സ്‌പെയ്‌നില്‍ ബാഴ്‌സ; ഇറ്റലിയില്‍ യുവന്‍റസ്; ഫുട്ബോളില്‍ ഇന്ന് താരപ്പകിട്ട്

ബാഴ്സലോണയുടെ എതിരാളികള്‍ വലന്‍സിയ ആണ്. 12 കളിയിൽ 20 പോയിന്‍റ് മാത്രമുള്ള ബാഴ്സ അഞ്ചാംസ്ഥാനത്താണ്. 

La liga 2020 21 Barcelona vs Valencia Preview

ബാഴ്‌സലോണ: സ്‌പാനിഷ് ലീഗ് ഫുട്ബോളില്‍ ബാഴ്‌സലോണയ്‌ക്കും അത്‌ലറ്റിക്കോ മാഡ്രിഡിനും ഇന്ന് മത്സരം. വൈകീട്ട് 6.30ന് തുടങ്ങുന്ന മത്സരത്തില്‍ അത്‌ലറ്റിക്കോ, എൽച്ചെയെ നേരിടും. 11 കളിയിൽ 26 പോയിന്‍റുള്ള അത്‌ലറ്റിക്കോ ലീഗില്‍ ഒന്നാമതാണ്. 14 പോയിന്‍റുള്ള എതിരാളികള്‍ 14-ാം സ്ഥാനത്തും.

ബാഴ്സലോണയുടെ എതിരാളികള്‍ വലന്‍സിയ ആണ്. 12 കളിയിൽ 20 പോയിന്‍റ് മാത്രമുള്ള ബാഴ്സ അഞ്ചാംസ്ഥാനത്താണ്. വലന്‍സിയ 12-ാം സ്ഥാനത്തും. നിലവില്‍ രണ്ടാം സ്ഥാനത്തുള്ള റയൽ സോസിഡാഡ് രാത്രി 11ന് ലെവാന്‍റെയെ നേരിടും. 

കുതിപ്പ് തുടരാന്‍ ലിവര്‍പൂള്‍; പ്രീമിയര്‍ ലീഗില്‍ വമ്പന്‍മാര്‍ കളത്തില്‍

ഇറ്റലിയില്‍ യുവന്‍റസ് കളത്തില്‍

ഇറ്റാലിയന്‍ ലീഗ് ഫുട്ബോളില്‍ യുവന്‍റസ് ഇന്നിറങ്ങും. സീസണിലെ 13-ാം റൗണ്ട് മത്സരത്തിൽ പാര്‍മ ആണ് എതിരാളികള്‍. 12 കളിയിൽ 24 പോയിന്‍റുള്ള യുവന്‍റസ് നിലവില്‍ മൂന്നാം സ്ഥാനത്താണ്. 12 പോയിന്‍റുള്ള പാര്‍മ 14-ാം സ്ഥാനത്താണ്. 12 കളിയിൽ 28 പോയിന്‍റുള്ള എ സി മിലാന്‍ ആണ് ലീഗില്‍ നിലവില്‍ മുന്നിൽ. 

പ്രതിരോധത്തിന്‍റെ ഉരുക്കുകോട്ട കാത്ത പീറ്റര്‍ ഹാര്‍ട്ട്‌ലി കളിയിലെ താരം

 

Latest Videos
Follow Us:
Download App:
  • android
  • ios