'മെസി അങ്ങനെ ചെയ്യില്ല'; വിമര്‍ശിച്ചവര്‍ക്കുള്ള മറുപടി ഇതാ, പൂര്‍ണ പിന്തുണയുമായി ജേഴ്സി നൽകിയ മെക്സിക്കോ താരം

ഡ്രെസിംഗ് റൂമിൽ വിജയാഘോഷത്തിനിടെ മെസി ജേഴ്സി ചവിട്ടിയെന്നും ഇത് മെക്സികോയെ അപമാനിക്കുന്നതിന് തുല്ല്യമെന്നുമായിരുന്നു കനേലോയുടെ ആക്ഷേപം. തന്‍റെ മുന്നിൽ പെടാതിരിക്കുന്നതാണ് മെസിക്ക് നല്ലതെന്നും കനേലോ ഭീഷണി മുഴക്കിയിരുന്നു.

jersy controversy Mexico star Andres Guardado supports messi

ദോഹ: ജേഴ്സി വിവാദത്തിൽ മെസിക്ക് പിന്തുണയുമായി മെക്സിക്കൻ താരം ആന്ദ്രേസ് ഗുര്‍ഡാഡോ. വിവാദങ്ങൾ അനാവശ്യമാണ്. മെസി അങ്ങനെ ചെയ്യുന്ന ഒരാളല്ല. ഡ്രസിംഗ് റൂമിൽ എന്താണ് സംഭവിക്കുന്നതെന്ന് വിവാദമുണ്ടാക്കിയ ബോക്സര്‍ കനേലോ അൽവാരസിന് അറിയില്ലെന്നും നനഞ്ഞ ജേഴ്സി നിലത്തിടുന്നത് പതിവാണെന്നും ഗുര്‍ഡാഡോ പറഞ്ഞു. ഗുര്‍ഡാ‍ഡോ നൽകിയ ജേഴ്സിയെ ചൊല്ലിയായിരുന്നു വിവാദം.

ഡ്രെസിംഗ് റൂമിൽ വിജയാഘോഷത്തിനിടെ മെസി ജേഴ്സി ചവിട്ടിയെന്നും ഇത് മെക്സികോയെ അപമാനിക്കുന്നതിന് തുല്ല്യമെന്നുമായിരുന്നു കനേലോയുടെ ആക്ഷേപം. തന്‍റെ മുന്നിൽ പെടാതിരിക്കുന്നതാണ് മെസിക്ക് നല്ലതെന്നും കനേലോ ഭീഷണി മുഴക്കിയിരുന്നു.  ഖത്തറിൽ ലോകകപ്പിൽ തങ്ങളുടെ രണ്ടാം മത്സരത്തില്‍ മെക്സിക്കോയെ  2-0 ന് ജയിച്ച ശേഷം ഡ്രെസിംഗ് റൂമില്‍വച്ച് മെക്സിക്കോ ജേഴ്സി മെസി നിലത്തിട്ട് ചവിട്ടിയെന്നായിരുന്നു വിമര്‍ശനം.

മെസിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മെക്‌സിക്കോയിലെ പ്രമുഖനായ ബോക്‌സർ കനേലോ അൽവാരസ് തന്‍റെ ട്വിറ്റര്‍ പോസ്റ്റിൽ മെസിയെ കടുത്ത ഭാഷയിലാണ് വിമർശിച്ചത്. മെക്‌സിക്കൻ ജേഴ്‌സിയിൽ മെസി 'തറ വൃത്തിയാക്കുകയായിരുന്നു'വെന്നാണ് സൂപ്പർ മിഡിൽവെയ്റ്റ് ചാമ്പ്യനായ ഇദ്ദേഹം ആരോപിച്ചത്. "ഞങ്ങളുടെ ജഴ്‌സിയും പതാകയും ഉപയോഗിച്ച് മെസ്സി തറ വൃത്തിയാക്കുന്നത് കണ്ടോ? ഞാന്‍ ഒരിക്കലും അവനെ നേരിട്ട് കാണാതിരിക്കട്ടെയെന്ന് മെസി ദൈവത്തോട് പ്രാര്‍ത്ഥിക്കട്ടെ" കാനെലോ അൽവാരസ് ട്വിറ്ററില്‍ കുറിച്ചിരുന്നു.

അതേസമയം, അര്‍ജന്‍റീനയും മെക്സിക്കോയും ഇന്ന് ലോകകപ്പിലെ നിര്‍ണായക മത്സരത്തിനിറങ്ങും. അര്‍ജന്‍റീനയ്ക്ക് പോളണ്ട് ആണ് എതിരാളികള്‍. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ മെക്സിക്കോ സൗദി അറേബ്യയെ നേരിടും. ഇരു മത്സരങ്ങളും ഇന്ത്യന്‍ സമയം രാത്രി 12.30നാണ് നടക്കുക. ഗ്രൂപ്പ് സിയിൽ നാല് പോയിന്‍റുമായി പോളണ്ടാണ് നിലവില്‍ ഒന്നാമത് നില്‍ക്കുന്നത്. സൗദിക്കൊപ്പം മൂന്ന് പോയിന്‍റാണെങ്കിലും ഗോൾ ശരാശരിയിൽ അർജന്‍റീന രണ്ടാം സ്ഥാനത്താണ്. ജയത്തിൽ കുറഞ്ഞതൊന്നും അർജന്‍റീനയ്ക്ക് ചിന്തിക്കാൻ പോലുമാവില്ല. സമനില നേടിയാലും പോളണ്ടിന് മുന്നോട്ട് പോകാം. അപ്പോൾ സൗദി, മെക്സിക്കോ മത്സരഫലത്തെ ആശ്രിയിച്ചാവും അർജന്‍റീനയുടെ ഭാവി.

സ്കലോണിയുടെ വമ്പന്‍ ടാക്റ്റിക്കല്‍ ഡിസിഷന്‍ വരുന്നു? ജീവന്മരണ പോരാട്ടത്തിന് അർജന്‍റീന, എതിരാളി പോളണ്ട്

Latest Videos
Follow Us:
Download App:
  • android
  • ios