നോര്‍ത്ത് ഈസ്റ്റിനെതിരെ നാല് മാറ്റങ്ങളുമായി ബ്ലാസ്റ്റേഴ്സ്; നിഷുകുമാറിനും രോഹിത്തിനും അരങ്ങേറ്റം

ബ്ലാസ്റ്റേഴ്സിനായി നിഷുകുമാറും രോഹിത് കുമാറും അരങ്ങേറ്റം കുറിക്കുമ്പോള്‍ കഴിഞ്ഞ മത്സരം കളിച്ച മലയാളി താരം പ്രശാന്ത് ഇന്ന് ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ഇലവനിലില്ല.

ISL Kerala Blasters makes 4 changes against North East United

പനജി: ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ ആദ്യ ജയം തേടിയിറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സ് ലൈനപ്പായി. എ ടി കെ മോഹന്‍ബഗാനെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ നാല് മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നത്.

ബ്ലാസ്റ്റേഴ്സിനായി നിഷുകുമാറും രോഹിത് കുമാറും അരങ്ങേറ്റം കുറിക്കുമ്പോള്‍ കഴിഞ്ഞ മത്സരം കളിച്ച മലയാളി താരം പ്രശാന്ത് ഇന്ന് ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ഇലവനിലില്ല. ആദ്യ മത്സരത്തില്‍ മോഹന്‍ ബഗാനോട് ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് തോറ്റത്. ആദ്യ മത്സരത്തില്‍ കരുത്തരായ മുംബൈ സിറ്റി എഫ്‌സിയെ തകര്‍ത്താണ് നോര്‍ത്ത് ഈസ്റ്റ് എത്തുന്നത്.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സി (4-3-3): ആൽബിനോ ഗോമസ് (ഗോൾ കീപ്പർ), നിഷു കുമാര്‍, കോസ്റ്റ നമോയിൻസു, ബക്കാരി കോൺ, ജെസ്സൽ അലൻ കർനെയ്റോ, പ്യുറ്റോയ, ജോസ് വിന്‍സന്‍റ് ഗോമസ്, സെർജിയോ സിഡോഞ്ച (ക്യാപ്റ്റൻ), സെത്തിയാസെന്‍, രോഹിത് കുമാര്‍, ഗാരി ഹൂപ്പർ.

Latest Videos
Follow Us:
Download App:
  • android
  • ios