പിഎസ്ജി ആവശ്യപ്പെടുന്ന തുക മുടക്കാന്‍ റയലിനാവില്ല! ഈ വര്‍ഷം എംബാപ്പെ മാഡ്രിഡിലേക്കില്ല

പിഎസ്ജിയുമായി 2024വരെയാണ് എംബാപ്പേയ്ക്ക് കരാറുള്ളത്. കരാര്‍ പൂര്‍ത്തിയാല്‍ ട്രാന്‍സ്ഫര്‍ തുകയില്ലാതെ ഫ്രീ ഏജന്റായി എംബാപ്പേയെ റയലിന് സ്വന്തമാക്കാം.

kylian mbappe to real madrid? transfer update and more saa

പാരീസ്: കിലിയന്‍ എംബാപ്പേ ഈ സീസണില്‍ റയല്‍ മാഡ്രിഡില്‍ എത്തില്ല. താരത്തെ അടുത്ത സീസണില്‍ ടീമില്‍ എത്തിച്ചാല്‍ മതിയെന്നാണ് റയലിന്റെ തീരുമാനം. ലോക ഫുട്‌ബോളില്‍ ഇനിയും അദ്ദേഹത്തിന് നേടാന് ഏറെയുണ്ട്. യുവേഫ ചാംപ്യന്‍സ് ലീഗ് കിരീടം നേടാന്‍ താരത്തിനായിട്ടില്ല. ബലോണ്‍ ഡി ഓറും കിട്ടാകനിയാണ്.   ഇരുപത്തിനാലാം വയസ്സില്‍ ലോകത്തെ ഏറ്റവും മൂല്യമേറിയ താരങ്ങളില്‍ ഒരാള്‍. പി എസ് ജി താരമായ എംബാപ്പേയെ സ്വന്തമാക്കാന്‍ ഏറെക്കാലമായി റയല്‍ മാഡ്രിഡ് രംഗത്തുണ്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിന്നാലെ കരീം ബെന്‍സേമയും ടീം വിട്ടതോടെ എംബാപ്പേയെ വരുന്ന ട്രാന്‍സ്ഫര്‍ ജാലകത്തില്‍ റയല്‍ സ്വന്തമാക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. 

എന്നാല്‍ സൂപ്പര്‍ താരത്തിനായി ഒരുവര്‍ഷം കൂടി കാത്തിരിക്കാനാണിപ്പോള്‍ റയലിന്റെ തീരുമാനം. പിഎസ്ജിയുമായി 2024വരെയാണ് എംബാപ്പേയ്ക്ക് കരാറുള്ളത്. കരാര്‍ പൂര്‍ത്തിയാല്‍ ട്രാന്‍സ്ഫര്‍ തുകയില്ലാതെ ഫ്രീ ഏജന്റായി എംബാപ്പേയെ റയലിന് സ്വന്തമാക്കാം. ഈ സീസണില്‍ താരത്തെ ടീമിലെത്തിക്കണമെങ്കില്‍ 250 മുതല്‍ 300 മില്യണ്‍ യൂറോവരെ മുടക്കേണ്ടിവരും. ഇതൊഴിവാക്കാനാണ് റയല്‍ ഒരു സീസണ്‍ കൂടി കാത്തിരിക്കുന്നത്. 

ഇതോടെ സെര്‍ബിയന്‍ സ്‌ട്രൈക്കര്‍ ദുസന്‍ വ്‌ലാഹോവിച്ചിനെ തല്‍ക്കാലത്തേക്ക് ടീമിലെത്തിക്കാനും റയല്‍ ശ്രമം തുടങ്ങി. ഇറ്റാലിയന്‍ ക്ലബ് യുവന്റസില്‍ നിന്ന് വ്‌ലാഹോവിച്ചിനെ ഒരുവര്‍ഷത്തേക്ക് വായ്പാടിസ്ഥാനത്തില്‍ സാന്റിയാഗോ ബെര്‍ണബ്യുവില്‍ എത്തിക്കാനാണ് നീക്കം. കഴിഞ്ഞ സീസണില്‍ സെര്‍ബിയന്‍ താരം പ്രതീക്ഷിച്ച മികവിലേക്ക് എത്താതിരുന്നതിനാല്‍ യുവന്റസ് വായ്പാ കരാര്‍ സമ്മതിക്കുമെന്നും റയല്‍ പ്രതീക്ഷിക്കുന്നു. യുവന്റുസുമായി വ്‌ലാഹോവിച്ചിന് 2027വരെയാണ് കരാറുള്ളത്.

കമ്മിന്‍സിനും ധോണിയെ മാതൃക ആക്കാമായിരുന്നു! ഇയാന്‍ ബെല്ലിനെ തിരിച്ചുവിളിച്ചത് ഓര്‍മയില്ലേ? വീഡിയോ കാണാം

അടുത്തിടെ, എംബാപ്പെയോട് പിഎസ്ജി വിട്ട് റയലിലേക്ക് ചേക്കേറാന്‍ മെസി നിര്‍ദേശിച്ചിരുന്നു. മെസി പറഞ്ഞതിങ്ങനെ... ''ചാംപ്യന്‍സ് ലീഗ് വിജയിക്കാന്‍ കഴിയുന്നൊരു ടീം എംബാപ്പേ അര്‍ഹിക്കുന്നുണ്ട്. ഇതുകൊണ്ടുതന്നെ ബാഴ്‌സലോണയിലേക്ക് പോകുന്നതാണ് എംബാപ്പേയ്ക്ക് നല്ലത്. ഇതല്ല റയല്‍ മാഡ്രിഡില്‍ ചേരാനാണ് ആഗ്രഹമെങ്കില്‍ അങ്ങനെ ചെയ്യുക. കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുന്ന ടീം പരിഗണിക്കണം.'' മെസി നിര്‍ദേശിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios