ISL : ഐഎസ്എല്ലില്‍ ജംഷഡ്ഫൂരിന്‍റെ വിജയക്കുതിപ്പിന് മുംബൈയില്‍ സ്റ്റോപ്പ്
കളി തുടങ്ങി മൂന്നാം മിനിറ്റില്‍ ജംഷഡ്പൂരിന്‍റെ മലയാളി ഗോള്‍ കീപ്പര്‍ ടി പി രഹ്നേഷിന്‍റെ പിഴവില്‍ നിന്ന് മുംബൈ മുന്നിലെത്തി. കാസിഞ്ഞോ ആയിരുന്നു സ്കോറര്‍. തുടര്‍ന്ന് ജംഷഡ്പൂര്‍ ആക്രമിച്ച് കളിച്ചതോടെ മത്സരം ആവേശകരമായി. എന്നാല്‍ പതിനേഴാം മിനിറ്റില്‍ ബിപിന്‍ സിംഗിലൂടെ ലീഡുയര്‍ത്തിയ മുംബൈ കളിയില്‍ ആധിപത്യമുറപ്പിച്ചു.
ഫറ്റോര്‍ദ: ഐഎസ്എല്ലില്‍(ISL 2021-2022_ ജംഷഡ്പൂരിന്‍റെ തുടര്‍ജയങ്ങള്‍ക്ക്(Jamshedpur FC) തടയിട്ട് വമ്പന്‍ ജയവുമായി മുംബൈ സിറ്റി എഫ്‌സി( Mumbai City FC). രണ്ടിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു മുംബൈയുടെ ജയം. ആദ്യ പകുതിയില്‍ മുംബൈ രണ്ട് ഗോളിന് മുന്നിലായിരുന്നു. അഞ്ച് കളികളില്‍ നാലു ജയമുള്ള മുംബൈ 12 പോയന്‍റുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ തോറ്റെങ്കിലും എട്ട് പോയന്‍റുള്ള ജംഷഡ്പൂര്‍ തന്നെയാണ് രണ്ടാം സ്ഥാനത്ത്.
കളി തുടങ്ങി മൂന്നാം മിനിറ്റില്‍ ജംഷഡ്പൂരിന്‍റെ മലയാളി ഗോള്‍ കീപ്പര്‍ ടി പി രഹ്നേഷിന്‍റെ പിഴവില്‍ നിന്ന് മുംബൈ മുന്നിലെത്തി. കാസിഞ്ഞോ ആയിരുന്നു സ്കോറര്‍. തുടര്‍ന്ന് ജംഷഡ്പൂര്‍ ആക്രമിച്ച് കളിച്ചതോടെ മത്സരം ആവേശകരമായി. എന്നാല്‍ പതിനേഴാം മിനിറ്റില്‍ ബിപിന്‍ സിംഗിലൂടെ ലീഡുയര്‍ത്തിയ മുംബൈ കളിയില്‍ ആധിപത്യമുറപ്പിച്ചു.
അധികം വൈകാതെ ഇഗോര്‍ അംഗൂളോയിലൂടെ മുംബൈ ലീഡ് മൂന്നാക്കി ആക്കി ഉയര്‍ത്തി. 29-ാമിനിറ്റില്‍ ജംഷഡ്പൂരിന് ഒരു ഗോള്‍ മടക്കാനുള്ള അവസരം ലഭിച്ചെങ്കിലും മുംബൈ ഗോളഅ കീപ്പറുടെ മികവ് അവര്‍ക്ക് തിരിച്ചടിയായി. ആക്രമണ പ്രത്യാക്രമണങ്ങളുമായി ആദ്യ പകുതി അവസാനിച്ചശേഷം രണ്ടാം പകുതിയുടെ തുടക്കത്തിലെ കോമള്‍ തട്ടാലിലൂടെ ജംഷഡ്പൂര്‍ ഒരു ഗോള്‍ മടക്കി.
അധികം വൈകാലെ എലി സാബിയയിലൂടെ ഒരു ഗോള്‍ കൂടി തിരിച്ചടിച്ച് ജംഷഡ്പൂര്‍ മത്സരം ആവേശകരമാക്കി. എന്നാല്‍ 70-ാം മിനിറ്റില്‍ ഗോര്‍ കറ്റാറ്റൗവിലൂടെ നാലാം ഗോളും നേടി മുംബൈ ജയമുറപ്പിച്ചു.