കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ഓണ വിരുന്നൊരുക്കാനായില്ല! ആദ്യ മത്സരത്തില്‍ പഞ്ചാബിനെതിരെ ഹോം ഗ്രൗണ്ടില്‍ തോല്‍വി

വിരസമായ ആദ്യപാതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മൂന്ന് ഗോളും പിറന്നത്.

Kerala Blasters vs Punjab FC isl match full report

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് സ്വന്തം ഗ്രൗണ്ടില്‍ തോല്‍വി. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് എഫ് സി ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്. ഇഞ്ചുറി സമയത്തെ ഗോളിലാണ് പഞ്ചാബ് മൂന്ന് പോയിന്റ് സ്വന്തമാക്കുന്നത്. ലൂക്ക് മാജ്‌സെന്‍, ഫിലിപ്പ് എന്നിവരാണ് പഞ്ചാബിന്റെ ഗോളുകള്‍ നേടുന്നത്. ജിസസ് ജിമിനസാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഏകഗോള്‍ നേടിയത്. 

വിരസമായ ആദ്യപാതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മൂന്ന് ഗോളും പിറന്നത്. 86-ാം മിനിറ്റില്‍ പെനാല്‍റ്റി ഗോളിലൂടെ മാജ്‌സന്‍ പഞ്ചാബിനെ മുന്നിലെത്തിത്തു. ലിയോണ്‍ അഗസ്റ്റിനെ വീഴ്ത്തിയനതിനാണ് പഞ്ചാബിന് പെനാല്‍റ്റി ലഭിക്കുന്നത്. മത്സരം പഞ്ചാബ് സ്വന്തമാക്കുമെന്ന് കരുതിയിരിക്കെയാണ് ബ്ലാസ്റ്റേഴ്‌സ് സമനില ഗോള്‍ നേടുന്നത്. ഇഞ്ചുറി സമയത്തായിരുന്നു സമനില. പ്രിതം കോട്ടാല്‍ വലതു വിങ്ങില്‍ നിന്ന് നല്‍കിയ ക്രോസ് ഒരു മനോഹര ഹെഡറിലൂടെ ആണ് ജീസസ് വലയില്‍ എത്തിച്ചത്.

ദുലീപ് ട്രോഫി: റിക്കി ഭുയിയുടെ സെഞ്ചുറിക്കും രക്ഷിക്കാനായില്ല, സഞ്ജുവിന് നിരാശ! ഇന്ത്യ ഡി തോറ്റു, എയ്ക്ക് ജയം

ബാക്കിയുള്ള സമയം വിട്ടുകൊടുക്കാന്‍ പഞ്ചാബും തയ്യാറായില്ല. 95ആം മിനുട്ടില്‍ ഫിലിപ്പിലൂടെ പഞ്ചാബിന്റെ വിജയഗോള്‍. അഡ്രിയാന്‍ ലൂണയുടെ അഭാവം കേരള ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ കാണാമായിരുന്നു. മത്സരത്തിന്റെ 43ആം മിനിറ്റില്‍ ബകേങയിലൂടെ പഞ്ചാബ് വല കുലുക്കി എങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios