തടസങ്ങളില്ല! മെസിയെ ബാഴ്‌സലോണയ്ക്ക് സ്വന്തമാക്കാം; ഇതിഹാസത്തിന്റെ തിരിച്ചുവരവിന് വഴിയൊരുക്കി ലാ ലിഗയും

മെസിയെ തിരിച്ചെത്തിക്കാന്‍ ബാഴ്‌സയ്ക്കുണ്ടായിരുന്ന തടസം ലാ ലിഗ മുന്നോട്ടുവച്ച സാമ്പത്തിക നിബന്ധനകളാണ്. മെസിയെ തിരികെയെത്തിക്കാന്‍ ബാഴ്‌സ പുതിയ പദ്ധതി അവതരിപ്പിച്ചെങ്കിലും ലാ ലിഗ അനുമതി നല്‍കിയില്ല.

La Liga approve Lionel Messi Barcelona transfer return saa

റിയാദ്: ഇതിഹാസതാരം ലിയോണല്‍ മെസി സൗദി ക്ലബ് അല്‍ ഹിലാലുമായി കരാറൊപ്പിടുമെന്നുള്ള വാര്‍ത്ത അല്‍പ്പസമയം മുമ്പ് പുറത്തുവന്നിരുന്നു. വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് ഇക്കാര്യം പുറത്തുവിട്ടത്. വര്‍ഷത്തില്‍ 3270 കോടി രൂപയുട കരാറില്‍ മെസി ഒപ്പിടുമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ ലിയോണല്‍ മെസിയോ അല്‍ ഹിലാലോ ഇക്കാര്യം പുറത്തുവിട്ടിരുന്നില്ല. ഇതിനിടെ ഫുട്‌ബോള്‍ ജേര്‍ണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ ഇക്കാര്യത്തില്‍ വ്യക്ത വരുത്തിയിരുന്നു. വിവരങ്ങളെല്ലാം വ്യാജമാണെന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിട്ടു. 

പിന്നാലെ മെസിയുടെ അച്ഛനും ഏജന്റുമായ ജോര്‍ഗെ മെസിയും വാര്‍ത്തകള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഹോര്‍ഗെ മെസി വ്യക്തമാക്കി. ഒരു ക്ലബ്ബുമായും ധാരണയില്‍ എത്തിയിട്ടില്ല. സീസണ് ശേഷം മാത്രമേ തീരുമാനം ഉണ്ടാകൂ എന്നും അദ്ദേഹം വ്യക്തമാക്കി. സൗദി ക്ലബ്ബുമായി മെസി കരാറില്‍ എത്തിയെന്നുള്ള എഎഫ്പി റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ മെസി ആരാധകര്‍ക്ക് ആശ്വസിക്കാവുന്ന ഒരു വാര്‍ത്തകൂടി പുറത്തുവന്നിരിക്കുകയാണ്. മെസിയെ തിരികെയെത്തിക്കാന്‍ ബാഴ്‌സലോണ എല്ലാ നീക്കിയെന്നാണ് പുതിയ വിവരം. 

മെസിയെ തിരിച്ചെത്തിക്കാന്‍ ബാഴ്‌സയ്ക്കുണ്ടായിരുന്ന തടസം ലാ ലിഗ മുന്നോട്ടുവച്ച സാമ്പത്തിക നിബന്ധനകളാണ്. മെസിയെ തിരികെയെത്തിക്കാന്‍ ബാഴ്‌സ പുതിയ പദ്ധതി അവതരിപ്പിച്ചെങ്കിലും ലാ ലിഗ അനുമതി നല്‍കിയില്ല. ഇതോടെ തിരിച്ചുവരവിനുള്ള സാധ്യതയും മങ്ങി. എന്നാല്‍ പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ വരുന്നത്, ബാഴ്‌സ മുന്നോട്ടുവച്ച പുതിയ പദ്ധതി ലാ ലിഗ അംഗീകരിച്ചുവെന്നുള്ളതാണ്. പുതിയ പദ്ധതി പ്രകാരം, താരങ്ങളെ ട്രാന്‍സ്ഫര്‍ ചെയ്ത് 100 മില്യണ്‍ യൂറോ ബാഴ്‌സ സ്വന്തമാക്കണം. നിലവിലെ സാഹചര്യത്തില്‍ ഇത്രയും വില കിട്ടാനുള്ള താരങ്ങളെ ബാഴ്‌സ ഒഴിവാക്കേണ്ടി വരും. അല്ലെങ്കില്‍ ഒന്നിലധികം താരങ്ങളെ വില്‍ക്കേണ്ടി വരും. 

പെട്ടന്നാണ് മെസിയുടെ കൂടുമാറ്റം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിന്നാലെ അര്‍ജന്റീനയുടെ ഇതിഹാസ താരം ലിയോണല്‍ മെസിയും സൗദി ലീഗിലേക്ക് ചേക്കേറുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ഒന്നും നടന്നില്ലെങ്കിൽ പച്ചയ്ക്ക് കൊളുത്തിയിട്ടേ..! ഭീഷണി വിതച്ച് രണ്ട് ടീമുകൾ, പണി പേടിച്ച് വമ്പന്മാര്‍

Latest Videos
Follow Us:
Download App:
  • android
  • ios