സഹല്‍ ഉള്‍പ്പെടെയുള്ളവര്‍ ഉത്തരവാദിത്തം കാണിക്കണം! വിമര്‍ശനവുമായി ബ്ലാസ്റ്റേഴ്‌സ് കോച്ച് വുകോമാനോവിച്ച്

9-ാം മിറ്റില്‍ ബോര്‍ജ ഹെരേരയാണ് ഗോള്‍ നേടിയിരുന്നത്. തോറ്റെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് നേരത്തെ പ്ലേ ഓഫിന് യോഗ്യത നേടിയിരുന്നു. പ്ലേ ഓഫില്‍ ബംഗളൂരു എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളി. എവേ ഗ്രൗണ്ടിലാണ് മത്സരമെന്നുള്ളത് ബ്ലാസ്റ്റേഴ്‌സിനെ ക്ഷീണിപ്പിക്കും.

Kerala Blasters coach Ivan Vukomanovic after last match against Hyderabad saa

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പ്രാഥമിക റൗണ്ടിലെ അവസാന റൗണ്ടില്‍ കേരള ബ്ലാസ്റ്റേഴ്‌സ് തോല്‍വി നേരിട്ടിരുന്നു. ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോംഗ്രൗണ്ടായ കലൂര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഹൈദരാബാദിന്റെ ജയം. 29-ാം മിറ്റില്‍ ബോര്‍ജ ഹെരേരയാണ് ഗോള്‍ നേടിയിരുന്നത്. തോറ്റെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് നേരത്തെ പ്ലേ ഓഫിന് യോഗ്യത നേടിയിരുന്നു. പ്ലേ ഓഫില്‍ ബംഗളൂരു എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളി. എവേ ഗ്രൗണ്ടിലാണ് മത്സരമെന്നുള്ളത് ബ്ലാസ്റ്റേഴ്‌സിനെ ക്ഷീണിപ്പിക്കും.

എന്നാല്‍ കോച്ച് ഇവാന്‍ വുകോമാനോവിച്ച് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. പിഴവുകള്‍ തിരുത്തി തിരിച്ചെത്തുമെന്ന് അദ്ദേഹം പറഞ്ഞു. ''പ്ലേ ഓഫില്‍ പിഴവുകള്‍ തിരുത്തി ബംഗളൂരുവിനെതിരെ തിരിച്ചുവരും. നോക്കൗട്ട് മത്സരമായതിനാല്‍ ബെംഗലൂരുവിനെതിരെ ജയിക്കാന്‍ കൂടുതല്‍ ഗോളുകള്‍ നേടാന്‍ ശ്രമം നടത്തും. ഹൈദരാബാദിനെതിരെ നിരാശപ്പെടുത്തുന്ന തോല്‍വി. പക്ഷേ തളര്‍ന്നിരിക്കാന്‍ സമയമില്ല. അടുത്ത വെള്ളിയാഴ്ചയാണ് ബെഗലൂരുവിനെതിരായ നോക്കൗട്ട് മത്സരം. ഇനിയൊരു പിഴവിന് സ്ഥാനമില്ലാത്തതിനാല്‍ തിരിച്ചുവരവിന് പൂര്‍ണശ്രമം നടത്തും. ഹൈദരാബാദിനെതിരായ തോല്‍വിയല്ല, തോറ്റ രീതിയാണ് ആരാധകരെ നിരാശരാക്കിയത്. ഇത് മറികടക്കാന്‍ ബെംഗലൂരുവിനെതിരെ മികച്ച സ്‌കോറിംഗിന് ശ്രമം നടത്തും. സഹല്‍ അടക്കമുള്ള മുതിര്‍ന്ന താരങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്തം പുലര്‍ത്തണം. സാഹചര്യത്തിന് അനുസരിച്ച് ഉയരേണ്ടതുണ്ട്.'' ഹൈദരാബാദിനെതിരായ മത്സരശേഷം കോച്ച് ഓര്‍മിപ്പിച്ചു.

മാര്‍ച്ച് മൂന്നിനാണ് ബംഗളൂരുവിനെതിരായ മത്സരം. പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ബംഗളുരു. ബംഗളൂരുവിന്റെ മൈതാനത്താണ് മത്സരം. ഈ മത്സരത്തിലെ വിജയികള്‍ ലീഗില്‍ ഒന്നാമതെത്തിയ മുംബൈ സിറ്റിയെ രണ്ട് പാദങ്ങളിലായി നടക്കുന്ന സെമി ഫൈനലില്‍ നേരിടും. മാര്‍ച്ച് നാലിന് നടക്കുന്ന എലിമിനേറ്ററില്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തിയ എടികെ മോഹന്‍ ബഗാന്‍, ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഒഡീഷ എഫ്സിയെ നേരിടും. എടികെയുടെ മൈതാനത്തായിരിക്കും മത്സരം. ഈ മത്സരത്തിലെ വിജയിയുടെ സെമി എതിരാളി ഹൈദരാബാദ് ആയിരിക്കും.

ഫിഫയുടെ മികച്ച താരമാവാന്‍ മെസിയും ബെന്‍സേമയും എംബാപ്പെയും; വിജയിയുടെ പേര് ചോർന്നു?

Latest Videos
Follow Us:
Download App:
  • android
  • ios