പിഎസ്ജിയുടെ സസ്പെന്‍ഷന് പിന്നാലെ മെസിക്ക് 3268 കോടിയുടെ വാര്‍ഷിക വരുമാന ഓഫറുമായി സൗദി ക്ലബ്

ക്രിസ്റ്റ്യാണോ റൊണാള്‍ഡോയ്ക്ക് സൗദി ഫുട്ബോള്‍ ക്ലബായ അല്‍ നസറിലെത്തിയത് 220 മില്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനത്തിനാണെന്നാണ് സൂചന

Lionel Messi has received a formal offer to join Saudi Arabian club Al Hilal for next season etj

അബുദാബി: സൗദി സന്ദർശനത്തിന്‍റെ പേരിൽ ക്ലബ് രണ്ടാഴ്ചത്തെ വിലക്ക് ഏർപ്പെടുത്തിയതിന്  പിന്നാലെ പിഎസ്ജിയുമായി കരാര്‍ പുതുക്കില്ലെന്ന് വ്യക്തമാക്കിയ ലിയോണല്‍ മെസിക്ക് 32,686,537,600 കോടി രൂപയുടെ ഓഫറുമായി സൗദി ക്ലബ് അല്‍ ഹിലാല്‍. ഔദ്യോഗിക ഓഫറാണ് അടുത്ത സീസണിലേക്കുള്ള ഓഫറാണ് ക്ലബ് മുന്നോട്ട് വച്ചിരിക്കുന്നത്. പിഎസ്ജി വിടുമെന്നതിന് പിന്നാലെ മെസിക്ക് ലഭിച്ചിരിക്കുന്ന ഏക ഓഫറും ഇതാണെന്നാണ് മെസിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് അടക്കമുള്ള വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു വര്‍ഷത്തേക്ക് 400 മില്യണ്‍ ഡോളറാണ് പ്രഖ്യാപിച്ചിരിക്കുന്ന പ്രതിഫലം.

പഴയ ക്ലബ്ബായ ബാര്‍സിലോണയിലേക്ക് മെസി തിരികെ പോയേക്കുമെന്ന സൂചനകള്‍ക്കിടെയിലാണ് വാര്‍ഷിക വരുമാനം 400 മില്യണ്‍ ഡോളറുമായി അല്‍ ഹിലാല്‍ എത്തുന്നത്. ക്ലബിനെ അറിയിക്കാതെ സൗദി അറേബ്യ സന്ദര്‍ശിച്ചതാണ് പിഎസ്ജി അധികൃതരെ ചൊടിപ്പിച്ചത്. മൂന്നാം സീസണിലേക്ക് മെസിയുമായി ക്ലബ് കരാര്‍ പുതുക്കില്ലെന്ന് ഇതോടെ സൂചനകള്‍ വന്നിരുന്നു.  സൗദി അറേബ്യയുടെ ടൂറിസം അംബാസിഡറാണ് ലിയോണല്‍ മെസി. ക്രിസ്റ്റ്യാണോ റൊണാള്‍ഡോയ്ക്ക് സൗദി ഫുട്ബോള്‍ ക്ലബായ അല്‍ നസറിലെത്തിയത് 220 മില്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനത്തിനാണെന്നാണ് റിപ്പോര്‍ട്ട്. 

സസ്പെൻഷൻ കാലത്ത് ക്ലബിൽ പരിശീലനത്തിന് പോലും താരത്തിന് അനുമതി നൽകില്ലെന്നും ക്ലബ് അധികൃതർ വ്യക്തമാക്കിയിരുന്നു. സസ്പെൻഷൻ കാലത്ത് മെസിക്ക് ക്ലബിൽ നിന്ന് പ്രതിഫലവും ലഭിക്കില്ല. സൗദിയിൽ പോകാൻ അനുമതി ചോദിച്ചെങ്കിലും ക്ലബ് അധികൃതർ നിഷേധിച്ചിരുന്നു. ഇതോടെയാണ് മെസി കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്. സൗദി അറേബ്യയുടെ ടൂറിസം അബാസഡറാണ് ലയണൽ മെസി. അനുമതിയില്ലാതെ അംബാസിഡർ ആയതിന് പിഴയും മെസി നൽകണം. ക്ലബ് നടപടിയെടുത്തതോടെ ലീഗ് വണ്ണിലെ ആദ്യ രണ്ട് മത്സരങ്ങൾ മെസിക്ക് നഷ്ടമാകും. പി എസ് ജിയുമായുള്ള രണ്ട് വർഷത്തെ കരാർ കാലാവധി അവസാനിക്കാനിരിക്കെ മെസി ക്ലബ് വിടുമെന്ന അഭ്യൂഹം നേരത്തെ തന്നെ ഉണ്ടായിരുന്നു.

സസ്പെൻഷന് പിന്നാലെ ഞെട്ടിക്കുന്ന തീരുമാനമെടുത്ത് മെസി

പുതിയ ക്ലബ്ബുമായി പൊരുത്തപ്പെടാന്‍ വരുന്ന കാലതാമസവും ക്ലബ്ബിന്‍റെ  മത്സരങ്ങളിലെ മോശം പ്രകടനത്തിന് പിന്നാലെ  ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ക്ലബായ അല്‍ നസര്‍ വിടാനൊരുങ്ങുന്നതായി സൂചനകള്‍ വരുന്നതിനിടയിലാണ് മെസി മറ്റൊരു  സൗദി ക്ലബിലേക്ക് എത്തുന്നതായി വാര്‍ത്തകള്‍ വരുന്നത്.  റയല്‍ മാഡ്രിഡിലേക്ക് ഫുട്ബോള്‍ കളിക്കാരനായാവില്ല മടക്കമെന്നാണ് വന്നിരിക്കുന്ന സൂചനകള്‍. 

Latest Videos
Follow Us:
Download App:
  • android
  • ios