ഐഎസ്എല്‍: ചെന്നൈയിനെ മുട്ടുകുത്തിച്ച് ഗോവ ഒന്നാമത്
ആദ്യ പകുതിയുടെ പത്താം മിനിറ്റില്‍ നോഹ സദൗയിയുടെ ക്രോസില്‍ നിന്ന് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ റഡീം ത്ലാങ് ഗോവയെ മുന്നിലെത്തിച്ചു. പിന്നീട് ഇരു ടീമകള്‍ക്കും കാര്യമായ അവസരങ്ങള്‍ ഒരുക്കാനായില്ല.
ചെന്നൈ: ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ് സിയെ മുട്ടുകുത്തിച്ച് എഫ് സി ഗോവ പോയന്‍റ് പട്ടികയില്‍ ഒന്നാമത്. എതിരില്ലാത്ത രണ്ട് ഗോളിനാണ് ഗോവയുടെ വിജയം. ജയത്തോടെ ആറ് പോയന്‍റുമായി ഗോവ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ തോറ്റെങ്കിലും നാലു പോയന്‍റുമായി ചെന്നൈയിന്‍ അഞ്ചാം സ്ഥാനത്ത് തുടരുന്നു.
ആദ്യ പകുതിയില്‍ റഡീം ത്ലാങും രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ നോഹ സദൗയിയുമാണ് ഗോവയുടെ ഗോളുകള്‍ നേടിയത്. ഗോള്‍ നില സൂചിപ്പിക്കുന്നതുപോലെയായിരുന്നില്ല കളിക്കളത്തിലെ പോരാട്ടം. തുല്യശക്തികളുടെ പോരാട്ടം കണ്ട മത്സരത്തില്‍ പന്തവകാശത്തിലും പാസിംഗിലും ഇരു ടീമുളും ഒപ്പത്തിനൊപ്പമായിരുന്നു. ഇരു ടീമുളും ലക്ഷ്യത്തിലേക്ക് ഏഴ് ഷോട്ടുകള്‍ പായിച്ചപ്പോള്‍ ഗോവയുടെ രണ്ടെണ്ണം ലക്ഷ്യത്തിലെത്തി. ഗോള്‍വലക്ക് താഴെ ധീരജ് സിംഗിന്‍റെ തകര്‍പ്പന്‍ പ്രകടനമാണ് ഗോള്‍വഴങ്ങാതെ പിടിച്ചു നില്‍ക്കാന്‍ ഗോവയെ സഹായിച്ചത്.
വിനീഷ്യസിലും റോഡ്രിഗോയിലും തൃപ്തന്‍; എംബാപ്പെയെ ഇപ്പോള്‍ വേണ്ടെന്ന് റയല്‍ മാഡ്രിഡ് പ്രസിഡന്‍റ്
ആദ്യ പകുതിയുടെ പത്താം മിനിറ്റില്‍ നോഹ സദൗയിയുടെ ക്രോസില്‍ നിന്ന് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ റഡീം ത്ലാങ് ഗോവയെ മുന്നിലെത്തിച്ചു. പിന്നീട് ഇരു ടീമകള്‍ക്കും കാര്യമായ അവസരങ്ങള്‍ ഒരുക്കാനായില്ല. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ റഹീം അലിയിലൂടെ ചെന്നൈയിന്‍ സമനില ഗോള്‍ കണ്ടെത്തേണ്ടതായിരുന്നു. അലിയുടെ ഷോട്ട് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചത് ചെന്നൈക്ക് നിരാശയായി.
നിശ്ചിത സമയത്ത് സമനില ഗോള്‍ കണ്ടെത്താന്‍ ചെന്നൈയിന് കഴിയാതിരുന്നതോടെ ഇഞ്ചുറി ടൈമില്‍ കൈയ് മെയ് മറന്ന് ആക്രമിക്കുകയായിരുന്നു ചെന്നൈയിന്‍. ഇതിനിടെ നടത്തിയ കൗണ്ടര്‍ അറ്റാക്കിലാണ് ഗോവയുടെ ജയമുറപ്പിച്ച രണ്ടാം ഗോള്‍ പിറന്നത്. സീസണില്‍ ഗോവയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. നാലു പോയന്‍റുള്ള ഹൈദരാബാദിനെ പിന്തള്ളിയാണ് ഗോവ ഒന്നാം സ്ഥാനത്തേക്ക് കയറിയത്.