ആദ്യ സന്നാഹ മത്സരം; കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി
പുതിയ കോച്ച് ഇവാന്‍ വുകോമനോവിച്ചിന് കീഴിൽ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരമായിരുന്നു ഇത്
കൊച്ചി: ഐഎസ്എല്‍ സീസണ് മുന്നോടിയായുള്ള ആദ്യ സന്നാഹ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. കേരള യുണൈറ്റഡ് എഫ്‌സി എതിരില്ലാത്ത ഒരു ഗോളിന് ബ്ലാസ്റ്റേഴ്‌സിനെ തോല്‍പിച്ചു. ആദ്യ പകുതിയിലായിരുന്നു വിജയ ഗോള്‍. പുതിയ കോച്ച് ഇവാന്‍ വുകോമനോവിച്ചിന് കീഴിൽ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരമായിരുന്നു ഇത്.
യുണൈറ്റഡ് എഫ്‌സിക്കെതിരെയുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ അടുത്ത മത്സരം ഓഗസ്റ്റ് 27ന് നടക്കും. സെപ്റ്റംബർ മൂന്നിന് ജമ്മു&കാശ്‌മീർ ബാങ്ക് എഫ്‌സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ അവസാന സന്നാഹ മത്സരം.
മെസി കാത്തിരിക്കണം; പിഎസ്‌ജി അരങ്ങേറ്റം വൈകും
ഒ എം നമ്പ്യാർ ഇനി ഓർമ; മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു
ആശ്വാസ വാര്‍ത്ത, ക്രിസ് കെയ്‌ന്‍സ് ജീവിതത്തിലേക്ക് മടങ്ങിവരുന്നു
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona