ഫുട്ബോള്‍ ലോകകപ്പിന്‍റെ നൂറാം വാര്‍ഷികത്തില്‍ ആതിഥേയത്വത്തിനായി ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍

അടുത്ത വര്‍ഷമാകും 2030ലെ ലോകകപ്പ് ആതിഥേയരെ ഫിഫ തെരഞ്ഞെടുക്കുക. യുവേഫയുടെ പിന്തുണയോടെയാണ് സ്പെയിന്‍-പോര്‍ച്ചുഗല്‍-യുക്രൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ ലോകകപ്പിന് സംയുക്ത ആതിഥേയത്വത്തിനായി ശ്രമിക്കുന്നത്. സൗദിക്കും മൊറോക്കോക്കും പുറമെ ഈജിപ്തും ഗ്രീസും ലോകകപ്പ് ആതിഥേയത്വത്തിനായി ശ്രമിക്കുന്നുണ്ട്.

Latin American countries to make joint bid for 2030 Football World Cup bid gkc

ജനീവ: 2030ലെ ഫുട്ബോള്‍ ലോകകപ്പിന് സംയുക്ത ആതിഥേത്വം വഹിക്കാനായി ബിഡ് സമർപ്പിച്ച് ലാറ്റിനമേരിക്കൻ രാജ്യങ്ങൾ. അർജന്‍റീന, ചിലി, യുറുഗ്വായ്, പരാഗ്വെ എന്നീ രാജ്യങ്ങളാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ രംഗത്തെത്തിയത്. 1930ൽ തുടങ്ങിയ  ഫുട്ബോൾ ലോകകപ്പിന്‍റെ നൂറാം വാർഷികമാണ് 2030ൽ നടക്കാൻ പോകുന്നത്. ലാറ്റിനമേരിക്കയിലെ ഫുട്ബോള്‍ ശക്തിയായ ബ്രസീല്‍ ആതിഥേയത്വത്തിനായി ശ്രമിക്കുന്ന ഈ കൂട്ടായ്മയിലില്ല എന്നത് ശ്രദ്ധേയമാണ്. 2014ലെ ഫുട്ബോള്‍ ലോകകപ്പിന് ബ്രസീല്‍  തനിച്ച് ആതിഥേയത്വം വഹിച്ച പശ്ചാത്തലത്തിലാണ് കൂട്ടായ്മയില്‍ നിന്ന് ബ്രസീലിനെ ഒഴിവാക്കിയതെന്നാണ് സൂചന.

ചരിത്രത്തിലെ ആദ്യ ഫുട്ബോള്‍ ലോകകപ്പിന് ആതിഥേയരായത് യുറുഗ്വാ ആണ്. പോർച്ചുഗൽ, സ്പെയിൻ, യുക്രൈന്‍ തുടങ്ങിയ രാജ്യങ്ങളും 2030ലെ ഫുട്ബോള്‍ ലോകകപ്പിന്‍റെ സുയുക്ത ആതിഥേയത്വത്തിനായി ശക്തമായി രംഗത്തുണ്ട്. ഇവര്‍ക്ക് പുറമെ സൗദി അറേബ്യയും മൊറോക്കോയും ലോകകപ്പിന് സംയുക്ത ആതിഥേയരാകാന്‍ രംഗത്തെത്തിയേക്കും എന്നും സൂചനയുണ്ട്.

അടുത്ത വര്‍ഷമാകും 2030ലെ ലോകകപ്പ് ആതിഥേയരെ ഫിഫ തെരഞ്ഞെടുക്കുക. യുവേഫയുടെ പിന്തുണയോടെയാണ് സ്പെയിന്‍-പോര്‍ച്ചുഗല്‍-യുക്രൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ ലോകകപ്പിന് സംയുക്ത ആതിഥേയത്വത്തിനായി ശ്രമിക്കുന്നത്. സൗദിക്കും മൊറോക്കോക്കും പുറമെ ഈജിപ്തും ഗ്രീസും ലോകകപ്പ് ആതിഥേയത്വത്തിനായി ശ്രമിക്കുന്നുണ്ട്.

വിനിഷ്യസിനെതിരായ വംശീയാധിക്ഷേപം: മയോര്‍ക്കയ്ക്ക് കുരുക്ക് വീഴും; ലാ ലിഗ അന്വേഷണം ആരംഭിച്ചു

കഴിഞ്ഞവര്‍ഷം മധ്യേഷ്യയിലെ ആദ്യ ലോകകപ്പിന് ആതിഥേയരായി ഖത്തര്‍ ചരിത്രം കുറിച്ചിരുന്നു. 2026ലെ ലോകകപ്പിന് അമേരിക്ക, മെക്സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങളാണ് സംയുക്ത ആതിഥേയത്വം വഹിക്കുന്നത്. ലോകകപ്പ് ചരിത്രത്തിലാദ്യമായാണ് മൂന്ന് രാജ്യങ്ങളിലായി ലോകകപ്പ് നടക്കാന്‍ പോകുന്നത്.

100 വര്‍ഷങ്ങള്‍ക്കുശേഷം തുടങ്ങിയ ഇടത്തു തന്നെ ലോകകപ്പ് തിരിച്ചെത്തുന്നതിലും വലിയ സന്തോഷമില്ലെന്ന് അര്‍ജന്‍റീന പ്രസിഡന്‍റ് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസ് കഴി‌ഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. സംയുക്ത ആതിഥേയത്വത്തിനാി ബൊളീവിയയെ കൂടി തങ്ങളുടെ കൂട്ടായ്മയില്‍ ചേര്‍ക്കുന്ന കാര്യം പരിഗണനയിലാണെന്നും ഫെര്‍ണാണ്ടസ് വ്യക്തമാക്കിയിരുന്നു.

നാല് മത്സരങ്ങളും ഫൈനലിന് തുല്യം! കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ശേഷിക്കുന്ന മത്സരങ്ങളെ കുറിച്ച് വുകോമാനോവിച്ച്

Latest Videos
Follow Us:
Download App:
  • android
  • ios