ഐഎസ്എല്‍: ബ്ലാസ്റ്റേഴ്സിന് ഇന്ന് മരണപ്പോര്, എതിരാളികള്‍ മുംബൈ
22 ഗോള്‍ എതിരാളികളുടെ വലയിലെത്തിച്ചെങ്കിലും 15 ഗോൾ വഴങ്ങിയതാണ് ബ്ലാസ്റ്റേഴ്സിന്‍റെ ആശങ്ക. ഗ്രെഗ് സ്റ്റുവർട്ട് കളി നിയന്ത്രിക്കുന്ന മുംബൈയ്ക്കായി ഗോൾ നേടുന്നത് ഇന്ത്യൻ താരങ്ങളായ ബിപിൻ സിംഗും ലാലിയൻ സുവാല ചാംഗ്തേയുമാണ്
മുംബൈ: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മുംബൈ സിറ്റി എഫ്‌സിയെ നേരിടും. മുംബൈയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. സീസണിൽ തോൽവി അറിയാത്ത ഏക ടീമാണ് മുംബൈ സിറ്റി. തുടർച്ചയായ എട്ടാം ജയം ലക്ഷ്യമിട്ട് മുംബൈ ഇറങ്ങുമ്പോൾ കൊച്ചിയിലേറ്റ തോൽവിക്ക് പകരം വീട്ടുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ ലക്ഷ്യം.
കൊച്ചിയിൽ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു മുംബൈയുടെ ജയം. തുടക്കത്തിലെ പിഴവുകൾ പരിഹരിച്ച ബ്ലാസ്റ്റേഴ്സ് അവസാന എട്ട് കളിയിൽ ഏഴിലും ജയിച്ചാണ് മുംബൈയിൽ എത്തിയിരിക്കുന്നത്. ഇവാൻ കല്യൂഷ്നി സസ്പെൻഷൻ കഴിഞ്ഞ് തിരിച്ചെത്തുന്നത് ബ്ലാസ്റ്റേഴ്സിന് കരുത്താവും. ദിമിത്രോസ് ഡയമന്‍റക്കോസ്, അഡ്രിയൻ ലൂണ, അപ്പോസ്തലോസ് ജിയാനു എന്നിവർക്കൊപ്പം സഹൽ അബ്ദുൽ സമദും മികച്ച ഫോമിലാണ്.
'രാജാവിന്' വഴിയൊരുക്കുക ലക്ഷ്യം; ലോകകപ്പ് ഹീറോയായ താരത്തിന്റെ കരാർ റദ്ദാക്കി അൽ നസ്ർ
22 ഗോള്‍ എതിരാളികളുടെ വലയിലെത്തിച്ചെങ്കിലും 15 ഗോൾ വഴങ്ങിയതാണ് ബ്ലാസ്റ്റേഴ്സിന്‍റെ ആശങ്ക. ഗ്രെഗ് സ്റ്റുവർട്ട് കളി നിയന്ത്രിക്കുന്ന മുംബൈയ്ക്കായി ഗോൾ നേടുന്നത് ഇന്ത്യൻ താരങ്ങളായ ബിപിൻ സിംഗും ലാലിയൻ സുവാല ചാംഗ്തേയുമാണ്. 36 ഗോൾ നേടിയ മുംബൈ വഴങ്ങിയത് 13 ഗോൾ മാത്രം. പന്ത്രണ്ട് കളിയിൽ 30 പോയിന്‍റു മുംബൈ രണ്ടും 25 പോയിന്‍റുള്ള ബ്ലാസ്റ്റേഴ്സ് മൂന്നും സ്ഥാനങ്ങളിലാണ്.
ഐഎസ്എല്ലില്‍ ഇരുടീമും ഇതുവരെ പതിനേഴ് തവണ ഏറ്റുമുട്ടിയ. മുംബൈ ഏഴിലും ബ്ലാസ്റ്റേഴ്സ് നാലിലും ജയിച്ചു. ആറ് കളി സമനിലയിൽ. കഴിഞ്ഞ സീസണിൽ നേർക്കുനേർവന്ന രണ്ടുകളിയിലും ജയം ബ്ലാസ്റ്റേഴ്സിനൊപ്പമായിരുന്നു. 12 കളികളില്‍ 23 പോയന്‍റുമായി എ ടി കെ മോഹന്‍ ബഗാന്‍ തൊട്ടു പിന്നിലുണ്ട് എന്നതിനാല്‍ ആദ്യ മൂന്നില്‍ സ്ഥാനം നിലനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്സിന് ഇന്ന് വിജയം അനിവാര്യമാണ്.