'മെസിയും മനുഷ്യന്‍ തന്നെ അല്ലേ'; അര്‍ജന്‍റീന നായകനെ മത്സരത്തിന് മുമ്പേ ലക്ഷ്യമിട്ട് ഡച്ച് ഗോള്‍ കീപ്പര്‍

അര്‍ജന്‍റീനക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിന് മുമ്പ് സഹതാരങ്ങള്‍ക്ക് നെതര്‍ലന്‍ഡ്സ്  നായകന്‍ വിര്‍ജിൽ വാൻ ഡൈക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. മെസിയെ നിസാരമായി കാണരുതെന്നും നല്ല പദ്ധതിയുണ്ടെങ്കിലെ മെസിയെ പിടിച്ച് കെട്ടാനാവൂയെന്നും വാൻ ഡൈക്ക് പറഞ്ഞു

Lionel Messi is human like us says Netherlands goalkeeper Noppert

ദോഹ: അര്‍ജന്‍റീനക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിന് മുമ്പ് മെസിയെ ലക്ഷ്യമാക്കിയുള്ള പ്രസ്താവനയുമായി നെതര്‍ലാന്‍ഡ്സിന്‍റെ ഗോള്‍ കീപ്പര്‍ നൊപ്പേര്‍ട്ട്. മെസിയും ഞങ്ങളെ പോലെ തന്നെയാണ്. ഒരു മനുഷ്യന്‍ തന്നെയാണെന്ന് നൊപ്പേര്‍ട്ട് പറഞ്ഞു. മെസിക്ക് മുന്നില്‍ പെനാല്‍റ്റി തടയാന്‍ നില്‍ക്കുന്ന സാഹചര്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. അത് ആ നിമിഷത്തെ കാര്യം മാത്രമാണ്. അദ്ദേഹവും പെനാല്‍റ്റി മിസ് ചെയ്തേക്കാം. ടൂര്‍ണമെന്‍റിന്‍റെ തുടക്കത്തില്‍ അത് കണ്ടതല്ലേയെന്ന് നെതര്‍ലാന്‍ഡ്സ് ഗോള്‍ കീപ്പര്‍ പറഞ്ഞു.

അതേസമയം, അര്‍ജന്‍റീനക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിന് മുമ്പ് സഹതാരങ്ങള്‍ക്ക് നെതര്‍ലന്‍ഡ്സ്  നായകന്‍ വിര്‍ജിൽ വാൻ ഡൈക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. മെസിയെ നിസാരമായി കാണരുതെന്നും നല്ല പദ്ധതിയുണ്ടെങ്കിലെ മെസിയെ പിടിച്ച് കെട്ടാനാവൂയെന്നും വാൻ ഡൈക്ക് പറഞ്ഞു. താന്‍ കളിച്ചിട്ടുള്ളതില്‍ ഏറ്റവും മികച്ച കളിക്കാരനാണ് മെസി. അദ്ദേഹത്തിനെതിരെ കളിക്കാന്‍ കഴിയുക എന്നത് തന്നെ ഒരു ബഹുമതിയാണ്. ക്വാര്‍ട്ടര്‍ പോരാട്ടം ഞാനും അദ്ദേഹവുമായുള്ള പോരാട്ടമല്ല,  നെതര്‍ലന്‍ഡ്സും അര്‍ജന്‍റീനയും തമ്മിലുള്ള പോരാട്ടമാണ്. ആര്‍ക്കും ഒറ്റക്ക് കളി ജയിക്കാനാവില്ല.

അതുകൊണ്ടുതന്നെ വ്യക്തമായ പദ്ധതിയുണ്ടെങ്കിലെ അര്‍ജന്‍റീനയെപ്പോലൊരു ടീമിനെ മറികടക്കാനാവൂ എന്നും വാൻ ഡൈക്ക് പറഞ്ഞു. ക്വാര്‍ട്ടറില്‍ മെസിയെ നിശബ്ദനാക്കാനുള്ള തന്ത്രങ്ങള്‍ അറിയാമെന്നാണ് ഡച്ച് കോച്ച് ലൂയി വാന്‍ ഗാല്‍ പറഞ്ഞത്.  മെസി ലോകത്തില ഏറ്റവും അപകടകാരിയും ഭാവനാശാലിയുമായ കളിക്കാരനാണ്. നിരവധി അവസരങ്ങള്‍ ഒരുക്കുന്നതിനൊപ്പം സ്വന്തം നിലയിലും നിര്‍മായക ഗോളുകള്‍ നേടാന്‍ അദ്ദേഹത്തിനാവും.

എന്നാല്‍ അദ്ദേഹത്തിന്‍റെ കാലില്‍ പന്തില്ലാത്തപ്പോള്‍ അദ്ദേഹം മത്സരത്തില്‍ അധികം പങ്കാളിയാകാറില്ല, ആ അവസരം ഞങ്ങള്‍ മുതലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോകകപ്പില്‍ കിരീട സാധ്യതയുള്ള ടീമുകളെ മെസി തെരഞ്ഞെടുത്തപ്പോള്‍ അതില്‍ നെതര്‍ലന്‍ഡ്സുണ്ടായിരുന്നില്ല. അര്‍ജന്‍റീനക്ക് പുറമെ സ്പെയിന്‍, ബ്രസീല്‍, ഫ്രാന്‍സ് ടീമുകളെയാണ് ലോകകപ്പ് നേടാനുള്ള ടീമുകളായി കഴിഞ്ഞ ദിവസം മെസി തെര‍ഞ്ഞെടുത്തത്. ഇതില്‍ സ്പെയിന്‍ പ്രീ ക്വാര്‍ട്ടറില്‍ മൊറോക്കോയോട് തോറ്റ് പുറത്തായിരുന്നു.

അര്‍ജന്‍റീന ആരാധകര്‍ അങ്കലാപ്പില്‍‍; ടീമിന്‍റെ എഞ്ചിന് പരിക്ക്? സ്ട്രൈക്കറിനും പരിക്കുണ്ടെന്ന് വെളിപ്പെടുത്തൽ

Latest Videos
Follow Us:
Download App:
  • android
  • ios