കേരള സന്തോഷ് ട്രോഫി ടീമിനെ സഞ്ജു നയിക്കും; ബിബി തോമസ് പരിശീലകന്‍

22 അംഗ ടീമില്‍ പതിഞ്ച് പേര്‍ പുതുമുഖങ്ങളാണ്. ടീം അംഗങ്ങളുടെ ശരാശരി പ്രായം ഇരുപത്തിരണ്ടര വയസ്.

kerala announces squad for santosh trophy

കൊച്ചി: എഴുപത്തെട്ടാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. കേരള പൊലീസ് താരം ജി സഞ്ജു നയിക്കും. ബിബി തോമസ് മുട്ടത്തിന്റെ പരിശീലനത്തിലാണ് കേരളം ഇറങ്ങുക.  ടീമിലെ ഗോള്‍ക്കീപ്പറും പാലക്കാട് സ്വദേശിയുമായ എസ് ഹജ്മലാണ് വൈസ് ക്യാപ്റ്റന്‍. കേരളത്തിന്റെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ ഇത്തവണ കോഴിക്കോട് ഇഎംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ്. കോഴിക്കോട് നടന്ന ചടങ്ങില്‍  കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട് നവാസ് മീരാനാണ് ടീം പ്രഖ്യാപിച്ചത്.

22 അംഗ ടീമില്‍ പതിഞ്ച് പേര്‍ പുതുമുഖങ്ങളാണ്. ടീം അംഗങ്ങളുടെ ശരാശരി പ്രായം ഇരുപത്തിരണ്ടര വയസ്. പതിനേഴുകരനായ മുഹമ്മദ് റിഷാദ് ഗഫൂറാണ് ടീമിനെ ഏറ്റവും പ്രായം കുറഞ്ഞ താരം. കഴിഞ്ഞ തവണ കൈവിട്ട കിരീടം തിരിച്ചു പിടിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യ പരിശീലകന്‍ വ്യക്തമാക്കി. റെയില്‍വേസ്, പുതുച്ചേരി , ലക്ഷദ്വീപ് എന്നിവര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് എച്ചിലാണ് ഇത്തവണ കേരളം. കേരളത്തിന്റെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ കോഴിക്കോട് ഇഎംഎസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഈ മാസം ഇരുപതിന് തുടങ്ങും.

നിധീഷിന് മൂന്ന് വിക്കറ്റ്, ഹരിയാന തകര്‍ന്നു! രഞ്ജിയില്‍ കേരളം ഒന്നാം ഇന്നിംഗ്‌സ് ലീഡിലേക്ക്

ആദ്യ കളിയില്‍ റെയില്‍വേസണ് എതിരാളികള്‍. 22 ന് ലക്ഷദ്വീപുമായും 24 പുതുച്ചേരിയുമായും കേരളം ഏറ്റുമുട്ടും. ഗ്രൂപ്പ് ചാംപ്യന്‍മാര്‍ക്ക് മാത്രമേ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യതയുള്ളൂ. ഡിസംമ്പറില്‍ ഹൈദരാബാദിലാണ് ഫൈനല്‍ റൗണ്ട്. രാജ്യത്തെ വിവിധ സോണുകളില്‍ നിന്ന് യോഗ്യത നേടിയ 12 ടീമുകള്‍ അവസാന റൗണ്ടില്‍ മത്സരിക്കും.

Latest Videos
Follow Us:
Download App:
  • android
  • ios