കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ തോൽപിക്കാൻ കഴിഞ്ഞതിൽ സന്തോഷം: ആഷിഖ് കുരുണിയൻ

ഐഎസ്എല്ലിൽ എടികെ മോഹന്‍ ബഗാന്‍റെ ഗോള്‍മഴയ്‌ക്ക് മുന്നില്‍ കൊച്ചിയില്‍ വന്‍ തോല്‍വി നേരിടുകയായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ്

ISL 2022 23 Happy to Beats Kerala Blasters in Kochi says ATK Mohun Bagan star Ashique Kuruniyan

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കൊച്ചിയിൽ വച്ച് കേരള ബ്ലാസ്റ്റേഴ്‌സിനെ തോൽപിക്കാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് എടികെ മോഹൻ ബഗാന്‍റെ മലയാളി താരം ആഷിഖ് കുരുണിയൻ. എതിരാളികളുടെ തട്ടകത്തിലാണെങ്കിലും നിറഞ്ഞ സ്റ്റേഡിയത്തിൽ കളിക്കുന്നത് ആവേശകരമാണെന്നും ആഷിഖ് മത്സര ശേഷം പറഞ്ഞു.

അടിപതറി ബ്ലാസ്റ്റേഴ്‌സ്

ഐഎസ്എല്ലിൽ എടികെ മോഹന്‍ ബഗാന്‍റെ ഗോള്‍മഴയ്‌ക്ക് മുന്നില്‍ കൊച്ചിയില്‍ വന്‍ തോല്‍വി നേരിടുകയായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ്. രണ്ടിനെതിരെ അഞ്ച് ഗോളിനാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ പരാജയം. ആദ്യ ഇലവനിലെത്തിയ ഇവാൻ കലിയൂഷ്‌നി ബ്ലാസ്റ്റേഴ്സിന് മോഹിച്ച തുടക്കം നൽകിയിരുന്നു. നിറഞ്ഞ ഗാലറിക്ക് മുന്നില്‍ കലിയൂഷ്‌നിയിലൂടെ ആറാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി. എന്നാൽ പിന്നീടങ്ങോട്ട് അടിതെറ്റുന്ന ബ്ലാസ്റ്റേഴ്സിനെയാണ് കണ്ടത്. പ്രതിരോധ നിരയ്ക്ക് തുടരെ പിഴച്ചപ്പോൾ ആദ്യപകുതിയിൽ എടികെ മോഹൻ ബഗാൻ 2-1ന് മുന്നിലെത്തി. 26-ാം മിനുറ്റില്‍ ദിമിത്രി പെട്രോറ്റസും 38-ാം മിനുറ്റില്‍ ജോണി കൗക്കോയുമായിരുന്നു സ്കോറർമാർ.

ചാറ്റൽമഴയിൽ കൊൽക്കത്തക്കാരുടെ വീര്യംകൂടിയതോടെ രണ്ടാംപകുതിയില്‍ മോഹന്‍ ബഗാന്‍ തിരയാര്‍ത്തെത്തി കലൂര്‍ സ്റ്റേഡിയത്തില്‍. അറുപത്തിരണ്ടാം മിനിറ്റിൽ പെട്രറ്റോസ് ഗാലറികളെ വീണ്ടും നിശബ്ദമാക്കി പന്ത് ബ്ലാസ്റ്റേഴ‌്‌സിന്‍റെ വലയിലിട്ടു. 81-ാം മിനുറ്റില്‍ കെ പി രാഹുല്‍ വല ചലിപ്പിച്ചെങ്കിലും അതൊന്നും തികയാതെ വന്നു. ബ്ലാസ്റ്റേഴ്സ് പിഴവുകൾ ആവർ‍ത്തിച്ചപ്പോൾ സന്ദർശകർക്ക് കാര്യങ്ങൾ എളുപ്പമായി. മോഹന്‍ ബഗാന്‍റെ നാലാം ഗോൾ ലെന്നി റോഡ്രിഗസിന്‍റെ പേരില്‍ 88-ാം മിനുറ്റില്‍ കുറിക്കപ്പെട്ടു. 

അവിടംകൊണ്ടും അവസാനിച്ചില്ല. ഇഞ്ചുറിടൈമിൽ(90+2) സീസണിലെ ആദ്യ ഹാട്രിക്ക് പെട്രോറ്റോസിന്‍റെ പേരിൽ എഴുതപ്പെട്ടു. ഇതോടെ കേരള ബ്ലാസ്റ്റേഴ്‌സ് അടിയറവുപറയുകയായിരുന്നു. ഞായറാഴ്ച ഭുവനേശ്വറിൽ ഒഡിഷ എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്‍റെ അടുത്ത മത്സരം.

പ്രതിരോധം പാളി, എടികെ മോഹന്‍ ബഗാനെതിരായ തോല്‍വിയില്‍ ഞെട്ടി ആരാധകര്‍; വീഴ്‌‌ച സമ്മതിച്ച് ക്യാപ്റ്റന്‍

Latest Videos
Follow Us:
Download App:
  • android
  • ios