കേരള ബ്ലാസ്റ്റേഴ്‌സ് - നോര്‍ത്ത് ഈസ്റ്റ് ആദ്യപാതി ഗോള്‍രഹിതം! അഡ്രിയാന്‍ ലൂണ തിരിച്ചെത്തി

അവരുടെ ഒരു ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങുകയും ചെയ്തു. ജിതിനും അലാദൈന്‍ അജാരെയും കേരള ബ്ലാസ്റ്റേഴ്‌സ് ഡിഫന്‍സിന് നിരന്തരം വെല്ലുവിളി ഉയര്‍ത്തി

kerala blasters vs north east united isl match live update

ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് - നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരത്തിന്റെ ആദ്യപാതി ഗോള്‍രഹിതം. ആദ്യ 45 മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് മികച്ചുനിന്നത്. അവരുടെ ഒരു ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങുകയും ചെയ്തു. ജിതിനും അലാദൈന്‍ അജാരെയും കേരള ബ്ലാസ്റ്റേഴ്‌സ് ഡിഫന്‍സിന് നിരന്തരം വെല്ലുവിളി ഉയര്‍ത്തി. ബ്ലാസ്റ്റേഴ്‌സിന്റെ നല്ല അവസരങ്ങള്‍ വന്നത് നോഹയിലൂടെ ആയിരുന്നു. നോഹ ഒരുക്കി നല്‍കിയ അവസരങ്ങള്‍ മുതലാക്കാന്‍ സാധിച്ചില്ലെന്ന് മാത്രം.

ആദ്യ രണ്ട് മത്സരങ്ങളില്‍ കളിക്കാതിരുന്ന അഡ്രിയാന്‍ ലൂണ ബ്ലാസ്റ്റേഴ്‌സില്‍ തിരിച്ചെത്തിയിരുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ എവേ മത്സരമാണിത്. കൊച്ചിയില്‍ ഈസ്റ്റ് ബംഗാളിനെതിരെ നേടിയ വിജയം ഗുവാഹത്തിയിലും ആവര്‍ത്തിക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. മോഹന്‍ ബഗാനോടേറ്റ തോല്‍വിയില്‍ നിന്ന് കരകയറാന്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഇറങ്ങുന്നത്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഡ്യൂറന്‍ഡ് കപ്പ് നേടിയ ആത്മവിശ്വാസത്തിലാണ് സ്വന്തം കാണികള്‍ക്ക് മുന്നിലെത്തിയത്. 

പരിക്കേറ്റാല്‍ പകരക്കാരെ കണ്ടെത്താന്‍ കൂടുതല്‍ സമയം! ഐപിഎല്ലില്‍ നിര്‍ണായക തീരുമാനവുമായി ബിസിസിഐ

ഇരുടീമും മുമ്പ് ഇരുപത് മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ വന്നു. ബ്ലാസ്റ്റേഴ്‌സ് എട്ടിലും നോര്‍ത്ത് ഈസ്റ്റ് അഞ്ചിലും ജയിച്ചു. ഏഴ് മത്സരം സമനിലയില്‍. ബ്ലാസ്റ്റേഴ്‌സ് ആകെ 22 ഗോള്‍ നേടിയപ്പോള്‍ നോര്‍ത്ത് ഈസ്റ്ററിന് നേടാനായത് പതിനഞ്ചുഗോള്‍.

Latest Videos
Follow Us:
Download App:
  • android
  • ios