Asianet News MalayalamAsianet News Malayalam

നേഷന്‍സ് ലീഗ്: ഫ്രാന്‍സ് വിജയവഴിയില്‍ തിരിച്ചെത്തി; ഇറ്റലിക്ക് തുടര്‍ച്ചയായ രണ്ടാം ജയം

ഇറ്റലി തുടര്‍ച്ചയായ രണ്ടാം ജയം നേടി. ഇസ്രയേലിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്.

italy won over israel in uefa nations league
Author
First Published Sep 10, 2024, 9:01 AM IST | Last Updated Sep 10, 2024, 9:01 AM IST

പാരീസ്: യുവേഫ നാഷന്‍സ് ലീഗില്‍ ഫ്രാന്‍സിന് ജയം. കരുത്തരായ ബെല്‍ജിയത്തെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് തകര്‍ത്തത്. 29-ാം മിനുട്ടില്‍ കോളോ മുവാനിയാണ് ഫ്രാന്‍സിനെ മുന്നിലെത്തിച്ചത്. 58- മിനുട്ടില്‍ ഡെബെലെയാണ് ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ നേടിയത്. മത്സരത്തില്‍ ബെല്‍ജിയത്തിന് ഓണ്‍ടാര്‍ജറ്റിലേക്ക് 4 ഷോട്ടുകള്‍ മാത്രമാണ് തൊടുക്കാനായത്. ആദ്യ മത്സരത്തില്‍ ഇറ്റലി ഫ്രാന്‍സിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്‍പ്പിച്ചിരുന്നു. 

അതേസമയം, ഇറ്റലി തുടര്‍ച്ചയായ രണ്ടാം ജയം നേടി. ഇസ്രയേലിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. 38, 62 മിനുട്ടുകളില്‍ ഡാവിഡ് ഫ്രാറ്റസി, മോയിസ് കീന്‍ എന്നിവരാണ് ഇറ്റലിയുടെ ഗോളുകള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ ഓസ്ട്രിയക്കെതിരെ നോര്‍വേക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് നോര്‍വേ ഓസ്ട്രിയയെ തോല്‍പ്പിച്ചത്. ഒരു ഗോളിന് പിന്നില്‍ നിന്നാണ് നോര്‍വേ രണ്ട് ഗോളുകളും തിരിച്ചടിച്ചത്. 80- മിനുട്ടില്‍ സൂപ്പര്‍ താരം എര്‍ലിംഗ് ഹാളണ്ടാണ് നോര്‍വേയുടെ വിജയഗോള്‍ കണ്ടെത്തിയത്.

ഇന്നും പ്രമുഖ ടീമുകള്‍ക്ക് മത്സരമുണ്ട്. കരുത്തരായ ജര്‍മനി നെതര്‍ലന്‍ഡ്‌സിനെ നേരിടും. രണ്ടാം ജയം തേടി ഇറങ്ങുന്ന ഇംഗ്ലണ്ടിന് ഫിന്‍ലന്‍ഡാണ് എതിരാളികള്‍. ആദ്യ മത്സരത്തില്‍ ജര്‍മനി ഹംഗറിയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തോല്‍പ്പിച്ചിരുന്നു. നെതര്‍ലന്‍ഡ്‌സ് ബോസ്‌നിയയെ രണ്ടെനെതിര 5 ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് രണ്ടാം ജയം തേടി ഇറങ്ങുന്നത്. ഇന്ത്യന്‍ സമയം രാത്രി 12.15നാണ് മത്സരങ്ങള്‍.

 

Latest Videos
Follow Us:
Download App:
  • android
  • ios