കൂടുതല്‍ പ്രതിഫലം തനിക്ക് വേണം; വെറുതെ റയല്‍ മാഡ്രിഡിലേക്ക് വരില്ല! മൂന്ന് ഉപാധികള്‍ മുന്നോട്ടുവച്ച് എംബാപ്പെ

05 ദശലക്ഷം പൗണ്ട് സെനിംഗ് ഓണ്‍ ഫീസ് നല്‍കണമെന്നാണ് എംബാപ്പേയുടെ ഒന്നാമത്തെ ഉപാധി. റയലില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്നതാരം താനായിരിക്കണം എന്നാണ് രണ്ടാമത്തെ ആവശ്യം.

kylian mbappe on his real madrid move and more

പാരീസ്: പിഎസ്ജിയുടെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ ഈ സീസണോടെ ക്ലബ് വിടുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിലേക്കായിരക്കും താരം ചേക്കേറുക. റയല്‍ മാഡ്രിഡുമായി കരാര്‍ ഒപ്പുവയ്ക്കും മുമ്പ് മൂന്ന് ഉപാധികള്‍ മുന്നോട്ടുവച്ചിരിക്കുകയാണ് എംബാപ്പെ. വരുന്ന ജൂണിലാണ് പി എസ് ജിയുമായുള്ള എംബാപ്പേയുടെ കരാര്‍ അവസാനിക്കുക. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീം വിട്ടതുമുതല്‍ റയല്‍ മാഡ്രിഡ് സ്വന്തമാക്കാന്‍ ശ്രമിക്കുന്ന താരമാണ് കിലിയന്‍ എംബാപ്പെ. 

രണ്ടുതവണ റയല്‍ കരാറിന് അടുത്തെത്തിയെങ്കിലും പിഎസ്ജിയുടെ സമ്മര്‍ദത്തില്‍ എംബാപ്പേ അവസാന നിമിഷം മലക്കം മറിഞ്ഞു. ഇത്തവണ പി എസ് ജി വിടുമെന്ന് ഉറപ്പിച്ച എംബാപ്പേ റയലില്‍ എത്തുമെന്ന് ഏറക്കുറെ ഉറപ്പാണ്. പ്രീമിയര്‍ ലീഗ് ക്ലബ് ലിവര്‍പൂളും ഫ്രഞ്ച് താരത്തില്‍ ാല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പി എസ് ജിയുമായി രാര്‍ പൂര്‍ത്തിയാക്കുന്നതിനാല്‍ ട്രാന്‍സ്ഫര്‍ ുക ഇല്ലാതെ ഫ്രീ ഏജന്റായി എംബാപ്പേയെ ടീമുകള്‍ക്ക് സ്വന്തമാക്കാം.

ഒരു ദയയുമില്ല, കോളറിന് പിടിച്ച് പുറത്താക്കും! ഇഷാന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് ബിസിസിഐയുടെ താക്കീത്

ഇതുകൊണ്ടുതന്നെ 105 ദശലക്ഷം പൗണ്ട് സെനിംഗ് ഓണ്‍ ഫീസ് നല്‍കണമെന്നാണ് എംബാപ്പേയുടെ ഒന്നാമത്തെ ഉപാധി. റയലില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്നതാരം താനായിരിക്കണം എന്നാണ് രണ്ടാമത്തെ ആവശ്യം. അടുത്ത സീസണില്‍ വിനിഷ്യസ് ജൂനിയറും ജൂഡ് ബെല്ലിംഗ്ഹാമുമായിരിക്കും റയലില്‍ കൂടുതല്‍ പ്രതിഫലം പറ്റുന്ന താരങ്ങള്‍. ഇവര്‍ക്ക് കിട്ടുന്നതിനെക്കാള്‍ ഇരട്ടിപ്രതിഫലം എംബാപ്പേ ആവശ്യപ്പെടുന്നു. 

വേറെ വഴിയില്ല! ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റില്‍ വ്യാപക മാറ്റത്തിന് ഇന്ത്യ; സാധ്യതാ ഇലവന്‍ അറിയാം

തന്റെ ഇമേജ് റൈറ്റ്‌സിലൂടെ കിട്ടുന്ന വരുമാനത്തിന്റെ അന്‍പത് ശതമാനം നല്‍കണമെന്നും എംബാപ്പേ റയലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുപത്തിയഞ്ചുകാരനായ എംബാപ്പേ ക്ലബിനും രാജ്യത്തിനുമായി ആകെ 310 ഗോള്‍നേടിയിട്ടുണ്ട്. ഫ്രാന്‍സിനൊപ്പം ലോകകപ്പ് ഉള്‍പ്പടെ പതിനഞ്ച് ട്രോഫികളും സ്വന്തമാക്കി.

Latest Videos
Follow Us:
Download App:
  • android
  • ios