ബാഴ്സയുമായുള്ള കരാർ അവസാനിച്ചു; മെസി ഫ്രീ ഏജന്‍റ്, ഇനിയെന്ത്?

ബാഴ്സലോണക്കായി 778 മത്സരങ്ങള്‍ കളിച്ചിട്ടുള്ള മെസി 672 ഗോളുകള്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ബാഴ്സ കുപ്പായത്തില്‍ 47 മത്സരങ്ങളില്‍ 38 ഗോളുകളും 12 അസിസ്റ്റും സ്വന്തമാക്കി. 

Lionel Messi contract with Barcelona FC expires

ബാഴ്സലോണ: സൂപ്പർതാരം ലിയോണൽ മെസിയും സ്പാനിഷ് ക്ലബ് ബാഴ്സലോണയും തമ്മിലുള്ള കരാർ അവസാനിച്ചു. ഇന്നലെ അർധരാത്രിയോടെയാണ് കരാർ അവസാനിച്ചത്. ഇനി മുതൽ മെസി ഫ്രീ ഏജന്‍റാണ്.

Lionel Messi contract with Barcelona FC expires

എന്നാൽ രണ്ട് പതിറ്റാണ്ടോളമായി ബാഴ്സയ്ക്കൊപ്പമുള്ള മെസി ക്ലബുമായി ഉടൻ കരാർ പുതുക്കുമെന്ന് തന്നെയാണ് റിപ്പോർട്ടുകൾ. ഇക്കാര്യത്തില്‍ ക്ലബ് സുഭാപ്തിവിശ്വാസം കൈവിട്ടിട്ടില്ല. മെസിയുടെ കാര്യത്തിൽ ആരാധകർ ആശങ്കപ്പെടേണ്ടതില്ലെന്ന് ക്ലബ് പ്രസിഡന്‍റ് ലപോർട വ്യക്തമാക്കി. രണ്ട് വർഷത്തെ കരാറാണ് മെസിക്ക് ബാഴ്സ വാഗ്ദാനം ചെയ്തിരിക്കുന്നത് എന്ന് നേരത്തെ റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. 

മെസി അവസാനമായി ബാഴ്സയുമായി 2017ല്‍ ഒപ്പിട്ടത് നാല് വർഷത്തെ കരാറാണ്. ബാഴ്സലോണക്കായി 778 മത്സരങ്ങള്‍ കളിച്ചിട്ടുള്ള മെസി 672 ഗോളുകള്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ബാഴ്സ കുപ്പായത്തില്‍ 47 മത്സരങ്ങളില്‍ 38 ഗോളുകളും 12 അസിസ്റ്റും സ്വന്തമാക്കി. ബാഴ്സയില്‍ കളിക്കവേ ആറ് ബാലൺ ഡി ഓർ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. 

Lionel Messi contract with Barcelona FC expires

കോപ്പ അമേരിക്കയില്‍ അർജന്‍റീനക്കായി കളിച്ചുകൊണ്ടിരിക്കുകയാണ് ലിയോണല്‍ മെസിയിപ്പോള്‍. കഴിഞ്ഞ ആഴ്ച മെസിക്ക് 34 വയസ് തികഞ്ഞിരുന്നു. 

'നമുക്കത് പോരെ അളിയാ'...കോപ്പയില്‍ സ്വപ്നഫൈനല്‍ കാത്ത് ഫുട്ബോള്‍ ലോകം

ശൗര്യം ചോർന്ന പുലികള്‍; യൂറോയില്‍ വന്‍ വീഴ്ചയായി ഈ താരങ്ങൾ

ഇന്ത്യന്‍ ഫുട്ബോളിലെ മിഡ്‍ഫീൽഡ് ജീനിയസ് എം പ്രസന്നൻ അന്തരിച്ചു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios