മലയാളിയിലൂടെ ഒരടി കിട്ടിയപ്പോൾ മഞ്ഞപ്പട ഉണർന്നു; ഈസ്റ്റ് ബംഗാളിനെ കരയിപ്പിച്ച് ആദ്യ ജയം നേടി ബ്ലാസ്റ്റേഴ്സ്

59-ാം മിനിറ്റില്‍ മലയാളി താരമായ വിഷ്ണുവിലൂടെ ഈസ്റ്റ് ബംഗാൾ മുന്നിലെത്തിയതോടെ ഗാലറി നിശബ്‍ദമായി. എന്നാല്‍, അധികം വൈകാതെ ഐഎസ്എല്ലിലെ തന്‍റെ ഗോൾ നേടി നോഹ വരവറിയിച്ചു

ISL 2024 Kerala blasters first victory beat east bengal

കൊച്ചി: ആദ്യത്തെ കളിയില്‍ തോറ്റെങ്കിലും ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ച് കരുത്ത് കാട്ടി കേരള ബ്ലാസ്റ്റേഴ്സ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മഞ്ഞപ്പട ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയത്. ബ്ലാസ്റ്റേഴ്സിനായി നോഹ സദോയിയും (63), ക്വാമെ പെപ്രയുമാണ് (88) ഗോളുകൾ നേടിയത്. ഈസ്റ്റ് ബംഗാളിന്‍റെ ഏക ഗോള്‍ മലയാളി താരമായ വിഷ്ണു പി വി (59) സ്വന്തമാക്കി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സ്വന്തം കാണികൾക്ക് മുന്നില്‍ തോല്‍വിയിലേക്ക് എന്ന് തോന്നിപ്പിച്ച ശേഷമാണ് മഞ്ഞപ്പട മിന്നി കത്തിയത്.

59-ാം മിനിറ്റില്‍ മലയാളി താരമായ വിഷ്ണുവിലൂടെ ഈസ്റ്റ് ബംഗാൾ മുന്നിലെത്തിയതോടെ ഗാലറി നിശബ്‍ദമായി. എന്നാല്‍, അധികം വൈകാതെ ഐഎസ്എല്ലിലെ തന്‍റെ ആദ്യ ഗോൾ നേടി നോഹ വരവറിയിച്ചു. ഈസ്റ്റ് ബംഗാള്‍ പ്രതിരോധ നിരയെ തകര്‍ത്തെറിഞ്ഞ് നോഹ തൊടുത്ത ഇടംകാലൻ ഷോട്ട് പ്രബ്സുഖൻ ഗില്ലിന്‍റെ കാലുകൾക്കിടയിലൂടെ വലയിലേക്ക് കയറി.

സമനില കണ്ടെത്തിയതോടെ സബസ്റ്റിറ്റ്യൂഷനുകൾ വരുത്തി ബ്ലാസ്റ്റേഴ്സ് രണ്ടാം ഗോളിനുള്ള ശ്രമം തുടങ്ങി. 88-ാം മിനിറ്റില്‍ ക്വാമെ പെപ്രയുടെയും ഇടം കാലാണ് മഞ്ഞപ്പടയ്ക്ക് ഈ സീസണിലെ ആദ്യ ജയം നേടി കൊടുത്തത്. ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് എത്തി. രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ഈസ്റ്റ് ബംഗാൾ 12-ാം സ്ഥാനത്താണ്. 

മുടപ്പക്കാട്ടെ വീട്ടിൽ നിന്ന് പിടികൂടിയ മൂർഖന്‍റെ വയർ വീർത്ത നിലയിൽ; പുറത്തേക്ക് തുപ്പിയത് 16 കോഴിമുട്ട!

ഇന്ത്യ ഈസ് നോട്ട് ഫോർ ബിഗിനേഴ്സ്! മുഖ്യമന്ത്രി പോകാൻ കാത്തു; ടാങ്കിലേക്ക് ചാടി നാട്ടുകാർ, കയ്യോടെ മീൻ പിടിത്തം

ആരും കൊതിച്ച് പോകും ഇതിലൂടെ നടക്കാൻ! 50 ലക്ഷം ചെലവിട്ട് ഫുൾ ശീതീകരിച്ചു, ആകാശം തൊട്ട പദ്ധതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios