അര്‍ജന്റീന ജഴ്‌സിയില്‍ എന്നെ കാണില്ലായിരുന്നു, പക്ഷേ...! കരിയറിലെ വഴിത്തിരിവിനെ കുറിച്ച് ലിയോണല്‍ മെസി

വിമര്‍ശനങ്ങളോട് പ്രതികരിക്കുകയാണിപ്പോള്‍ മെസി. മയാമിയില്‍ പോവാനുള്ള തീരുമാനം ഉത്തമ ബോധ്യത്തോടെ എടുത്തതാണെന്നാണ് മെസി പറയുന്നത്.

lionel messi on his future and inter miami contract saa

ബാഴ്‌സലോണ: പിഎസ്ജിയിലെ രണ്ടുവര്‍ഷ കരാര്‍ പൂര്‍ത്തിയാക്കിയ ലിയോണല്‍ മെസി ഫുട്‌ബോള്‍ ലോകത്തെ അമ്പരിപ്പിച്ചാണ് പുതിയ തട്ടകമായി അമേരിക്കന്‍ ക്ലബ് ഇന്റര്‍ മയാമി തെരഞ്ഞെടുത്തത്. പ്രീമിയര്‍ ലീഗ് ക്ലബുകളുടെയും സൗദി ക്ലബ് അല്‍ ഹിലാലിന്റെയും ഓഫറുകള്‍ നിരസിച്ചായിരുന്നു മെസിയുടെ തീരുമാനം. ബാഴ്‌സലോണയിലേക്ക് മടങ്ങാനായിരുന്നു മെസിക്ക് താല്‍പര്യം. എന്നാല്‍ ബാഴ്‌സയുടെ ഭാഗത്ത് നിന്ന് അനുകൂലമായ നടപടി ഉണ്ടായതുമില്ല. പിന്നാലെ മയാമിയിലേക്ക്. മേജര്‍ ലീഗ് സോക്കറില്‍ അവസാന സ്ഥാനത്ത് തപ്പിത്തടയുന്ന ഇന്റര്‍ മയാമിയില്‍ ചേരാനുള്ള മെസിയുടെ തീരുമാനം അബദ്ധമായെന്ന തരത്തില്‍ വിലയിരുത്തലുകളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

വിമര്‍ശനങ്ങളോട് പ്രതികരിക്കുകയാണിപ്പോള്‍ ലിയോ മെസി. ഇന്‍റര്‍ മയാമിയില്‍ പോവാനുള്ള തീരുമാനം ഉത്തമ ബോധ്യത്തോടെ എടുത്തതാണെന്നാണ് മെസി പറയുന്നത്.  ''ഇന്റര്‍ മയാമിയില്‍ ചേരാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. സന്തോഷകരമായ മാറ്റമാണിത്. പിഎസ്ജിയിലെ കരാര്‍ പൂര്‍ത്തിയായപ്പോള്‍ ബാഴ്‌സലോണയിലേക്ക് തിരികെ പോകാന്‍ തന്നെയാണ് ആഗ്രഹിച്ചത്. എന്നാല്‍ ട്രാന്‍സ്ഫര്‍ നീക്കങ്ങളൊന്നും പ്രതീക്ഷിച്ച പോലെയായില്ല. 

ഏകദിന ലോകകപ്പ്: പാകിസ്ഥാന്‍ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ കളിക്കില്ലെന്ന് പിസിബി! വിമര്‍ശനവുമായി അഫ്രീദി

തന്റെ തിരിച്ചുവരവിലൂടെ ബാഴ്‌സയിലെ നിലവിലെ താരങ്ങള്‍ക്ക് പ്രയാസമുണ്ടാക്കാനും ഇഷ്ടമില്ല. അതെനിക്ക് നിര്‍ബന്ധമാണ്.  ഇന്റര്‍ മയാമിയിലേക്ക് പോകാനുള്ള തീരുമാനം ഉത്തമബോധ്യത്തോടെ എടുത്തതതാണ്. ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങളില്‍ ഒന്നാണിത്. സന്തോഷത്തോടെ പുതിയ വെല്ലുവിളി ഏറ്റെടുക്കാന്‍ കാത്തിരിക്കുയാണ്.'' മെസി പറഞ്ഞു. 

ഖത്തര്‍ ലോകകപ്പ് നേട്ടത്തെ കുറിച്ചും താരം സംസാരിച്ചു. ''ലോകകപ്പിലടക്കം മൂന്ന് ഫൈനലില്‍ തോറ്റപ്പോഴും പ്രധാന കിരീടങ്ങളെല്ലാം നേടാനാവുമെന്ന ഉറച്ച വിശ്വാസം ഉണ്ടായിരുന്നു. ലോക ചാംപ്യന്‍മാരായ അര്‍ജന്റീനയ്‌ക്കൊപ്പം കളിക്കുന്നത് സവിശേഷമായ അനുഭവമാണ്. ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന കിരീടം നേടിയില്ലായിരുന്നുവെങ്കില്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ താനിപ്പോള്‍ ഉണ്ടാവുമായിരുന്നില്ല.'' മെസി കൂട്ടിചേര്‍ത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios