ലാ ലിഗയിലും നാട്ടങ്കം; റയലും അത്‌ലറ്റിക്കോയും നേര്‍ക്കുനേര്‍
സ്‌പാനിഷ് ലീഗ് സീസണിൽ തോൽവി അറിയാത്ത ഏക ടീമാണ് അത്‌ലറ്റിക്കോ. 10 കളിയിൽ 26 പോയിന്‍റുള്ള അത്‌ലറ്റിക്കോ ആണ് നിലവില്‍ ഒന്നാമത്.
മാഡ്രിഡ്: സ്‌പാനിഷ് ലീഗ് ഫുട്ബോളില്‍ ഇന്ന് വമ്പന്‍ പോരാട്ടം. മാഡ്രിഡ് നാട്ടങ്കത്തിൽ റയലും അത്‌ലറ്റിക്കോയും ഏറ്റുമുട്ടും. റയൽ മൈതാനത്ത് ഇന്ത്യന്‍സമയം നാളെ പുലര്‍ച്ചെ 1.30നാണ് മത്സരം. റയല്‍ സ്‌ക്വാഡില്‍ വാല്‍വര്‍ദെ തിരിച്ചെത്തിയിട്ടുണ്ട്.
എ ടി കെയെ വിറപ്പിച്ച ഇന്ത്യയുടെ യുവവീര്യം, ലിസ്റ്റണ്‍ കൊളാക്കോ കളിയിലെ താരം
സ്‌പാനിഷ് ലീഗ് സീസണിൽ തോൽവി അറിയാത്ത ഏക ടീമാണ് അത്‌ലറ്റിക്കോ. 10 കളിയിൽ 26 പോയിന്‍റുള്ള അത്‌ലറ്റിക്കോ ആണ് നിലവില്‍ ഒന്നാമത്. 11 കളിയിൽ 20 പോയിന്‍റുള്ള റയൽ മാഡ്രിഡ് നിലവില്‍ നാലാം സ്ഥാനത്താണ്. ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ ഉറപ്പിച്ച പ്രകടനം സിദാനും സംഘത്തിനും പ്രതീക്ഷ നൽകും. 2016ന് ശേഷം ലാ ലിഗയിൽ റയൽ, അത്‌ലറ്റിക്കോയോട് തോറ്റിട്ടില്ല.
പ്രീമിയര്‍ ലീഗില്‍ ഇന്ന് മാഞ്ചസ്റ്റര്‍ ഡര്‍ബി; ചെല്‍സിക്കും പോരാട്ടം
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചാണ് റയല്‍ മാഡ്രിഡിന്‍റെ വരവ്. ജര്‍മന്‍ ക്ലബ ബൊറൂസിയ മോഞ്ചന്‍ഗ്ലാഡ്ബാഷിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചപ്പോള്‍ കരീം ബെന്‍സേമ ഹെഡറിലൂടെ ഇരട്ട ഗോള്‍ നേടിയിരുന്നു. ലൂക്കാസ് വാസ്‌ക്കസ്, റോഡ്രിഗോ എന്നിവരുടെ അസിസ്റ്റിലായിരുന്നു ഗോളുകള്‍.
കര്‍ഷകര്‍ രാജ്യത്തിന്‍റെ ജീവരക്തമാണെന്ന് യുവരാജ് സിംഗ്