കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ ഐ ലീഗിലേക്ക് തരം താഴ്ത്തുമോ? സാധ്യതയുള്ള ശിക്ഷാനടപടികള്‍ അറിയാം

സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പോയിന്റുകള്‍ വെട്ടികുറയ്ക്കുകയാണ് ഒരു വഴി. സീസണ്‍ പകുതിയോടെയാണ് ഇങ്ങനെ സംഭവിച്ചിരുന്നതെങ്കില്‍ അതിന് സാധ്യതയുണ്ടായിരുന്നു. ഇനിയാണ് തീരുമാനമെടുക്കുന്നതെങ്കില്‍ ബ്ലാസ്‌റ്റേഴ്‌സിനെ ബാധിക്കില്ല.

Kerala Blasters may relegated to I league after controversial walk off pitch saa

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബംഗളൂരു എഫിസിക്കെതിരായ  പ്ലേ ഓഫില്‍ കേരളാ ബ്ലാസ്റ്റേഴ്സ് മത്സരം പൂര്‍ത്തിയാക്കാതെ ഗ്രൌണ്ട് വിട്ട സംഭവം ചര്‍ച്ച ചെയ്യാനായി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) അച്ചടക്ക സമിതി ഇന്ന് യോഗം ചേരും. ഇരു ടീമുകളുടെ വാദം കേട്ടശേഷം ഫെഡറേഷന്‍ അച്ചടക്ക സമിതി നടപിയെടുക്കും. ബ്ലാസ്റ്റേഴ്‌സിനൊപ്പം ബംഗളൂരു എഫ് സിയോടും സംഭവത്തില്‍ സിമിതി വിശദീകരണം തേടിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സിനെതിരെ ഉണ്ടാവാനുള്ള അച്ചടക്ക നടപടികള്‍ എന്തൊക്കെയാണെന്ന് അറിയാം.

സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പോയിന്റുകള്‍ വെട്ടികുറയ്ക്കുകയാണ് ഒരു വഴി. സീസണ്‍ പകുതിയോടെയാണ് ഇങ്ങനെ സംഭവിച്ചിരുന്നതെങ്കില്‍ അതിന് സാധ്യതയുണ്ടായിരുന്നു. ഇനിയാണ് തീരുമാനമെടുക്കുന്നതെങ്കില്‍ ബ്ലാസ്‌റ്റേഴ്‌സിനെ ബാധിക്കില്ല. എന്നാല്‍ വരും സീസണിലും ബ്ലാസ്‌ഴ്‌സിന്റെ പോയിന്റ് വെട്ടിക്കുറയ്ക്കാന്‍ നിയമം അനുവദിക്കുന്നുണ്ട്. ഐ ലീഗില്‍ ഇത്തരത്തില്‍ മുമ്പും സംഭവിച്ചിട്ടുണ്ട്. 2012ല്‍ ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തില്‍ മോഹന്‍ ബഗാന്‍ കയറിപ്പോയപ്പോഴായിരുന്ന സംഭവം. 

ബ്ലാസ്‌റ്റേഴ്‌സിന് പിഴയിടാനും സാധ്യതയേറെ. മത്സരം പൂര്‍ത്തിയാക്കാതെ കയറിപോകുന്നത് ഫുട്‌ബോളില്‍ വലിയ കുറ്റം തന്നെയാണ്. ബ്ലാസ്‌റ്റേഴ്‌സിന് പിഴ ചുമത്താനുള്ള അധികാരം ഐഎസ്എല്‍ അധികൃതര്‍ക്കുണ്ട്്. ഐഎസ്എല്ലില്‍ നിന്ന് പുറത്താക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്്. മത്സരം പൂര്‍ത്തിയാക്കാതെ മടങ്ങുന്നത് ഐഎസ്എല്ലിനോട് കാണിക്കുന്ന അനാദരവാണ്. നിശ്ചിത സീസണിലേക്ക് ബ്ലാസ്‌റ്റേഴിനെ മാറ്റിനിര്‍ത്താനും നിയമമുണ്ട്. മാത്രമല്ല, സെക്കന്‍ഡ് ഡിവിഷനിലേക്ക് താരം താഴ്ത്തുകയും ചെയ്യാം. 

മത്സരം വീണ്ടും നടത്തണമെന്നും ബംഗളൂരുവിന് അനുകൂലമായി ഗോള്‍ അനുവദിച്ച റഫറി ക്രിസ്റ്റല്‍ ജോണ്‍സണെ വിലക്കണമെന്നും ആവശ്യപ്പെട്ട് കേരളാ ബ്ലാസ്റ്റേഴ്‌സ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന് പരാതി നല്‍കിയതായി ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് നേരത്തെ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന നോക്കൗട്ട് മത്സരത്തില്‍ നിശ്ചിത സമയത്ത് ഇരുവരും ഗോളടിച്ചിരുന്നില്ല. എന്നാല്‍ എക്‌സ്ട്രാ ടൈമിന്റെ ആറാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ബോക്‌സിന് പുറത്ത് ബംഗളൂരുവിന് അനുകൂലമായി ലഭിച്ച ഫ്രീ കിക്ക് ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ തയാറെടുക്കും മുമ്പെ അടിച്ച് ഗോളാക്കിയതാണ് വിവാദമായത്. ബ്ലാസ്റ്റേഴ്‌സ് താരങ്ങളും ഗോളിയും ഫ്രീ കിക്ക് തടയാനുള്ള പ്രതിരോധ മതില്‍ ഒരുക്കുന്നതിനിടെയാണ് ഛേത്രി ഗോളടിച്ചത്. 

ഇത് റഫറി ഗോളായി അനുവദിച്ചതോടെ പ്രതിഷേധിച്ച് മത്സരം ബഹിഷ്‌കരിച്ച് ബ്ലാസ്റ്റേഴ്‌സ് മൈതാനം വിടുകയായിരുന്നു. ബ്ലാസ്റ്റേഴ്‌സ് മത്സരം പൂര്‍ത്തിയാക്കാതെ ഗ്രൗണ്ട് വിട്ടതോടെ ഛേത്രിയുടെ ഗോളില്‍ ബംഗളൂരു 1-0ന് ജയിച്ചതായി റഫറി പ്രഖ്യാപിച്ചു.

വൈഡും നോ ബോളും ചോദ്യം ചെയ്യാം; ഐപിഎല്ലിലും പുതിയ നിയമം നടപ്പാക്കാനൊരുങ്ങി ബിസിസിഐ

Latest Videos
Follow Us:
Download App:
  • android
  • ios