കരാര്‍ പുതുക്കുക, അല്ലെങ്കില്‍ ക്ലബ് വിടുക! തീരുമാനം പത്ത് ദിവസത്തിനകം; എംബാപ്പെയ്ക്ക് പിഎസ്ജിയുടെ ശാസനം

പിഎസ്ജിയുടെ പ്രീ സീസണ്‍ ക്യാന്പിലെത്തി പരിശീലനം തുടങ്ങുകയും ചെയ്തു. പുതിയ കോച്ച് ലൂയിസ് എന്റിക്വേക്ക് കീഴിലാണ് പരീശീലന ക്യാംപ്. നെയ്മര്‍ ഉള്‍പ്പെടെയുള്ള താരങ്ങളും  ക്യാംപിനെത്തിയിട്ടുണ്ട്.

kylian mbappe started training with psg ahead of next season saa

പാരീസ്: ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ കിലിയന്‍ എംബാപ്പെ പിഎസ്ജിക്കൊപ്പം പ്രീ സീസണ്‍ പരിശീലനം തുടങ്ങി. ഭാവിയെ കുറിച്ച് തീരുമാനിക്കാന്‍ പത്ത് ദിവസത്തെ സമയമാണ് പിഎസ്ജി സൂപ്പര്‍താരത്തിന് നല്‍കിയിരിക്കുന്നത്. കരാര്‍ പുതുക്കുക. അല്ലെങ്കില്‍ ക്ലബ് വിടുക. എന്നതാണ് എംബാപ്പെയോട് പിഎസ്ജി നിര്‍ദേശിച്ചിട്ടുള്ളത്. തീരുമാനമെടുക്കാന്‍ പത്ത് ദിവസത്തെ സമയവും നല്‍കി. എന്നാല്‍ ഈ സീസണ്‍ കൂടി ക്ലബില്‍ തുടരുമെന്ന മുന്‍ തീരുമാനത്തില്‍ മാറ്റമൊന്നും ഇതുവരെ വരുത്തിയിട്ടില്ല എംബാപ്പെ.

പിഎസ്ജിയുടെ പ്രീ സീസണ്‍ ക്യാന്പിലെത്തി പരിശീലനം തുടങ്ങുകയും ചെയ്തു. പുതിയ കോച്ച് ലൂയിസ് എന്റിക്വേക്ക് കീഴിലാണ് പരീശീലന ക്യാംപ്. നെയ്മര്‍ ഉള്‍പ്പെടെയുള്ള താരങ്ങളും  ക്യാംപിനെത്തിയിട്ടുണ്ട്. നെയ്മറും എംബാപ്പെയും ആലിംഗനം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. ചാംപ്യന്‍സ് ലീഗ് കിരീടം ഇത്തവണയും കൈവിട്ടതോടെയാണ് ക്ലബ് മാറ്റത്തെക്കുറിച്ച് എംബാപ്പെ തീരുമാനമെടുത്തത്. കരാര്‍ പുതുക്കില്ലെന്ന് പിഎസ്ജിയെ രേഖാമൂലം അറിയിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് തീരുമാനമെടുക്കാന്‍ പിഎസ്ജഡി 

ഇതോടെ എംബാപ്പെയും പിഎസ്ജിയും തമ്മില്‍ ഉടക്കി. കരാര്‍ പുതുക്കില്ലെങ്കില്‍ താരത്തെ ഈ സീസണില്‍ തന്നെ വില്‍ക്കുമെന്ന് പിഎസ്ജി പ്രഖ്യാപിച്ചു. കരാര്‍ അവസാനിച്ച് ഫ്രീ ഏജന്റായി എംബാപ്പെയെ പോലൊരു വമ്പന്‍ താരത്തെ നഷ്ടമാകുന്ന ഒഴിവാക്കാനാണ് പിഎസ്ജിയുടെ ശ്രമം. എന്നാല്‍ കരാര്‍ പുതുക്കാനോ, ട്രാന്‍സ്ഫറിനൊ ഇതുവരെ എംബാപ്പെ തയ്യാറായില്ല. ഇതോടൊണ് അന്ത്യശാസനവുമായി പിഎസ്ജി എത്തിയിരിക്കുന്നത്.

ഗുന്ദോകനെ അവതരിപ്പിച്ച് ബാഴ്‌സലോണ
 
ജര്‍മ്മന്‍താരം ഇല്‍ക്കെ ഗുന്ദോകനെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് ബാഴ്‌സലോണ. മാഞ്ചസ്റ്റര്‍ സിറ്റി നായകനായിരുന്ന ഗുന്ദോകന്‍ ബാഴ്‌സയിലെത്തിത് രണ്ട് വര്‍ഷത്തെ കരാറില്‍. ബാഴ്‌സക്കായും മികച്ച പ്രകടനം പുറത്തെടുക്കാനാവുമെന്ന് ഗുന്ദോകന്‍ ആരാധകര്‍ക്ക് ഉറപ്പുനല്‍കി.

കെ എല്‍ രാഹുല്‍ ബാറ്റിംഗ് തുടങ്ങി; ഇന്ത്യയുടെ 'പരിക്കന്‍' താരങ്ങളെല്ലാം ഫിറ്റ്നസിലേക്ക്

Latest Videos
Follow Us:
Download App:
  • android
  • ios