കോടികള്‍ വാഗ്ദാനം ചെയ്ത് അല്‍ ഹിലാല്‍ കാത്തിരിക്കുന്നു, പിഎസ്ജിയും ഓക്കെ! ആദ്യ പ്രതികരണമറിയിച്ച് എംബാപ്പെ

വര്‍ഷത്തില്‍ 70 കോടി യൂറോയാണ് അല്‍ ഹിലാലിന്റെ ഓഫര്‍. ഏതാണ്ട് 6346 കോടി ഇന്ത്യന്‍ രൂപ വരുമിത്. ട്രാന്‍സ്ഫര്‍ നടന്നാല്‍ 2700 കോടി രൂപ പിഎസ്ജിക്കും ലഭിക്കും.

kylian mbappe first time reacts to al hilal transfer rumours saa

പാരീസ്: പിഎസ്ജി താരം കിലിയന്‍ എംബാപ്പെ സൗദി ക്ലബ് അല്‍ ഹിലാലിലേക്കെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ ചൂടുപിടിച്ചിരുന്നു. എംബാപ്പെയോട് ക്ലബ് വിട്ടുപോവാന്‍ പിഎസ്ജി ആവശ്യപ്പെട്ടിരുന്നു. ഈ സീസണില്‍ പോകണമെന്നും പിഎസ്ജി ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കില്‍ പുതിയ കരാറില്‍ ഒപ്പുവെക്കണമെന്നുമായിരുന്നു പിഎസ്ജിയുടെ ആവശ്യം. എംബാപ്പെ ആവട്ടെ, ഒരു സീസണില്‍ കൂടി പിഎസ്ജിയില്‍ കളിച്ച് ഫ്രീഏജന്റായി പോവാനാണ് താല്‍പര്യപ്പെടുന്നത്.

ഇതിനിടെയാണ് അല്‍ ഹിലാല്‍ വമ്പന്‍ ഓഫര്‍ എംബാപ്പെയുടെ മുന്നില്‍ വച്ചത്. വര്‍ഷത്തില്‍ 70 കോടി യൂറോയാണ് അല്‍ ഹിലാലിന്റെ ഓഫര്‍. ഏതാണ്ട് 6346 കോടി ഇന്ത്യന്‍ രൂപ വരുമിത്. ട്രാന്‍സ്ഫര്‍ നടന്നാല്‍ 2700 കോടി രൂപ പിഎസ്ജിക്കും ലഭിക്കും. ഈ കരാറിന് പിഎസ്ജി തയ്യാറുമാണ്. ബാക്കിയുള്ള കാര്യങ്ങള്‍ എംബാപ്പെയോട് നേരിട്ട് സംസാരിക്കാനാണ് പിഎസ്ജി ആവശ്യപ്പെട്ടത്. ഒരു സീസണിനാണെങ്കില്‍ പോലും എംബാപ്പെയെ സ്വീകരിക്കാന്‍ അല്‍ ഹിലാല്‍ തയ്യാറാണ്. ഒരു വര്‍ഷത്തിന് ശേഷം എംബാപ്പെയ്ക്ക് വേണമെങ്കില്‍ റയലിലേക്ക് പോവാം.

ഇപ്പോള്‍ അല്‍ ഹിലാലിന്റെ ഓഫറിനോട് പ്രതികരിക്കുകയാണ് എംബാപ്പെ. ബാസ്‌കറ്റ്‌ബോള്‍ താരം ജിയാനിസ് അന്റെതൊകൗണ്‍പോ ചെയ്ത ട്വീറ്റാണ് എംബാപ്പെ പങ്കുവച്ചിരിക്കുന്നത്. ട്വീറ്റ് ഇങ്ങനെയായിരുന്നു... ''അല്‍ ഹിലാല്‍, നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്നെ ടീമിലെത്തിക്കാം. എന്നെ കാണാന്‍ കിലിയന്‍ എംബാപ്പെയെ പോലെയുണ്ട്.'' ഈ ട്വീറ്റ് ചിരിക്കുന്ന ഇമോജിയോടെ എംബാപ്പെ റീട്വീറ്റ് ചെയ്തു.

റയല്‍ മാഡ്രിഡ് അഞ്ച് വര്‍ഷത്തെ കരാറാണ് എംബാപ്പെയ്ക്ക് മുന്നില്‍ വച്ചിട്ടുള്ളത്. 50 ദശലക്ഷം യൂറോ വാര്‍ഷിക പ്രതിഫലവും അഞ്ച് വര്‍ഷ കരാറുമാണ് ഓഫര്‍. വന്‍തുകയുടെ റിലീസ് ക്ലോസും കരാറിലുണ്ട്. റയലും എംബാപ്പെയും കരാര്‍ വ്യവസ്ഥകളില്‍ ധാരണയിലെത്തിയെന്നും അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ധോണി പറഞ്ഞതുപോലെ ചെന്നൈ ടീമിലെത്താനായി ബാറ്റിംഗ് പരിശീലനം ആരംഭിച്ച് നടന്‍ യോഗി ബാബു-വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios