പിഎസ്‌ജിയില്‍ നിന്ന് നെയ്മറെ പുകച്ചു പുറത്തു ചാടിക്കാന്‍ എംബാപ്പെയുടെ ശ്രമം
2017ല്‍ പി എസ് ജിയിലെത്തിയപ്പോള്‍ നെയ്മറും എംബാപ്പെയും അടുത്ത സഹൃത്തുക്കളായിരുന്നെങ്കിലും കഴിഞ്ഞ ആറു മാസത്തിനിടെ ഇരുവരും തമ്മില്‍ അകന്നുവെന്നാണ് ഫ്രഞ്ച് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പി എസ് ജിയില്‍ തുടരുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലാതിരുന്ന എംബാപ്പെ ടീമിലെ സ്പാനിഷ് സംസാരിക്കുന്നവരുടെ സംഘത്തില്‍ നിന്ന് പതുക്കെ അകന്നു. മെസിയും നെയ്മറുമെല്ലാം ഇതില്‍ ഉള്‍പ്പെടും.
പാരീസ്: ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്‍റ് ജര്‍മനില്‍(പിഎസ്‌ജി) ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയും ബ്രീസില്‍ നായകന്‍ നെയ്മറും തമ്മില്‍ അത്ര രസത്തിലല്ലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ സീസണൊടുവില്‍ റയല്‍ മാഡ്രിഡിലേക്ക് പോകാന്‍ ആഗ്രഹിച്ച എംബാപ്പെയെ ഒടുവില്‍ വന്‍ പ്രതിഫലവും ടീമിലെ അപ്രമാദിത്വവും നല്‍കി പി എസ് ജി പിടിച്ചു നിര്‍ത്തുകയായിരുന്നു. ഇതിന് പിന്നാലെ എംബാപ്പെ ക്ലബ്ബിന് മുന്നില്‍ പുതിയ നിബന്ധനകളും മുന്നോട്ടുവെച്ചു എന്നാണ് റിപ്പോര്‍ട്ട്. ഇതിലൊന്ന് നെയ്മറിനെ കൈയൊഴിയണമെന്നാണെന്നതായിരുന്നു. ഇതോടെ ഇരു താരങ്ങളും തമ്മില്‍ ഇപ്പോള്‍ ശീതയുദ്ധത്തിലാണെന്നും ഫ്രഞ്ച് മാധ്യമങ്ങളും ഫ്രഞ്ച് അന്വേഷണാത്മക പത്രപ്രവര്‍ത്തകനായ റൊമൈന്‍ മൊളീനയെ പോലെയുള്ളവരും റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ദിവസം മോണ്ട്‌പെലിയെറുമായുള്ള മത്സരത്തില്‍ ലഭിച്ച പെനൽറ്റി എംബാപ്പെ നഷ്ടപ്പെടുത്തിയിരുന്നു. രണ്ടാമതും പിഎസ് ജിക്ക് അനുകൂലമായി പെനൽറ്റി ലഭിച്ചപ്പോൾ നെയ്മറാണ് അതെടുത്തത്. നെയ്മർ അത് ഗോളാക്കുകയും ചെയ്തു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ പിന്നീട് തർക്കമുണ്ടായെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ മത്സരശേഷം എംബാപ്പെയെ പരിഹസിച്ചുള്ള ട്വീറ്റ് നെയ്മർ ലൈക്ക് ചെയ്തതും വിവാദം ആളിക്കത്തിച്ചു.
അങ്ങനെ സംഭവിച്ചാല്‍ മാത്രം അത്ഭുതം; ബാലൺ ഡി ഓർ ജേതാവിനെ പ്രവചിച്ച് കിലിയൻ എംബാപ്പേ
2027വരെ പി എസ് ജിയുമായി കരാറുള്ള 30കാരനായ നെയ്മര്‍ ഈ സീസണില്‍ മിന്നുന്ന ഫോമിലാണ്. ഗോളടിച്ചും ഗോളടിപ്പിച്ചും പുതിയൊരു നെയ്മറാണ് ഇത്തവണ കളത്തിലുള്ളത്. കഴിഞ്ഞ സീസണുകളില്‍ ഫോമില്ലായ്മയും കായികക്ഷമതയില്ലായ്മയും കാരണം നെയ്മര്‍ ടീമിന് ബാധ്യതയാകുന്ന നിലയിലായിരുന്നു. അതുകൊണ്ടു തന്നെ സീസണ്‍ തുടക്കത്തില്‍ ക്ലബ്ബ് വിടാനുള്ള അവസരം നെയ്മര്‍ക്ക് പിഎസ്‌ജി വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് സൂചന. മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയും നെ്യമറില്‍ താല്‍പര്യം പ്രകടിപ്പിച്ചുവെങ്കിലും പി എസ് ജിയില്‍ തുടരാനായിരുന്നു നെയ്മറുടെ തീരുമാനം.
സീസണില്‍ നെയ്മറുടെ മികവില്‍ പി എസ് ജി തുടര്‍ച്ചയായി മൂന്ന് തകര്‍പ്പന്‍ ജയങ്ങളാണ് സ്വന്തമാക്കിയത്. മൂന്ന് മത്സരങ്ങളിലായി 14 ഗോളുകള്‍ പി എസ് ജി അടിച്ചുകൂട്ടിയപ്പോള്‍ ഗോളടിപ്പിച്ചും ഗോളടിച്ചും നെയ്മറാണ് താരമായത്. ഇതില്‍ നാന്‍റെസിനെതിരായ മത്സരത്തിലെ മനോഹര ഫ്രീ കിക്ക് ഗോളും ഉള്‍പ്പെടും. കഴിഞ്ഞ ദിവസം ക്ലെര്‍മോണ്ടിനെതിരെ പി എസ് ജി 5-0ന് ജയിച്ചു കയറിയപ്പോള്‍ മൂന്ന് അസിസ്റ്റുകള്‍ നെയ്മറുടെ വകയായിരുന്നു. മുന്നേറ്റനിരയില്‍ മെസിയുമായി നല്ല ധാരണയില്‍ കളിക്കുന്ന നെയ്മര്‍ക്ക് പക്ഷെ എംബാപ്പെക്കൊപ്പം ഈ മികവ് പുറത്തെടുക്കാന്‍ കഴിയുന്നില്ല. ഇതിന് എംബാപ്പെയുടെ നിസഹകരണവും സ്വാര്‍ത്ഥതയും കാരണമാണെന്നും സൂചനകളുണ്ട്.
2017ല്‍ പി എസ് ജിയിലെത്തിയപ്പോള്‍ നെയ്മറും എംബാപ്പെയും അടുത്ത സഹൃത്തുക്കളായിരുന്നെങ്കിലും കഴിഞ്ഞ ആറു മാസത്തിനിടെ ഇരുവരും തമ്മില്‍ അകന്നുവെന്നാണ് ഫ്രഞ്ച് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പി എസ് ജിയില്‍ തുടരുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലാതിരുന്ന എംബാപ്പെ ടീമിലെ സ്പാനിഷ് സംസാരിക്കുന്നവരുടെ സംഘത്തില്‍ നിന്ന് പതുക്കെ അകന്നു. മെസിയും നെയ്മറുമെല്ലാം ഇതില്‍ ഉള്‍പ്പെടും.
മെസ്സിയോ റൊണാള്‍ഡോയോ 'GOAT', മില്യണ്‍ ഡോളര്‍ ചോദ്യത്തിന് മറുപടി നല്‍കി എംബാപ്പെ
എംബാപ്പെയുമായി മൂന്ന് വര്‍ഷം കരാറില്‍ ഒപ്പിടുമ്പോള്‍ താരത്തിന് ടീമില്‍ സര്‍വാധികാരം പി എസ് ജി വാഗ്ദാനം ചെയ്തിരുന്നു. അതിനുശേഷമാണ് എംബാപ്പെയുടെ ഈഗോയും തന്നിഷ്ടവും ഇത്രയും മോശമായതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ദിവസം ക്ലെര്‍മോണ്ടിനെതിരെ പി എസ് ജി 5-0ന് ജയിച്ച മത്സരത്തില്‍ സഹതാരം തനിക്ക് പാസ് നല്‍കാതെ മെസിക്ക് പാസ് നല്‍കിയതില്‍ രോഷം പൂണ്ട എംബാപ്പെ പാതിവഴിക്ക് ഓട്ടം നിര്‍ത്തി അനിഷ്ടം പരസ്യമാക്കിയത് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു.
ഇനി ടീമില്‍ തനിക്കും മെസിക്കും മാത്രമെ ഇടമുള്ളു എന്നാണ് എംബാപ്പെയുടെ ഇപ്പോഴത്തെ നിലപാടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നെയ്മറില്‍ നിന്ന് പലതും പഠിച്ചുവെന്നും ഇനി മെസിയില്‍ നിന്ന് മാത്രമാണ് തനിക്ക് പഠിക്കാനുള്ളതെന്നും യുവതാരം കരുതുന്നു. അതുകൊണ്ടുതന്നെ ടീമിലെ വലിയ സ്വാധീനം ഉപയോഗിച്ച് നെയ്മറെ പുകച്ചു പുറത്തു ചാടിക്കാനുള്ള ശ്രമങ്ങള്‍ എംബാപ്പെ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.