മണിപ്പൂരിലെ സംഭവങ്ങളില്‍ വേദനയുണ്ട്! നിലപാട് വ്യക്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് താരം ജീക്‌സണ്‍ സിംഗ്
കായിക താരങ്ങള്‍ പ്രതികരിക്കാന്‍ മടിച്ചപ്പോള്‍ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ജീക്‌സണ്‍ സിംഗ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിക്കുന്ന താരമാണ് ജീക്‌സണ്‍. ട്വിറ്ററിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.
ഇംഫാല്‍: മണിപ്പൂരില്‍ കുക്കി സമുദായംഗങ്ങളായ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത സംഭവത്തില്‍ വലിയ വിവാദങ്ങളുണ്ടായിരുന്നു. കായിക താരങ്ങള്‍ പ്രതികരിക്കാന്‍ മടിച്ചപ്പോള്‍ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ജീക്‌സണ്‍ സിംഗ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിക്കുന്ന താരമാണ് ജീക്‌സണ്‍. ട്വിറ്ററിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.
ജീക്‌സണിന്റെ ട്വീറ്റ് ഇങ്ങനെ... ''മണിപ്പൂരിലെ സംഭവങ്ങളില്‍ എനിക്ക് വേദനയുണ്ട്. നമ്മുടെ സംസ്‌കാരം എല്ലായ്‌പ്പോഴും സ്നേഹത്തിലും ഐക്യത്തിലും സ്ത്രീകളോടും പരസ്പരം ആദരവിലും വേരൂന്നിയതാണ്. ഓരോരുത്തരുടേയം സ്വതത്തെ ചോദ്യം ചെയ്യുന്നതാണ് നമ്മള്‍ കണ്ട ദൃശ്യങ്ങള്‍.'' ജീക്‌സണ്‍ ഒരു ട്വീറ്റില്‍ പറഞ്ഞു.
മറ്റൊരു ട്വീറ്റ് ഇങ്ങനെ... ''അക്രമം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. സ്‌നേഹത്തിലൂന്നിയ ഒരു സമൂഹത്തിനായി പ്രവര്‍ത്തിക്കേണ്ടത്. എല്ലാവരും സുരക്ഷിതരായും എല്ലാവരേയും ബഹുമാനിക്കുകയും മൂല്യം കല്‍പ്പിക്കുകയും ചെയ്യുന്ന സമൂഹമാണ് കെട്ടിപ്പടുക്കേണ്ടത്.'' ജീക്‌സണ്‍ കുറിച്ചിട്ടു.
നേരത്തെ, സാഫ് കപ്പ് വിജയാഘോഷത്തിനിടെ മെയ്തി പതാകയണിഞ്ഞ ഇന്ത്യന്‍ താരം ജീക്‌സണ്‍ സിംഗ് വിവാദത്തിലായിരുന്നു. വിഘടനവാദത്തെ താരം പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് വിമര്‍ശനം. അതേസമയം മണിപ്പൂരിലെ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് ശ്രമിച്ചതെന്നാണ് ജീക്‌സണ്‍ സിംഗിന്റെ വിശദീകരണം. താന്‍ അണിഞ്ഞത് മണിപ്പൂരിന്റെ പതാകയാണെന്നും ജീക്‌സണ്‍ പറഞ്ഞിരുന്നു.
സാഫ് കപ്പ് വിജയത്തിന് ശേഷമുള്ള ഇന്ത്യന്‍ ടീമിന്റെ വിക്ടറി പരേഡിലാണ് മീഡ് ഫീല്‍ഡര്‍ ജീക്‌സണ്‍ സിംഗ് മെയ്തി പതാക പുതച്ചെത്തിയത്. വിജയികള്‍ക്കുള്ള മെഡല്‍ സ്വീകരിക്കാനെത്തിയപ്പോഴും ഈ പതാകയുണ്ടായിരുന്നു. മണിപ്പൂരിലെ മെയ്തി വിഭാഗക്കാരുടെ ഏഴ് രാജവംശങ്ങളെ സൂചിപ്പിക്കുന്ന സപ്തവര്‍ണ പതാകയാണ് താരം അണിഞ്ഞത്. ഇതിനെതിരെയായിരുന്നു വ്യാപക പ്രതിഷേധം.
സെഞ്ചുറിയടിച്ചാല്‍ കോലിയെ കാത്തിരിക്കുന്നത് ഇതിഹാസങ്ങള്‍ക്ക് പോലും സ്വന്തമാക്കാനാവാത്ത അപൂര്‍വനേട്ടം