ഇന്ത്യന്‍ ഫുട്ബോളിലെ മിഡ്‍ഫീൽഡ് ജീനിയസ് എം പ്രസന്നൻ അന്തരിച്ചു
രാജ്യത്തെ എക്കാലത്തേയും മികച്ച മിഡ്‍ഫീൽഡർമാരില്‍ ഒരാളായാണ് എം പ്രസന്നൻ വിലയിരുത്തപ്പെടുന്നത്. കോഴിക്കോട് സ്വദേശിയാണ്.
മുംബൈ: ഇന്ത്യൻ മുൻ ഫുട്ബോൾ താരം എം പ്രസന്നൻ (73) അന്തരിച്ചു. മുംബൈയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. രാജ്യത്തെ എക്കാലത്തേയും മികച്ച മിഡ്‍ഫീൽഡർമാരില്‍ ഒരാളായാണ് വിലയിരുത്തപ്പെടുന്നത്. കോഴിക്കോട് സ്വദേശിയാണ്. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്.
കേരളം, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾക്കായി എം. പ്രസന്നൻ സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്. രാജ്യത്തെ പ്രശസ്തമായ മിക്ക ടൂർണ്ണമെന്‍റുകളിലും വിവിധ ടീമുകൾക്കായി കളിച്ചു. മെർ ഡേക്ക കപ്പിൽ ഉൾപ്പെടെ ഇന്ത്യൻ ജേഴ്സി അണിഞ്ഞു. മഹാരാഷ്ട്ര ജൂനിയർ ടീമിന്‍റെ പരിശീലകനുമായിരുന്നു.
യൂറോ ക്വാർട്ടറിന് നാളെ തുടക്കം; സ്പെയ്ന്‍ സ്വിറ്റ്സർലൻഡിനെതിരെ, ബെൽജിയം-ഇറ്റലി സൂപ്പർപോരാട്ടം
ശുഭ്മാൻ ഗില്ലിന് പരിക്ക്, ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് നഷ്ടമായേക്കും
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona