കല്യൂഷ്‌നി ഉള്‍പ്പെടെ അഞ്ച് താരങ്ങള്‍ കൂടി ബ്ലാസ്റ്റേഴ്‌സ് വിട്ടു! കടുത്ത പരിഹാസവുമായി ആരാധകര്‍

യുക്രെയന്‍കാരനായ ഇവാന്‍ കല്യൂഷ്‌നി മിന്നും ഗോളുകളുമായി ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയിരുന്നു. ലോണ്‍ കാലാവധി അവസാനിക്കുന്നതോടെയാണ് താരം നാട്ടിലേക്ക് തിരിക്കുന്നത്.

kerala blasters confirms that five players departing club saa

കൊച്ചി: പുതിയ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണിന് മുമ്പ് ടീമില്‍ വന്പന്‍ അഴിച്ചുപണിയുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ഇവാന്‍ കല്യൂഷ്‌നി, ജിയാനു, ഹര്‍മന്‍ജോത് ഖബ്ര, വിക്ടര്‍ മോംഗില്‍ തുടങ്ങി അഞ്ച് താരങ്ങളെ ക്ലബ് റിലീസ് ചെയ്തു. കഴിഞ്ഞ ദിവസം ക്യാപ്റ്റന്‍ ജെസ്സല്‍ കാര്‍ണെയ്‌റോയും ക്ലബ് വിട്ടിരുന്നു.

യുക്രെയന്‍കാരനായ ഇവാന്‍ കല്യൂഷ്‌നി മിന്നും ഗോളുകളുമായി ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയിരുന്നു. ലോണ്‍ കാലാവധി അവസാനിക്കുന്നതോടെയാണ് താരം നാട്ടിലേക്ക് തിരിക്കുന്നത്. 18 മത്സരങ്ങളില്‍ നിന്ന് നാല് ഗോളുകളാണ് ഐഎസ്എല്ലില്‍ കല്യൂഷ്‌നി നേടിയത്. ആദ്യ ഐഎസ്എല്‍ കിരീടത്തിനായി വന്‍ മാറ്റങ്ങളോടെയായിരിക്കും ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണില്‍ ഇറങ്ങുക.

്എന്നാല്‍ താരങ്ങളെ ഒഴിവാക്കുന്നത് ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. ഓരോ സീസണിലും ഇത്തരത്തില്‍ താരങ്ങളെ മാറ്റുന്നത് ഗുണം ചെയ്യില്ലെന്നാണ് ആരാധകരുടെ പക്ഷം വരും സീസണില്‍ പുതിയ താരങ്ങളെത്തുമ്പോള്‍ പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടുമെന്നും സോഷ്യല്‍ മീഡിയയില്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ പറയുന്നത്.

അതേസമയം വിടവാങ്ങല്‍ കുറിപ്പുമായി മോംഗില്‍ രംഗത്തെത്തി. ഒരിക്കലും എത്തിചേരരുതെന്നാ ആഗ്രഹിച്ച ദിവസമാണിതെന്ന് മോംഗില്‍ കുറിച്ചിട്ടു. അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ.. ''ഇന്നാട്ടില്‍ ചെലവഴിച്ച് മൂന്ന് വര്‍ഷങ്ങളും ഞാന്‍ മറക്കില്ല. നാട്ടുകാരനായിട്ടാണ് എന്നെ നിങ്ങള്‍ കണ്ടത്. ഇവിടെ ലഭിച്ച പിന്തുണയും സ്‌നേഹവും ഒരിക്കലും മറക്കില്ല. ഈ നഗരത്തോടും അമ്പരപ്പിച്ച ആരാധകരോടും യാത്ര പറയാന്‍ സമയമായി. കേരളത്തില്‍ തുടരാനാണ് എന്റെ ആഗ്രഹം. 

ടെസ്റ്റ് ഫൈനലില്‍ ഇന്ത്യന്‍ ടീമിന് ഏറ്റവും വലിയ ഭീഷണി അതാണ്; കനത്ത മുന്നറിയിപ്പുമായി ഗാവസ്‌കര്‍

എന്നാല്‍ ഒന്നും എന്റെ തീരുമാനമല്ല. അടുത്ത സീസണില്‍ ഞാന്‍ ടീമിന്റെ പദ്ധതികളുടെ ഭാഗമല്ല. അത്തരത്തില്‍ തീരുമാനം എടുത്ത് കഴിഞ്ഞു. ജീവിതത്തില്‍ ഇനിയെന്നും ബ്ലാസ്റ്റേഴ്‌സ് ആരാധകനായിരിക്കും. എല്ലാവരും നന്ദി. ഈ കുടുംബത്തിലെ ചെറിയൊരു അംഗമാകാന്‍ അനുവദിച്ചതിന് നന്ദി.'' അദ്ദേഹം കുറിച്ചിട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios