ഗോകുലം കേരളയ്ക്ക് മുന്നില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് അടിതെറ്റി! ഡ്യൂറന്റ് കപ്പില്‍ മിന്നുന്ന ജയം
ഇടവേളയ്ക്ക് മുന്‍പ് ഗോകുലം 3.1ന് മുന്നിലെത്തി. നാല്‍പ്പത്തിമൂന്നാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍താരംകൂടിയായ ശ്രീക്കുട്ടനാണ് ഗോകുലത്തിന്റെ ലീഡ് വീണ്ടെടുത്തത്.
കൊല്‍ക്കത്ത: ഡ്യൂറന്‍ഡ് കപ്പിലെ കേരള ഡാര്‍ബിയില്‍ ഗോകുലം കേരളയ്ക്ക് ജയം. ഗോകുലം മൂന്നിനെതിരെ നാല് ഗോളിന് കേരള ബ്ലാസ്റ്റേഴ്‌സിനെ തോല്‍പിച്ചു. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഗോകുലം ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി. ഏഴ് ഗോള്‍ പിറന്ന മത്സരത്തിന്റെ പതിനേഴാം മിനിറ്റില്‍ ഗോകുലംതാരം ബൗബയാണ് സ്‌കോറിംഗിന് തുടക്കമിട്ടത്. മുപ്പത്തിയഞ്ചാം മിനിറ്റില്‍ ജസ്റ്റിനിലൂടെ ബ്ലാസ്റ്റേഴ്‌സ് ഒപ്പമെത്തി. പിന്നിട് ഗോകുലത്തിന്റെ ആധിപത്യമായിരുന്നു.
ഇടവേളയ്ക്ക് മുന്‍പ് ഗോകുലം 3.1ന് മുന്നിലെത്തി. നാല്‍പ്പത്തിമൂന്നാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍താരംകൂടിയായ ശ്രീക്കുട്ടനാണ് ഗോകുലത്തിന്റെ ലീഡ് വീണ്ടെടുത്തത്. ഇഞ്ചുറിടൈമില്‍ അലെക്‌സ് സാഞ്ചസ് ഗോകുലത്തിന്റെ മൂന്നാംഗോള്‍ നേടി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ അഭിജിത്തിലൂടെ ഗോകുലം ലീഡുയര്‍ത്തി. തിരിച്ചടിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് കിണഞ്ഞ് പരിശ്രമിച്ചതിന് അന്‍പത്തിനാലാം മിനിറ്റില്‍ ഫലം കണ്ടു.
പ്രബീര്‍ ദാസിലൂടെ ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഗോള്‍ നേടി. എഴുപത്തിയേഴാം മിനിറ്റില്‍ അഡ്രിയന്‍ ലൂണ ഒരുഗോള്‍കൂടി മടക്കിയതോടെ കളി ആവേശകരമായി. സമനില നേടാനുള്ള ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമങ്ങളെയെല്ലാം തടഞ്ഞുനിര്‍ത്തിയ ഗോകുലം ചരിത്രത്തിലെ ആദ്യ കേരള ഡാര്‍ബിയില്‍ ജയം സ്വന്തമാക്കി.
ഗ്രൂപ്പ് സിയില്‍ രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഗോകുലം ആറ് പോയിന്റുമായി ഒന്നാമതാണ്. ആദ്യ മത്സരത്തില്‍ തന്നെ പരാജയപ്പെട്ട ബ്ലാസ്റ്റേഴ്‌സ് മൂന്നാമതും. ഇന്ത്യന്‍ എയര്‍ ഫോഴ്‌സാണ് ഗ്രൂപ്പില്‍ നാലാം സ്ഥാനത്ത്. ബംഗളൂരു എഫ്‌സി ഗ്രൂപ്പിലെ മറ്റൊരു. ബംഗളൂരു മത്സരങ്ങള്‍ കളിച്ചിട്ടില്ല. ആറ് ഗ്രൂപ്പുകളിലായിട്ടാണ് മത്സരം.
നേരത്തെ നടന്ന സന്നാഹ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് മികച്ച വിജയം നേടിയിരുന്നു. മുന്നേറ്റ നിരയിലും പ്രതിരോധത്തിലും വിദേശ താരങ്ങളെ ഇനിയും സൈന്‍ ചെയ്യാനുണ്ട്. ഡ്യൂറന്‍ഡ് കപ്പ് കഴിയുന്നതോടെ സൈനിംഗ് പൂര്‍ത്തിയാക്കി ടീം ഐഎസ്എല്‍ മത്സരത്തിനായി സജ്ജമാക്കുന്നതിനാണ് കോച്ച് ഇവാന്‍ വുകോമാനോവിച്ച് അടക്കം ടീം മാനേജ്‌മെന്റ് തയ്യാറെടുക്കുന്നത്.