'അഭിമാനം, കപ്പ് അടിച്ചാൽ പോലും ഇത്ര ഫീൽ കിട്ടില്ല'; വുകോമനോവിച്ചിന് പിന്തുണയുമായി മഞ്ഞപ്പട ആരാധകർ

ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന നോക്കൗട്ട് മത്സരത്തില്‍ ഇരു ടീമുകള്‍ക്കും വല ചലിപ്പിക്കാന്‍ കഴിയാതെ വന്നതോടെയാണ് ബെംഗളൂരു-ബ്ലാസ്റ്റേഴ്സ് മത്സരം എക്സ്‍ട്രാടൈമിലേക്ക് നീണ്ടത്

ISL 2022 23 KBFC Manjappada fans backs Ivan Vukomanovic after Kerala Blasters forfeit game against Bengaluru FC jje

ബെംഗളൂരൂ: ഐഎസ്എല്‍ നോക്കൗട്ടില്‍ കേരള ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു എഫ്സി മത്സരത്തിലെ വിവാദ ഗോളിന് പിന്നാലെ തന്‍റെ താരങ്ങളുമായി കളംവിട്ട ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന് പിന്നില്‍ അണിനിരന്ന് മഞ്ഞപ്പട ആരാധക കൂട്ടം. ഇന്നും എപ്പോഴും കേരളം ഒറ്റക്കെട്ടായി നിങ്ങള്‍ക്കൊപ്പമുണ്ട് എന്നാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ഇവാന് മഞ്ഞപ്പയുടെ സന്ദേശം. ആശാനെ ഓർത്ത് അഭിമാനമുണ്ടെന്നും ഇവാനെതിരെ അച്ചടക്ക നടപടി എടുത്താല്‍ പ്രതികരിക്കുമെന്നും ആരാധകർ ഐഎസ്എല്‍ അധികൃതർക്ക് ഇന്‍സ്റ്റഗ്രാം പോസ്റ്റിലെ കമന്‍റുകളില്‍ മുന്നറിയിപ്പ് നല്‍കുന്നു. അഭിമാനത്തോടെ പുറത്തായ ഫീൽ, കപ്പ് അടിച്ചാൽ പോലും ഇത്ര ഫീൽ കിട്ടില്ല എന്ന് ആരാധകർ പ്രതികരിച്ചു. മത്സരം പൂർത്തിയാക്കാതെ ബ്ലാസ്റ്റേഴ്സ് മടങ്ങിയതോടെ ബെംഗളൂരുവിനെ 1-0ന് വിജയികളായി പ്രഖ്യാപിച്ചിരുന്നു. ഇതോടെ ബിഎഫ്‍സി ഐഎസ്എല്‍ 9-ാം സീസണിന്‍റെ സെമിഫൈനലിലെത്തി. 

നിലനിൽപ്പിനേക്കാൾ വലുതാണ് നിലപാട് ...ആശാനൊപ്പം എന്നായിരുന്നു ഒരു ആരാധകന്‍റെ കമന്‍റ്. ഫുട്ബോളിലെ കുറിച്ച് ഒന്നുമറിയാത്ത റഫറിമാർക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് തുടങ്ങിവച്ച വിപ്ലവമാണ് ബെംഗളൂരുവില്‍ കണ്ടത് എന്ന് മറ്റൊരു ആരാധകന്‍ കുറിച്ചു. ഹീറോ ഓഫ് ദ് മാച്ച് എന്നാണ് ഇവാന്‍ വുകോമനോവിച്ചിനെ ആരാധകർ വിശേഷിപ്പിക്കുന്നത്. 

ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന നോക്കൗട്ട് മത്സരത്തില്‍ ഇരു ടീമുകള്‍ക്കും വല ചലിപ്പിക്കാന്‍ കഴിയാതെ വന്നതോടെയാണ് ബെംഗളൂരു-ബ്ലാസ്റ്റേഴ്സ് മത്സരം എക്സ്‍ട്രാടൈമിലേക്ക് നീണ്ടത്. എക്സ്‍ട്രാടൈമിന്‍റെ 96-ാം മിനുറ്റിലായിരുന്നു സുനില്‍ ഛേതിയുടെ കാലില്‍ നിന്ന് വിവാദത്തീ പടർത്തിയ ഗോള്‍. ഛേത്രിയെ ഫൗള്‍ ചെയ്തതിന് റഫറി ഫ്രീകിക്ക് അനുവദിച്ചപ്പോള്‍ ക്വിക്ക് കിക്കിലൂടെ പന്ത് വലയിലാക്കുകയാണ് താരം ചെയ്തത്. കിക്ക് തടുക്കാന്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ പ്രതിരോധക്കോട്ട കെട്ടാന്‍ തയ്യാറെടുക്കുന്നതിനിടെ തിടുക്കത്തില്‍ പന്ത് ചിപ് ചെയ്ത് വലയിലിടുകയായിരുന്നു ബെംഗളൂരു താരം. ഇത് ഗോളല്ലാ എന്ന് വാദിച്ച് ബ്ലാസ്റ്റേഴ്സ് താരങ്ങളും റഫറിയും തമ്മില്‍ മൈതാനത്ത് പൊരിഞ്ഞ തർക്കമായി. ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകാമനോവിച്ച് സൈഡ് ലൈനില്‍ മറ്റ് റഫറിമാരും ഒഫീഷ്യലുകളുമായി ഏറെനേരം തർക്കിച്ചു. പിന്നാലെ തന്‍റെ ശിഷ്യന്‍മാരോട് കളി മതിയാക്കി മൈതാനത്തിന് പുറത്തേക്ക് വരാന്‍ ഇവാന്‍ വുകോമനോവിച്ച് ആവശ്യപ്പെടുകയായിരുന്നു. 

'സുനില്‍ ഛേത്രി എന്ന ഹീറോ ഇതോടെ സീറോയായി, ഈ ചതി വേണ്ടായിരുന്നു'; രൂക്ഷ വിമർശനവുമായി ബ്ലാസ്റ്റേഴ്സ് ആരാധകർ

Latest Videos
Follow Us:
Download App:
  • android
  • ios