പിഎസ്ജിയില്‍ ഒട്ടും സന്തുഷ്ടനായിരുന്നില്ല! ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്ന ദിവസങ്ങളെ കുറിച്ച് മെസി

ബാലണ്‍ ഡോര്‍ പ്രധാനപ്പെട്ടൊരു അവാര്‍ഡാണെന്നും എന്നാല്‍ താന്‍ ഒരിക്കലും അതിന് പ്രധാന്യം നല്‍കിയിട്ടില്ലെന്നും മെസി പറഞ്ഞു. ലോകകപ്പോടെ നേടാനുള്ളതെല്ലാം നേടിയെന്നാണ് വിശ്വാസമെന്നും മെസി കൂട്ടിചേര്‍ത്തു.

lionel messi on his psg stint and barcelona life saa

മയാമി: പിഎസ്ജി വിട്ട് ഇന്റര്‍ മയാമിയിലെത്തിയ ലിയോണല്‍ മെസി തകര്‍പ്പന്‍ ഫോമിലാണ്. തുടര്‍ച്ചയായ ആറ് മത്സരങ്ങളില്‍ അദ്ദേഹം ഗോള്‍ നേടി. ടീമിനെ ലീഗ്‌സ് കപ്പിന്റെ ഫൈനലിലെത്തിക്കാനും മെസിക്ക് സാധിച്ചു. പിഎസ്ജിയില്‍ രണ്ട് വര്‍ഷം ചെലവഴിച്ച ശേഷമാണ് മെസി മുന്‍ ഇംഗ്ലീഷ് താരം ഡേവിഡ് ബെക്കാമിന്റെ കൂടി ഉടമസ്ഥതയിലുള്ള ഇന്റര്‍ മയാമിയിലെത്തുന്നത്. ഇപ്പോള്‍ പിഎസ്ജിയില്‍ എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് മെസി.

ഇന്റര്‍ മയാമിയില്‍ സന്തുഷ്ടനാണെന്നാണ് മെസി പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''പിഎസ്ജിയിലേക്കുള്ള മാറ്റം താന്‍ ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ ഇന്റര്‍ മയാമിലെത്തിയപ്പോള്‍ പഴയ സന്തോഷം തിരികെ ലഭിച്ചു. മയാമിക്കായി ലീഗ്‌സ് കപ്പ് നേടിക്കൊടുക്കകയാണ് തന്റെ ആദ്യ ലക്ഷ്യം. ഇന്റര്‍ മയാമിയുമായി ഇഴുകിച്ചേരാന്‍ സമയമെടുക്കുമെന്നാണ് കരുതിയത്. എന്നാല്‍ എളുപ്പം അതിനായി. ഇവിടുത്തെ സ്വീകരണം ശ്രദ്ധേയമായിരുന്നു. ആരാധകരുടെ സ്‌നേഹം ലഭിച്ചു. ഇത് തനിക്കും കുടുംബത്തിനും കാര്യങ്ങള്‍ എളുപ്പമാക്കി.'' മെസി പറഞ്ഞു. 

''പിഎസ്ജിയിലേക്കുള്ള ട്രാന്‍സഫര്‍ ഒട്ടും സുഖകരമായിരുന്നില്ല. ബാഴസലോണ വിടാനോ, പിഎസ്ജിയില്‍ പോകാനോ താന്‍ ആഗ്രഹിച്ചിരുന്നില്ല. അതിനാല്‍ തന്നെ അവിടുത്ത മത്സരങ്ങളും പരിശീലന സെഷനുകളുമെല്ലാം ബുദ്ധിമുട്ടേറിയതായി. അതിന് നേര്‍ വിപരീതമാണ് ഇന്റര്‍ മയാമിയിലെ കാര്യങ്ങള്‍. ടീമിനെ കോണ്‍കകാഫ് ചാംപ്യന്‍സ് ലീഗിന് യോഗ്യത നേടിക്കൊടുക്കാനായതില്‍ സന്തോഷമുണ്ട്. ലീഗ്‌സ് കപ്പ് നേടാനാവുമെന്നാണ് പ്രതീക്ഷ.'' മെസി വ്യക്തമാക്കി. 

ലോകകപ്പിന് ആശങ്ക വേണ്ട! തിരിച്ചുവരവ് ആഘോഷമാക്കി ബുമ്ര; ആദ്യ ഓവറില്‍ രണ്ട് വിക്കറ്റ് - വീഡിയോ

ബാലണ്‍ ഡോര്‍ പ്രധാനപ്പെട്ടൊരു അവാര്‍ഡാണെന്നും എന്നാല്‍ താന്‍ ഒരിക്കലും അതിന് പ്രധാന്യം നല്‍കിയിട്ടില്ലെന്നും മെസി പറഞ്ഞു. ലോകകപ്പോടെ നേടാനുള്ളതെല്ലാം നേടിയെന്നാണ് വിശ്വാസമെന്നും മെസി കൂട്ടിചേര്‍ത്തു. മേജര്‍ സോക്കര്‍ ലീഗിലേക്കുള്ള ട്രാന്‍സഫറിന് ശേഷം ആദ്യമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയതായിരുന്നു മെസി.

Latest Videos
Follow Us:
Download App:
  • android
  • ios