെ റെക്കോര്‍ഡുകളാണ് ഇനി മെസിക്ക് മറികടക്കാനുള്ളത്. പിഎസ്ജിക്കായി ഒരു ഗോള്‍ കൂടി നേടിയാല്‍ ക്ലബ്ബ് കരിയറില്‍ 700 ഗോളെന്ന നാഴികകല്ലും മെസി പേരിലെഴുതും. ബാഴ്‌സലോണ, പിഎസ്ജി ക്ലബ്ബുകള്‍ക്കായാണ് മെസിയുടെ ഗോള്‍ നേട്ടം. ബാഴ്‌സയ്ക്കായി നേടിയത് 778 മത്സരങ്ങളില്‍ 672 ഗോളുകള്‍. 61 മത്സരങ്ങളില്‍ 27 ഗോളുകളാണ് പിഎസ്ജിക്കായി മെസി നേടിയത്.
യൂറോപ്യന്‍ ഫുട്‌ബോളില്‍ 701 ഗോള്‍ നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോര്‍ഡിനും ഇനി അധികകാലം ആയുസുണ്ടാകില്ല. ഈ വര്‍ഷം പിഎസ്ജിക്കായി എട്ട് മത്സരങ്ങളില്‍ നാല് ഗോളുകളാണ് മെസിയുടെ സമ്പാദ്യം. അര്‍ജന്റീനയ്ക്കായി 98 ഗോളുകള്‍ പേരിലുള്ള മെസിക്ക് ആകെ ഗോള്‍നേട്ടം 800ലെത്താന്‍ ഇനി വേണ്ടത് മൂന്ന് ഗോളുകള്‍ മാത്രം.
മെസി ബാഴ്‌സയിലേക്ക്?
അടുത്തിടെ മെസി ബാഴ്‌സയിലേക്ക് തിരിക്കുമന്നുള്ള വാര്‍ത്തകള്‍ വന്നിരുന്നു. പരിശീലകന്‍ സാവിയും ഇക്കാര്യം വ്യക്തമായിരുന്നു. മെസിക്കായി എന്നും ബാഴ്സലോണയുടെ വാതില്‍ തുറന്നിട്ടിട്ടുണ്ടെന്ന് ബാഴ്സ പരിശീലകന്‍ സാവി. എക്കാലത്തെയും മികച്ച താരമാണ് മെസിയെന്നും സാവി പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച സംഘമായി ബാഴ്സലോണ മാറിയത് മെസി, സാവി, ഇനിയേസ്റ്റ ത്രയത്തിന്റെ കാലത്താണ്. പെപ് ഗ്വാര്‍ഡിയോളയുടെ ശിക്ഷണത്തില്‍ ഫുട്‌ബോള്‍ ടിക്കി ടാക്കയില്‍ ഒതുക്കിയ സംഘം. അന്ന് കിരീടങ്ങള്‍ വാരിക്കൂട്ടി, റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറിയ ബാഴ്സയ്ക്ക് മെസി കൂടി പോയതോടെ പഴയ പ്രതാപമില്ല. സാവിയുടെ ശിക്ഷണത്തില്‍ തിരിച്ചുവരവിനൊരുങ്ങുന്ന കറ്റാലന്‍ സംഘത്തിലേക്ക് ഒരിക്കല്‍ക്കൂടി ലിയോണല്‍ മെസി എത്തുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഇന്‍ഡോറില്‍ ജയിച്ചാല്‍ ഇന്ത്യയെ കാത്തിരിക്കുന്നത് ഫൈനല്‍ മാത്രമല്ല, മറ്റൊരു ചരിത്ര നേട്ടവും