വിരമിക്കലിനെ കുറിച്ച് സൂചന നല്‍കി ലിയോണല്‍ മെസി! താരത്തെ 16ന് ഇന്റര്‍ മയാമി ജേഴ്‌സിയില്‍ അവതരിപ്പിക്കും
മെസ്സിയെ പതിനാറാം തീയതി ടീം ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. 21നായിരിക്കും മെസിയുടെ ഇന്റര്‍ മയാമി കുപ്പായത്തിലെ ആദ്യ മത്സരമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മയാമി: അര്‍ജന്റീന ടീമില്‍ നിന്നുള്ള വിരമിക്കല്‍ ഉടനുണ്ടാകില്ലെന്ന സൂചന നല്‍കി ലിയോണല്‍ മെസി അര്‍ജന്റീനയ്‌ക്കൊപ്പം നേടാവുന്നതെല്ലാം നേടിയതിനാല്‍ ഓരോ നിമിഷവും ആസ്വദിക്കുന്നുണ്ടെന്ന് മെസി പറഞ്ഞു. പ്രായം നോക്കുമ്പോള്‍ എല്ലാവരും ഞാന്‍ ഉടന്‍ വിരമിക്കുമെന്ന് കരുതും എന്നാല്‍ അത് എപ്പോഴെന്ന് എനിക്ക് പറയാനാകില്ലെന്നാണ് മെസിയുടെ വാക്കുകള്‍. മുപ്പതിയാറുകാരനായ മെസ്സി ഇന്റര്‍ മയാമിയുമായി കരാറിലൊപ്പിടാന്‍ നിലവില്‍ അമേരിക്കിയിലാണ്.
മെസ്സിയെ പതിനാറാം തീയതി ടീം ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. 21നായിരിക്കും മെസിയുടെ ഇന്റര്‍ മയാമി കുപ്പായത്തിലെ ആദ്യ മത്സരമെന്നാണ് റിപ്പോര്‍ട്ടുകള്‍. പോപ് ഗായിക ഷാക്കിറ അടക്കമുള്ളവരുടെ സംഗീത പരിപാടികളോടെ വമ്പന്‍ രീതിയിലായിരിക്കും മെസിയുടെ പ്രസന്റേഷന്‍ ചടങ്ങ്. 60 മില്ല്യണ്‍ യൂറോക്കാണ് മെസ്സി ഇന്റര്‍ മയാമിയുമായി ധാരണയിലെത്തിയത്. കുടുംബത്തോടൊപ്പം ഫ്‌ലോറിഡയില്‍ സ്വകാര്യ ജെറ്റില്‍ ഇറങ്ങിയ മെസിയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. രണ്ടുവര്‍ഷ കരാര്‍ പൂര്‍ത്തിയാക്കിയാണ് ലിയോണല്‍ മെസി പിഎസ്ജി വിട്ടത്.
ക്രിസ്റ്റിയാനോ പരിശീലനം ആരംഭിച്ചു
റിയാദ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നാസറിനൊപ്പം പ്രീ സീസണ്‍ പരിശീലനം ആരംഭിച്ചു. പോര്‍ച്ചുഗലിലാണ് സൗദി ക്ലബിന്റെ പരിശീലനം. ഇവിടെ നാല് സൗഹൃദ മത്സരങ്ങളും അല്‍ നാസര്‍ കളിക്കും. ജൂലൈ 17ന് സെല്‍റ്റ വിഗോക്കെതിരാകും റൊണാള്‍ഡോയുടെ ആദ്യ പ്രീ സീസണ്‍ മത്സരം. പോര്‍ച്ചുഗലിന് ശേഷം ജപ്പാനിലേക്ക് പോകുന്ന അല്‍ നാസര്‍ അവിടെ പിഎസ്ജിക്കും ഇന്റര്‍ മിലാനുമെതിരെ കളിക്കും. ഇക്കഴിഞ്ഞ ജനുവരിയില്‍ അല്‍നാസറിലെത്തിയ റൊണാള്‍ഡോ പതിനാറ് മത്സരങ്ങളില്‍ നിന്ന് 14 ഗോള്‍ നേടിയെങ്കിലും അല്‍ നാസറിന് കിരീടം നേടാനായില്ല.
ആന്‍ഡേഴ്‌സണെ മറികടന്നു! അഞ്ച് വിക്കറ്റ് പ്രകടനത്തിന് പിന്നാലെ നാഴികക്കല്ല് പിന്നിട്ട് ആര്‍ അശ്വിന്‍