ബ്ലാസ്റ്റേഴ്സിന് മുന്നില്‍ വന്‍മരമായി ഡൈലാന്‍ ഫോക്സ്, കളിയിലെ താരം

നോര്‍ത്ത് ഈസ്റ്റ് പ്രതിരോധത്തിലെ വന്‍മരമാണ് ഡൈലാന്‍ ഫോക്സ്. ആദ്യ മത്സരത്തില്‍ മുംബൈ സിറ്റിക്കെതിരെ തന്നെ ഡൈലാന്‍റെ മികവ് ആരാധകര്‍ കണ്ടതാണ്.

ISL Kerala Blasters VS North East United Dylan Fox elected as player of the match

പനജി: ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സിനെതിരെ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് തോല്‍വി അറിയാതെ കളം വിട്ടതിന് പിന്നില്‍ ഡൈലാന്‍ ഫോക്സിന്‍റെ കാലുകള്‍ക്ക് നിര്‍ണായക പങ്കുണ്ട്. നാലു ഗോളുകള്‍ പിറന്ന മത്സരത്തില്‍ താരമായി തെരഞ്ഞെടുക്കപ്പെട്ടത് ഒരു പ്രതിരോധനിരക്കാരനാണെന്ന് പറയുമ്പോള്‍ തന്നെ ഫോക്സിന്‍റെ മികവറിയാം.

നോര്‍ത്ത് ഈസ്റ്റ് പ്രതിരോധത്തിലെ വന്‍മരമാണ് ഡൈലാന്‍ ഫോക്സ്. ആദ്യ മത്സരത്തില്‍ മുംബൈ സിറ്റിക്കെതിരെ തന്നെ ഡൈലാന്‍റെ മികവ് ആരാധകര്‍ കണ്ടതാണ്. ഓസ്ട്രേലിയയില്‍ ജനിച്ച ഐറിഷ് വംശജനായ ഫോക്സ് സതര്‍‌ലാന്‍ഡ് ഷാര്‍ക്സിലൂടെയാണ് പ്രഫഷണല്‍ ഫുട്ബോളില്‍ പന്ത് തട്ടി തുടങ്ങിയത്.

പിന്നീട് ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലുമായി ബോണിറിഗ്ഗ് വൈറ്റ് ഈഗിള്‍സ് മുതല്‍ സെന്‍ട്രല്‍ കോസ്റ്റ് മറൈനേഴ്സ് വരെ നീണ്ട ഏഴ് വര്‍ഷത്തെ കരിയറിനുശേഷം 26-ാം വയസിലാണ് നോര്‍ത്ത് ഈസ്റ്റിനായി ഈ സീസണില്‍ കളത്തിലിറങ്ങിയത്. 2017-2018 സീസണില്‍ വെല്ലിംഗ്ടണ്‍ ഫീനിക്സില്‍ കളിക്കുന്ന കാലത്ത് പ്ലേയേഴ്സ് പ്ലേയറായി ഫോക്സ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Powered BY

ISL Kerala Blasters VS North East United Dylan Fox elected as player of the match

Latest Videos
Follow Us:
Download App:
  • android
  • ios