സന്തോഷ് ട്രോഫി: 54 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കര്‍ണാടക ജേതാക്കള്‍, ആദ്യ ഫൈനലില്‍ കാലിടറി മേഘാലയ

എന്നാല്‍ പിന്നീട് തുടര്‍ ആക്രമണങ്ങളുമായി കര്‍ണാടക മേഘാലയയുടെ ഗോള്‍മുഖം വിറപ്പിച്ചു. പത്തൊമ്പതാം മിനിറ്റില്‍ ബെക്കെ ഓറത്തിലൂടെ കര്‍ണാടക വീണ്ടും മുന്നിലെത്തി.

Karnataka ends 54-year wait for Santosh Trophy, beat Meghalaya in the Final gkc

റിയാദ്‌: അഞ്ച് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവില്‍ കര്‍ണാടകക്ക് സന്തോഷ് ട്രോഫി ഫുട്ബോള്‍ കിരീടം. ആദ്യമായി രാജ്യത്തിന് പുറത്ത് നടന്ന ഫൈനലില്‍ മേഘാലയയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കര്‍ണാടക അഞ്ചാം സന്തോഷ് ട്രോഫി കിരീടത്തില്‍ മുത്തമിട്ടത്. സൗദിയിലെ കിംഗ് ഫഹദ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ആദ്യ പകുതിയില്‍ കര്‍ണാടക ഒന്നിനെതിരെ മൂന്ന് ഗോളിന് മുന്നിലായിരുന്നു.

കളി തുടങ്ങി രണ്ടാം മിനിറ്റില്‍ സുനില്‍ കുമാറിലൂടെ കര്‍ണാടകയാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ കര്‍ണാടകയുടെ സന്തോഷം അധികം നീണ്ടു നിന്നില്ല. ഒമ്പതാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ബ്രോലിങ്ടണ്‍ മേഘാലയക്ക് സമനില നല്‍കി. മേഘാലയയുടെ ഷീനിനെ പെനല്‍റ്റി ബോക്സില്‍ വീഴ്ത്തിയതിനാണ് മേഘാലയക്ക് അനുകൂലമായി പെനല്‍റ്റി വിധിച്ചത്.

എന്നാല്‍ പിന്നീട് തുടര്‍ ആക്രമണങ്ങളുമായി കര്‍ണാടക മേഘാലയയുടെ ഗോള്‍മുഖം വിറപ്പിച്ചു. പത്തൊമ്പതാം മിനിറ്റില്‍ ബെക്കെ ഓറത്തിലൂടെ കര്‍ണാടക വീണ്ടും മുന്നിലെത്തി. ആദ്യ പകുതി തീരുന്നതിന് തൊട്ടു മുമ്പ്  30വാര അകലെ നിന്ന് റോബിന്‍ യാദവ് എടുത്ത ഫ്രീ കിക്കിലൂടെ കര്‍ണാടകയുടെ ലീഡുയര്‍ത്തി. രണ്ടാം പകുതിയില്‍ 60-ാം മിനിറ്റില്‍ ഷീനിനിലൂടെ ഒരു ഗോള്‍ തിരിച്ചടിച്ച മേഘാലയ മത്സരം ആവേശകരമാക്കി. എന്നാല്‍ സമനില ഗോളിനായുള്ള മേഘാലയുടെ ശ്രമങ്ങളെല്ലാം കര്‍ണാടക പിന്നീട് ഫലപ്രദമായി പ്രതിരോധിച്ചതോടെ അഞ്ച് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവില്‍ കര്‍ണാടക വീണ്ടും സന്തോഷ് ട്രോഫി ജേതാക്കളായി.

47 വർഷത്തിന് ശേഷമായിരുന്നു കർണാടക സന്തോഷ് ട്രോഫി ഫൈനൽ കളിച്ചത്. 1975-76-ലാണ് കർണാടക ഇതിന് മുമ്പ് അവസാനമായി ഫൈനലിലെത്തിയത്. പഞ്ചാബിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപിച്ചാണ് മേഘാലയ ആദ്യമായി സന്തോഷ് ട്രോഫി ഫൈനലിലെത്തിയത്.

Latest Videos
Follow Us:
Download App:
  • android
  • ios